സസ്പെൻഷനിൽ അമർഷം, അഭിഭാഷകനെതിരേ തെളിവുകളുമായി പൊലീസ് രം​ഗത്ത്

കൊല്ലം: പോലീസും അഭിഭാഷകരും തമ്മിലുള്ള തർക്കത്തിൽ പരാതിക്കാരനായ അഭിഭാഷകൻ ജയകുമാറിനെതിരെ തെളിവുകളുമായി പൊലീസ്.അഭിഭാഷകനെ മദ്യപരിശോധനയ്ക്ക് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചെന്നും മദ്യത്തിൻറെ മണമുണ്ടായിരുന്നുവെന്നുമാണ് ഡോക്ടറുടെ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അഭിഭാഷകനെതിരേ കടുകത്ത നടപടി വേണമെന്ന ആവശ്യവുമായി പൊലീസ് ഓഫീസേഴ്സ് അസോസിയേഷനും പൊലീസ് അസോസിയേഷനും രം​ഗത്തെത്തി. സ്റ്റേഷൻ ഹൗസ് ഓഫീസർ ​ഗോപകുമാർ, സബ് ഇൻസെപ്കറ്റർമാരായ അലോഷ്യസ് അലക്സാണ്ടർ, ഫിലിപ്പോസ്, സിവിൽ പൊലീസ് ഓഫീസർ അനൂപ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതിനു ശേഷമാണ് പ്രതിക്കെതിരേ കടുത്ത നീക്കത്തിനൊരുങ്ങുന്നത്.

മദ്യപിച്ച് പൊതു ജനങ്ങൾക്ക് ഉപദ്രവമുണ്ടാക്കിയതിനാണ് അഡ്വ. ജയകുമാറിനെ കസ്റ്റഡിയിലെടുക്കാനെത്തിയതെന്നാണു പൊലീസ് പറയുന്നത്. തുടർന്ന് പ്രതി അക്രമാസക്തനാവുകയും പൊലീസ് ഉദ്യോ​ഗസ്ഥരെ ആക്രമിച്ചു കൃത്യനിർവഹണം തസപ്പെടുത്തുകയും ചെയ്തു. തുടർന്നാണു ബലപ്രയോ​ഗം വേണ്ടിവന്നത്. അഭിഭാഷകനെ കസ്റ്റഡിയിലെടുക്കുമ്പോൾ എസ്എച്ച് ഒ ​ഗോപകുമാർ സ്ഥലത്തില്ലായിരുന്നു എന്നും പൊലീസ് പറയുന്നു. തങ്ങൾ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നിരിക്കെ, സസ്പെൻഷ നടപടിയെടുത്ത സർക്കാർ തീരുമാനത്തിനെതിരെ സേനയ്ക്കുള്ളിൽ അമർഷം ശക്തമാണ്.
പൊലീസ് ലോക്കപ്പിൽ ജയകുമാറിൻറെ പെരുമാറ്റം ദൃശ്യങ്ങളിൽ വ്യക്തമാണ്. ജയിൽ കമ്പികളിൽ ചവിട്ടിയും വെല്ലുവിളിച്ചും രോഷം പ്രകടിപ്പിക്കുന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ ആശുപത്രി ജീവനക്കാരെയും പൊലീസുകാരേയും അഭിഭാഷകൻ ചവിട്ടാൻ ശ്രമിച്ചെന്നാണ് ഡോക്ടറുടെ റിപ്പോർട്ടും ഉണ്ട്. മദ്യത്തിന്റെ മണം ഉണ്ടായിരുന്നതായും ഡോക്റുടെ റിപ്പോർട്ടിലുണ്ട്.

കരുനാഗപ്പള്ളി എസ്എച്ഒ ഗോപകുമാർ, ജയകുമാറിനെ മർദ്ദിക്കുന്നത് കണ്ടെന്ന അഭിഭാഷകരുടെ മൊഴിയും വ്യാജമെന്നാണ് പൊലീസ് പറയുന്നത്. മൊഴി നൽകിയ അഭിഭാഷകർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇരുപത് കിലോമീറ്ററിലധികം അകലെയുള്ള മണ്റോത്തുരുത്തിലായിരുന്നു ഇവരുടണ്ടൊയിരുന്നതെന്ന ഫോൺ രേഖകളാണ് പൊലീസ് വാദത്തിന് ആധാരം. ജയകുമാറിനെ പൊലീസ് മർദ്ദിച്ചെന്ന് ആരോപിച്ചാണ് കൊല്ലം ബാർ അസോസിയേഷൻ ഒരാഴ്ച സമരം ചെയ്തത്.

കഴിഞ്ഞ ദിവസം നിയമ മന്ത്രി പി രാജീവുമായുള്ള കൂടിക്കാഴ്ച്ചയിൽ പൊലീസുകാർക്കെതിരെ നടപടി എടുക്കാമെന്ന് ഉറപ്പ് നൽകിയതായി അഭിഭാഷകർ അവകാശപ്പെട്ടിരുന്നു. നടപടി നീക്കത്തിനെതിരെ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ രംഗത്ത് വന്നു. ഒരു വിഭാഗത്തിനും പ്രത്യേക പ്രിവിലേജ് ഇല്ലെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ആർ ബിജു പറഞ്ഞു.
ഇന്നലെ രാത്രി വൈകിയാണ് കരുനാഗപ്പളളി എസ്എച്ച്ഒ, എസ് ഐ ഉൾപ്പെടെ നാല് പേരെ സസ്പെൻഡ് ചെയ്തത ഉത്തരവ് ഇറങ്ങിയത്. ഡിഐജിയുടെ അന്വേഷണ റിപോർട്ട് തള്ളിയാണ് സസ്പെൻഷൻ. അഭിഭാഷകനെ കസ്റ്റഡിയിലെടുക്കുമ്പോൾ സ്ഥലത്തില്ലാതിരുന്ന എസ്എച്ച്ഒ ഗോപകുമാറിനെയും സസ്പെൻസ് ചെയ്തതും വലിയ പ്രതിഷേധത്തിനിടയാക്കി. അതിനിടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ തിരുവനന്തപുരം ഡിഐജിയെ ചുമതലപ്പെടുത്തിയതായി എഡിജിപി വിജയ് സാഖറെ അറിയിച്ചു.

Related posts

Leave a Comment