സൂസപാക്യം വിരമിച്ചു; തോമസ് ജെ നെറ്റോ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ്

തിരുവനന്തപുരം: ലത്തീന്‍ കത്തോലിക്ക സഭയുടെ തിരുവനന്തപുരം അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം സൂസപാക്യം വിരമിച്ചു. പുതിയ ആച്ച് ബിഷപ്പായി പുതിയതുറ ഇടവകാംഗംതോമസ് ജെ നെറ്റോ ചുമതലയേറ്റു. വത്തിക്കാനില്‍ നിന്നുള്ള പ്രഖ്യാപനം ആര്‍ച്ച് ബിഷപ്പ് സൂസപാക്യം പാളയം കത്തീഡ്രല്‍ പള്ളിയില്‍ വായിച്ചു. നിലവില്‍ തിരുവനന്തപുരം അതിരൂപത കോ ഓര്‍ഡിനേറ്ററായി ആയി പ്രവര്‍ത്തിച്ചു വരികയാണ് തോമസ് നെറ്റോ. മെത്രാന്‍ അഭിഷേകത്തിന്റെ 32-ാം വാര്‍ഷിക ദിനത്തിലായിരുന്നു  സൂസപാക്യത്തിന്റെ  വിരമിക്കല്‍ പ്രഖ്യാപനം. 2004  മുതലാണ് തിരുവനന്തപുരം രൂപതയെ അതിരുപതയായി ഉയര്‍ത്തിയത്. അന്ന് മുതല്‍ സൂസേപാക്യമായിരുന്നു  നയിച്ചത്. കാറ്റിലും കടല്‍ക്ഷോഭത്തിലും ആടിയുലഞ്ഞ തീരദേശ ജനതയ്‌ക്കൊപ്പമായിരുന്നു എല്ലാ കാലവും സൂസെപാക്യം. സുനാമി ഫണ്ട് ക്രമക്കേടിലെ പ്രതിഷേധം, ഓഖി ബാധിതര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം നരേന്ദ്രന്‍ കമ്മീഷന്‍ ശിപാര്‍ശ നടപ്പാക്കാനുള്ള പ്രക്ഷോഭം, വിഴിഞ്ഞം പൂന്തുറ കലാപ ബാധിതരര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ സൂസപാക്യം ശ്രദ്ധേയമായ പങ്കുവഹിച്ചിരുന്നു.

Related posts

Leave a Comment