ഇന്ത്യയിലെ സാന്നിദ്ധ്യം വിപുലീകരിച്ച് സർവ്വേസ്പാരോ; പുതിയ ഓഫീസ് ചെന്നൈയിൽ

കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരുന്ന എക്സ്പീരിയൻസ് മാനേജ്മെന്റ് പ്ലാറ്റ്ഫോമായ സർവേസ്പാരോ, മികച്ച വിപുലീകരണ പദ്ധതികളുമായി പുതിയ ഓഫീസ് ചെന്നൈയിൽ പ്രവർത്തനം ആരംഭിക്കുന്നതായി പ്രഖ്യാപിച്ചു.

ഇന്ത്യയിലെ 12 സംസ്ഥാനങ്ങളിൽ നിന്നുള്ള ജീവനക്കാരെ ഉൾപ്പെടുത്തിക്കൊണ്ടാണ് സർവ്വേസ്പാരോ പ്രവർത്തിച്ചു വരുന്നത്. ദക്ഷിണേഷ്യയിലെ തൊഴിൽ മേഖലയിൽ ഏറ്റവും കുറഞ്ഞ സ്ത്രീ പങ്കാളിത്തം ഇന്ത്യയിലേതാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. കമ്പനിയുടെ വിവിധ പദ്ധതികളിലൂടെ 33:67 എന്നതിൽ നിന്നും 50:50 എന്ന നിലയിലേക്ക് സ്ത്രീ-പുരുഷ തൊഴിൽ അനുപാതം കൊണ്ടുവന്ന് തുല്യ സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം.

നൂറിലധികം ജീവനക്കാരുള്ള കൊച്ചിയിലെ ഓഫീസിനു ശേഷം കമ്പനി ആരംഭിക്കുന്ന ഇന്ത്യയിലെ രണ്ടാമത്തെ ഓഫീസാണിത്, ഈ വർഷം അവസാനത്തോടെ ജീവനക്കാരുടെ എണ്ണം ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 30 ജീവനക്കാരുമായി ആരംഭിക്കുന്ന, ചെന്നൈ ഓഫീസിലെ ടീമിന്റെ വലുപ്പം 2021 അവസാനത്തോടെ മൂന്നിരട്ടിയാകുമെന്നാണ് വിശ്വാസം. ജീവനക്കാർക്ക് സാമ്പത്തികമായും മാനസികമായും കൂടുതൽ കരുതൽ നൽകുന്ന സ്ഥാപനമെന്ന നിലയിൽ, ജീവനക്കാരിൽ 50% പേരും ESOP എടുത്തിട്ടുള്ളവരാണ്, കൂടാതെ കമ്പനി നിരവധി ആനുകൂല്യ പദ്ധതികൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

Related posts

Leave a Comment