നികുതി ഇളവ് തേടിയുള്ള നടൻ സൂര്യയുടെ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ: നികുതിയിന്മേൽ ഉള്ള പലിശ ഇളവിനായി തമിഴ് നടൻ സൂര്യ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.2007-08 , 2008-09 വർഷത്തെ വരുമാന നികുതിയിലെ പലിശ ഒഴിവാക്കണമെന്ന് കാണിച്ച്‌ 2018 ലാണ് സൂര്യ ഹൈക്കോടതിയെ സമീപിച്ചത്.
നടൻ വിജയ്ക്കും ധനുഷിനും പിന്നാലെയാണ് സൂര്യയ്ക്ക് മദ്രാസ് ഹൈക്കോടതിയുടെ വിമർശനം.
പാൽ വാങ്ങുന്നവരും ഇന്ധനം വാങ്ങുന്നവരും പരാതിയില്ലാതെ നികുതി അടയ്ക്കുന്നു. താരങ്ങൾ ഇളവ് തേടി കോടതിയെ സമീപിക്കുന്നുന്നത് എന്തിനാണെന്നു ജസ്റ്റിസ് എസ്.എം.സുബ്രഹ്മണ്യൻ ചോദിച്ചു. വിലകൂടിയ കാറുമായി റോഡിലിറങ്ങുമ്പോൾ ആ റോഡ് ഇത്തരം നികുതി പണം കൊണ്ടു നിർമിച്ചതാണെന്ന് ഓർക്കണമെന്നും ജഡ്ജി പറഞ്ഞു.

Related posts

Leave a Comment