Connect with us
48 birthday
top banner (1)

Politics

ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിയും എം.കെ രാഘവനും ഒഴികെ 50 എം പിമാര്‍ക്ക് സസ്‌പെന്‍ഷന്‍
പ്രതിഷേധിക്കുന്ന പ്രതിപക്ഷ അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

Avatar

Published

on


ന്യൂഡല്‍ഹി: ലോക്‌സഭയില്‍ വീണ്ടും കൂട്ട സസ്‌പെന്‍ഷന്‍. 50എം.പിമാരെക്കൂടിയാണ് ഇന്ന് സസ്‌പെന്റ് ചെയ്തത്. രാഹുല്‍ ഗാന്ധിയും എം.കെ രാഘവനും ഒഴികെയുള്ള കേരളത്തില്‍നിന്നുള്ള മുഴുവന്‍ എം.പിമാര്‍ക്കും സസ്‌പെന്‍ഷന്‍ നല്‍കി. ശശി തരൂര്‍, കെ. സുധാകരന്‍, സുപ്രിയ സുലെ, അടൂര്‍ പ്രകാശ് തുടങ്ങിയവരെയാണ് ഇന്ന് സസ്‌പെന്‍ഡ് ചെയ്തത്. സോണിയയെയും രാഹുലിനെയും സസ്െപന്‍ഷനില്‍ നിന്ന് ഒഴിവാക്കി. ഇതോടെ ആകെ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാരുടെ എണ്ണം 141 ആയി.

പാര്‍ലമെന്റ് അതിക്രമക്കേസിനെ കുറിച്ച് പ്രധാനമന്ത്രി മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും പ്രതികരിക്കണമെന്നും പ്രതികള്‍ക്ക് പാസ് നല്‍കിയ ബി.ജെ.പി എം.പി പ്രതാപ് സിംഹക്ക് ഇവരുമായുള്ള ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചതിനാണ് നടപടി. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാര്‍ നല്‍കിയ നോട്ടിസിന് അവതരണ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് 12 മണി വരെ സഭ നിര്‍ത്തിവെച്ചു. പിന്നാലെയാണ് സസ്‌പെന്‍ഷന്‍.

Advertisement
inner ad

പാര്‍ലമെന്റില്‍ പ്രതിഷേധിക്കുന്ന പ്രതിപക്ഷ അംഗങ്ങളെയെല്ലാം തിരഞ്ഞുപിടിച്ചു സസ്പെന്റ്് ചെയ്യുകയാണ് സ്പീക്കര്‍ ഓം ബിര്‍ല. സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു, പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു നടപടി. കഴിഞ്ഞ ദിവസം ലോക്സഭയിലും രാജ്യസഭയിലുമായി 78 എം.പിമാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. 33 എം.പിമാരെ ലോക്സഭയില്‍നിന്നും 45 പേരെ രാജ്യസഭയില്‍നിന്നും സസ്പെന്‍ഡ് ചെയ്തു. ഇ.ടി മുഹമ്മദ് ബഷീര്‍, എന്‍.കെ പ്രേമചന്ദ്രന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ആന്റോ ആന്റണി, കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് ഇന്നലെ നടപടി നേരിട്ട കേരളത്തില്‍ നിന്നുള്ള എം.പിമാര്‍.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ജെഡിഎസിനെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാണിക്കാൻ സിപിഎമ്മിനും പിണറായിക്കും മാത്രമേ കഴിയൂ; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം : എച്ച് ഡി കുമാരസ്വാമി കേന്ദ്രമന്ത്രി ആയത് സിപിഎമ്മിന്റെ മൗന അനുവാദത്തോടെ ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൻഡിഎ ഘടകകക്ഷിയെ ഒക്കത്തിരുത്തി ഇരട്ടത്താപ്പ് കാണിക്കാൻ പിണറായി വിജയന് മാത്രമേ കഴിയൂ എന്നും ജെ ഡി എസ് എൽഡിഎഫിലും മന്ത്രിസഭയിലും തുടരുന്നതിൽ മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.

എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.എസിന് രാഷ്ട്രീയ സംരക്ഷണം നല്‍കി എല്‍.ഡി.എഫില്‍ ഉറപ്പിച്ച് നിര്‍ത്തിയിരിക്കുന്നത് സി.പി.എമ്മാണ്. കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്ന കേസുകള്‍ ഡെമോക്ലീസിന്റെ വാള്‍ പോലെ തലയ്ക്ക് മുകളില്‍ നില്‍ക്കുമ്പോള്‍ ജെ.ഡി.എസിനെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്ത ഗതികേടിലാണ് മുഖ്യമന്ത്രിയും സി.പി.എം നേതൃത്വവും. കേരളത്തിലും എന്‍.ഡി.എ – എല്‍.ഡി.എഫ് സഖ്യകക്ഷി ഭരണം തന്നെയാണ് നടക്കുന്നത്.

Advertisement
inner ad

കഴിഞ്ഞ സെപ്റ്റംബറിലാണ് ജെഡിഎസ് എന്‍ഡിഎയില്‍ ചേര്‍ന്നത്. അന്ന് മുതല്‍ ഇന്ന് വരെ പിണറായി വിജയനോ ഇടത് നേതാക്കളോ ഒരക്ഷരം മിണ്ടിയിട്ടില്ല. ജെഡിഎസിനെ മുന്നണിയില്‍ നിന്ന് പുറത്താക്കാന്‍ ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ മുഖ്യമന്ത്രി മഹാമൗനത്തിന്റെ മാളത്തില്‍ ഒളിച്ചു.

