Connect with us
inner ad

Kasaragod

മഞ്ചേശ്വരം കോഴക്കേസ്: സുരേന്ദ്രൻ ഇന്നും ഹാജരായില്ല

Avatar

Published

on

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പു കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ ഇന്നു ഹാജരായില്ല. കാസർ​ഗോട്ട് ഉണ്ടായിരുന്നിട്ടും സുരേന്ദ്രൻ ഹാജരായില്ല. ഈ മാസം 21 ന് നേരിട്ട് ഹാജരാകണമെന്ന് കാസർകോട് ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. ഇതുവരെ പ്രതികളാരും കോടതിയിൽ ഹാജരായിട്ടില്ലെന്നും ഇതനുവദിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. അടുത്ത സിറ്റിങിൽ ഹാജരാകുമെന്ന്‌ പ്രതികൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ അറിയിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിലെ ബിഎസ് പി സ്ഥാനാർഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ച് ഭീഷണിപ്പെടുത്തി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽഫോണും നൽകിയെന്നുമാണ് കേസ്. കെ സുരേന്ദ്രൻ ഒന്നാം പ്രതിയാണ്‌. സുരേന്ദ്രന്റെ ചീഫ്‌ ഏജന്റായിരുന്ന ബിജെപി മുൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ. കെ ബാലകൃഷ്‌ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്‌, കെ മണികണ്‌ഠ റൈ, വൈ സുരേഷ്‌, ലോകേഷ്‌ നോഡ എന്നിവരാണ്‌ മറ്റു പ്രതികൾ. ജില്ലാ ക്രൈംബ്രാഞ്ച്‌ ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്‌.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kasaragod

എടിഎമ്മിൽ നിറക്കാൻ കൊണ്ടുവന്ന പണം കവർന്നു; കവർച്ച നടന്നത് കാസർഗോഡ് ഉപ്പളയിൽ

Published

on

കാസർഗോഡ്: കാസര്‍കോട്ട് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. ഉപ്പളയില്‍ സ്വകാര്യ ബാങ്കിന്റെ എ.ടി.എമ്മില്‍ നിറയ്ക്കാനെത്തിച്ച 50 ലക്ഷം രൂപയാണ് കവര്‍ന്നത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ചുവന്ന ടീഷര്‍ട്ട് ധരിച്ചെത്തിയ ആളാണ് വാഹനത്തില്‍നിന്ന് പണം കൊള്ളയടിച്ചതെന്നാണ് സൂചന. സംഭവത്തിന് ശേഷം ഇയാള്‍ ഉപ്പള ബസ് സ്റ്റാന്‍ഡ് ഭാഗത്തേക്ക് പോയതായും പറയുന്നു. സംഭവത്തില്‍ പ്രതിക്കായി പോലീസ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയാണ്.ഉപ്പള ബസ് സ്റ്റാന്‍ഡിന്റെ മുന്‍വശത്തുള്ള എ.ടി.എമ്മില്‍ നിറയ്ക്കാനായാണ് സ്വകാര്യഏജന്‍സിയുടെ വാഹനത്തില്‍ പണമെത്തിച്ചിരുന്നത്. വാഹനത്തിന്റെ ഏറ്റവുംപിറകിലെ അറയിലാണ് പണം സൂക്ഷിച്ചിരുന്നത്. വാഹനം ഉപ്പളയിലെത്തിയപ്പോള്‍ ഇവിടെ നിറയ്ക്കാനുള്ള 50 ലക്ഷം രൂപയുടെ രണ്ട് കെട്ടുകള്‍ ജീവനക്കാര്‍ ഇതില്‍നിന്ന് വാഹനത്തിന്റെ മധ്യഭാഗത്തെ സീറ്റിലെടുത്തുവെച്ചു. തുടര്‍ന്ന് ആദ്യത്തെ 50 ലക്ഷം എ.ടി.എമ്മില്‍ നിറയ്ക്കാനായി ജീവനക്കാര്‍ വാഹനം ലോക്ക് ചെയ്ത് എ.ടി.എം കൗണ്ടറിലേക്ക് പോയി. ഈസമയം വാഹനത്തിലെ സീറ്റില്‍വെച്ചിരുന്ന 50 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ ചില്ല് തകര്‍ത്ത് മോഷ്ടാവ് കവര്‍ന്നത്.

Continue Reading

Kasaragod

കാസര്‍ഗോഡ് യുവാവിനെ മര്‍ദ്ദിച്ച്‌ കൊന്ന കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍

Published

on

കാസർഗോഡ്: കാസര്‍ഗോഡ് യുവാവിനെ മര്‍ദ്ദിച്ച്‌ കൊന്ന കേസില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. മിയാപദവ് സ്വദേശി ആരിഫ് (21) കഴിഞ്ഞ തിങ്കളാഴ്ചയാണ് മരിച്ചത്. പൊലീസ് അന്വേഷണത്തിലാണ് ആരിഫിന്‍റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. മര്‍ദ്ദനം മൂലമുള്ള ആന്തരിക രക്തസ്രാവമാണ് മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ലഹരി ഉപയോഗിച്ച്‌ വീട്ടില്‍ സ്ഥിരം പ്രശ്നം ഉണ്ടാക്കുന്നതിനെ തുടർന്നായിരുന്നു മർദ്ദനമെന്നാണ് പൊലീസ് പറയുന്നു. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്.

Continue Reading

Kasaragod

പോക്സോ കേസിൽ  ഡി വൈ എഫ് ഐ ക്കാരനെതിരെ കണ്ണടച്ച് ചീമേനി പൊലീസ്

Published

on

കാഞ്ഞങ്ങാട്:   പോക്സോ കേസിൽ ഡി വൈ എഫ് ഐ ക്കാരനെതിരെ കണ്ണടച്ച് പോലീസ്. 2023 ഓഗസ്റ്റ് 29 നാണ് കേസിനാസ്പദമായ സംഭവം. കാസർകോട് ജില്ലയിലെ ചീമേനി പഞ്ചായത്തിലെ ക്‌ളായിക്കോട് വില്ലേജിലെ പരട് പ്രദേശത്തെ അഴീക്കോടൻ മന്ദിരത്തിലാണ് ഓട്ടോ ഡ്രൈവറും ഡി വൈ എഫ് ഐ പ്രവർത്തകനുമായ വ്യക്തി പ്ലസ് വണിൽ പഠിക്കുന്ന 16കാരിയെ പീഡിപ്പിച്ചത്.

ചീമേനി പോലീസ് സ്റ്റേഷനിൽ ഇതു സംബന്ധിച്ച്കേസ് രജിസ്റ്റർ ചെയ്തത് കഴിഞ്ഞ മാസം 15നായിരുന്നു. എന്നാൽ നാളിതുവരെയായി ഇയാളെ പിടികൂടാനുള്ള യാതൊരു നടപടിയും സ്വീകരിക്കാത്ത പൊലീസ് നീക്കം ദുരൂഹമാണ്. അതേ സമയം ഈ ഡിവൈഎഫ്ഐക്കാരൻ  ഹൈക്കോടതിയിൽ നിന്നും മുൻകൂർ ജാമ്യമെടുക്കാനുള്ള ശ്രമത്തിലാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured