ചോദിച്ചു വാങ്ങിയ സല്യൂട്ട് ; പൊങ്കാലയുമായി സൈബർലോകം, പരാതിയുമായി കെ എസ് യു

തൃശൂർ : തൃശൂർ ജില്ലയിലെ പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദര്‍ശിക്കുന്നതിനിടെ പോലീസുദ്യോഗസ്ഥനെക്കൊണ്ട് സല്യൂട്ടടിപ്പിച്ച സുരേഷ് ഗോപി എം പിയ്‌ക്കെതിരെ പരാതിയുമായി കെ എസ് യു. സംസ്ഥാന പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന്സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു.പുത്തൂരിലെ സന്ദർശനത്തിൽ തന്നെ കണ്ടിട്ടും ജീപ്പില്‍ നിന്നിറങ്ങിയില്ലെന്നാരോപിച്ചാണ് സുരേഷ് ഗോപി പോലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ചത്. ഒല്ലൂര്‍ എസ്.ഐയോടാണ് സുരേഷ് ഗോപി സല്യൂട്ട് ചോദിച്ച് വാങ്ങിയത്.ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇത് വിവാദമാകുകയായിരുന്നു. ഇതിനിടെ ബിജെപി പ്രവർത്തകരും സല്യൂട്ട് ചെയ്യാത്തതിന് പോലീസിനെ ചീത്ത വിളിക്കുന്ന സാഹചര്യം ഉണ്ടായി. ജനപ്രതിനിധി എന്ന നിലയിൽ അപമാര്യാദയായും അപക്വവുമായാണ് എം പി പോലീസിനോട് പെരുമാറിയത്. അതുകൊണ്ട് തന്നെ എം പി ക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തികൊണ്ടുള്ള ഇത്തരം നിയമലംഗനങ്ങൾക്കെതിരെ നടപടിയെടുക്കണം എന്നും ആവശ്യപ്പെട്ട് കെ എസ് യു തൃശൂർ ജില്ലാ ജനറൽ സെക്രെട്ടറി വി എസ് ഡേവിഡ് ആണ് പരാതി നൽകിയത്.

Related posts

Leave a Comment