Advertisement
inner ad
Continue Reading

Kerala

കണ്ണൂർ ആർഎസ്എസിൽ നൂറോളം പേർ പാർട്ടി വിടാനൊരുങ്ങുന്നു

Published

on

തലശ്ശേരി: കണ്ണൂർ ആർഎസ്എസിൽ നൂറോളം പേർ ആർഎസ്എസ് വിടാൻ ഒരുങ്ങുന്നു. ഇരിട്ടി കീഴൂരിലെ സംഘം ഉടമസ്ഥതയിലുള്ള ഒൻപതര സെന്റ് സ്ഥലം വിൽപ്പനയിൽ ലക്ഷങ്ങളുടെ ക്രമക്കേട് ഉണ്ടെന്ന ആരോപണം ഉയരുന്നുണ്ട്.

20 ലക്ഷം രൂപ വിലമതിക്കുന്ന സ്ഥലത്തിന് അഞ്ചുലക്ഷമേ കണക്കിൽ കാണിച്ചിട്ടുള്ളൂവെന്നാണ് ആരോപണം. സംസ്ഥാന പ്രാന്ത കാര്യവാഹകിൻ്റെ വീടിനു മുന്നിലും വിഭാഗ് കാര്യാലയത്തിന് മുന്നിലും പ്രതിഷേധ പോസ്റ്ററുകൾ ഉയർന്നു. പ്രാന്ത കാര്യവാഹകിന് 100 പേർ ഒപ്പിട്ട് പരാതി നൽകി. ഇതിൽ അന്വേഷണം വൈകുന്നതിൽ പ്രതിഷേധിച്ചാണ് നിരവധിപേർ ആർഎസ്എസ് വിടാൻ ഒരുങ്ങുന്നത്.

Advertisement
inner ad
Continue Reading

Kerala

പോരാളി ഷാജിമാർ ജയരാജന്മാരുടെ വ്യാജ സന്തതികൾ: ചെറിയാൻ ഫിലിപ്പ്

‘പോരാളി ഷാജിമാർ എല്ലാം പരസ്പരം പോരടിക്കുന്ന കണ്ണൂരിലെ ജയരാജന്മാരുടെ വ്യാജ സന്തതികളാണ്’

Published

on

2015 മേയ് 15 ന് നിലവിൽ വന്ന ആദ്യത്തെ പോരാളി ഷാജി ഫേസ് ബുക്ക് പേജിന്റെ മുഖവാക്യം പിണറായി വിജയൻ എന്റെ ഹീറോ എന്നതാണ്. എട്ടേകാൽ ലക്ഷത്തിലധികം ഫോളേവേഴ്സ് ഉള്ള ഈ പേജിൽ നിന്നാണ് സി.പി.എം നേതൃത്വത്തിനെതിരെ ഇപ്പോൾ കടുത്ത വിമശനം ഉയർന്നിട്ടുള്ളത്.

2017 മാർച്ച് 24 ന് മറ്റൊരു പോരാളി ഷാജി പേജ് തുറന്നത് പി.ജയരാജന്റെ അനുയായികളാണ്. 2019 മാർച്ച് 10 ന് തുടങ്ങിയ പി.ജെ. ആർമി പി.ജയരാജൻ സ്തുതിഗീതം ആലപിച്ചപ്പോൾ പാർട്ടി വിലക്കി. 2021 ജൂൺ 25 ന് പി.ജെ. ആർമി ഗ്രൂപ്പ് റെഡ് ആർമിയായി മാറി.

Advertisement
inner ad

പിന്നീട്, എം.വി ജയരാജന്റെ അനുയായികൾ പോരാളി ഷാജി ഒഫിഷ്യൽ എന്ന പേജ് തുടങ്ങി. മൂന്നു ലക്ഷത്തിലധികം അംഗങ്ങളുള്ള ഈ പേജിന്റെ മുഖചിത്രം എം.വി ജയരാജന്റെ താണ്.

ഈ ഫേസ് ബുക്ക് പേജ്കളുടെയും ഗ്രൂപ്പുകളുടെയും മിക്കവാറും എല്ലാ അഡ്മിൻമാരും കണ്ണൂർ സ്വദേശികളാണെങ്കിലും പലരും ഗൾഫ് രാജ്യങ്ങളിലും ചെന്നൈയിലുമാണ് താമസം. ചെങ്കോട്ട,ചെങ്കതിർ, ചുവപ്പു സഖാക്കൾ എന്നീ പേജ്കളുടെയും അഡ്മിൻമാർ സി.പി.എം കാരാണ്.

Advertisement
inner ad

വ്യാജ പോരാളി ഷാജിമാരെ സൈബർ പോലീസ് കണ്ടെത്തിയാൽ സി.പി.എം നേതാക്കൾക്കെതിരെ സൈബർ നിയമപ്രകാരം കേസ് എടുക്കേണ്ടിവരും.
കണ്ണൂർ ലോബിയ്ക്കുള്ളിലെ തമ്മിലടി മറച്ചുവെയ്ക്കാനാണ് കോൺഗ്രസുകാർ അഡ്മിൻമാരെ വിലക്കെടുത്തെന്നും, വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ചെന്നും എം.വി.ജയരാജൻ ആരോപിച്ചത്.

കോൺഗ്രസിനിപ്പോൾ സി.പി.എം -നേക്കാൾ ശക്തമായ സോഷ്യൽ മീഡിയ വിഭാഗമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആരെയും അപകീർത്തിപ്പെടുത്താതെ മികച്ച രീതിയിൽ ആശയ പ്രചരണം നടത്താൻ കോൺഗ്രസ് സൈബർ വിംഗിന് സാധിച്ചു. സ്വന്തം പാളയത്തിലുണ്ടായ അന്ത:ച്ചിദ്രത്തിന് കോൺഗ്രസിനെ പഴിച്ചിട്ടു കാര്യമില്ല.

Advertisement
inner ad
Continue Reading

Featured