Connect with us
48 birthday
top banner (1)

Kerala

സുപ്രീംകോടതി വിധി: മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന് ചെന്നിത്തല

Avatar

Published

on

തിരുവനന്തപുരം: കണ്ണൂർ വി.സി പുനർനിയമനത്തിൽ അനധികൃതമായി ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെയ്ക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഗവർണറെ കണ്ട് പറഞ്ഞത് ഇയാളെ നിയമിക്കണം എന്റെ നാട്ടുകാരനാണ് എന്നാണ്. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് ഉന്നത വിദ്യാഭ്യാസമന്ത്രി ഗവർണർക്ക് ശുപാർശക്കത്ത് കൊടുത്തത്. ഇപ്പോൾ ഗവർണർ വെളിപ്പെടുത്തിയിരിക്കുന്നു മുഖ്യമന്ത്രിയുടെ ഒഎസ്ഡിയും മുഖ്യമന്ത്രിയുടെ ഓഫീസും നേരിട്ട് ഇടപെട്ടിരുന്നുവെന്ന്. ഈ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവെച്ച് ഒഴിയുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസമന്ത്രിക്ക് ആ പദവിയിൽ തുടരാൻ ധാർമ്മികമായ അവകാശമില്ല.  കണ്ണൂർ വി.സി നിയമനം ഒരു അനാവശ്യമായിരുന്നു. ഗോപിനാഥ് രവീന്ദ്രനെ വി.സിയായി നിയമിച്ചത് എല്ലാ നിയമങ്ങളെയും കാറ്റിൽ പറത്തിയാണ്. ഇത് അധികാരദുർവിനിയോഗവും അഴിമതിയുമാണ്. ഇതിന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രിയും മന്ത്രിയും തുടരുന്നത് ശരിയല്ല. ഇവരുടെ സമ്മർദ്ദത്തിന് വഴങ്ങിയ ഗവർണറും കുറ്റക്കാരനാണ്. ഗവർണർ എന്ന നിലയിൽ സർക്കാരിന്റെ ശുപാർശകൾ അംഗീകരിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. എന്നാൽ ചാൻസലർ എന്ന നിലയിൽ അംഗീകരിക്കാൻ ബാധ്യതയില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
നമ്മുടെ നിയമസംവിധാനം എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. ഒരു സാധാരണക്കാരനായ വ്യക്തിക്ക് നിയമാനുസൃതം ഗവൺമെന്റ് പ്രവർത്തിച്ചില്ല എന്ന് പറഞ്ഞ് കോടതിയിൽ നീതി ലഭിക്കില്ല, ലോകായുക്തയിൽ പോയാൽ നീതി ലഭിക്കില്ല. സാധാരണക്കാരൻ സുപ്രീം കോടതിയിൽ പോകേണ്ട അവസ്ഥയാണ്. ലോകായുക്ത സർക്കാരിന്റെ റബ്ബർ സ്റ്റാമ്പാണ്. മണികുമാറിനെപ്പോലുള്ള ചീഫ് ജസ്റ്റീസുമാർ സർക്കാർ പറയുന്നത് മാത്രം കേൾക്കുന്നു.  ഇതൊരു ദു:ഖകരമായ അവസ്ഥയാണെന്നും അദ്ദേഹം വിമർശിച്ചു.
കേരളത്തിൽ മുഖ്യമന്ത്രി പിൻവാതിൽ നിയമനമാണ് നടത്തിയത്. ഇതിനുളള ശുപാർശക്കത്താണ് മന്ത്രി ബിന്ദു കൊടുത്തത്. ഇതെല്ലാം ചൂണ്ടിക്കാട്ടിയ തന്നെ ആക്ഷേപിച്ച മന്ത്രി ബിന്ദു കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണം. വിധിയുടെ പശ്ചാത്തലത്തിൽ കണ്ണൂർ വി.സിയുടെ കീഴിൽ നടന്ന എല്ലാ നിയമനങ്ങളും പുന:പരിശോധിക്കണം. പാർട്ടിക്കാരെയും ബന്ധുക്കളെയും കുടിയിരുത്താനാണ് രവീന്ദ്രനെ നിയമിച്ചത്.പുതിയ വി.സിയെ നിയമിക്കാനുള്ള പ്രോസസിങ് നടന്നുകൊണ്ടിരിക്കേ ഇവർ രവീന്ദ്രനെ നിയമിക്കാൻ സമ്മർദ്ദം ചെലുത്തിയതും തെറ്റാണ്. സമ്മർദ്ദത്തിന് വഴങ്ങിയ ഗവർണ്ണറുടെ നടപടിയും തെറ്റാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Kerala

ജീവാനന്ദവും പരമാനന്ദവുമല്ല, ശമ്പളവും പെൻഷനും കൃത്യമായി നൽകിയാൽ മതി; ചവറ ജയകുമാർ

Published

on

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയായ ക്ഷാമബത്തയും മുടക്കമില്ലാതെ ശമ്പളവും പെൻഷനും ആണ് ആവശ്യം ജീവാനന്ദവും പരമാനന്ദവും അല്ലെന്ന് കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചവറ ജയകുമാർ. എൻജിഒ അസോസിയേഷൻ പബ്ലിക് ഓഫീസ് ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവാനന്ദത്തിന്റെ പേരിൽ ജീവനക്കാരുടെ ശമ്പളം കവർന്നെടുക്കാനുള്ള ശ്രമം ചെറുത്തു തോൽപ്പിക്കും.വരുമാനം പൂർണ്ണമായും വഴിമാറ്റി ചെലവഴിച്ചും ധൂർത്ത് നടത്തിയും ധനകാര്യ മിസ് മാനേജ്മെൻറ് നടത്തുന്നവർ അതിൻറെ പാപഭാരം ജീവനക്കാരുടെ തലയിൽ കെട്ടിവയ്ക്കരുത്.വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന കാലത്ത് 19 ശതമാനം ക്ഷാമബത്തയാണ് കിട്ടാനുള്ളത്
2019ലെ പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ കുടിശ്ശിക നൽകാൻ ഇതേവരെ തയ്യാറായിട്ടില്ല.ലീവ് സറണ്ടർ നൽകിയിട്ട് അഞ്ചുവർഷമായി
എന്തിനും ഏതിനും മേനി നടിക്കുന്നവർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാവണം.ആശ്രിത നിയമന വ്യവസ്ഥ അട്ടിമറിക്കാൻ ഗൂഢശ്രമം നടക്കുകയാണ്
13 വയസ്സിന് താഴെയുള്ള ആശ്രിതർക്ക് നിയമനം നൽകാൻ കഴിയില്ല എന്ന നിലപാട് അപലപനീയമാണ്. സമാശ്വാസ ധനമായി തുച്ഛമായ തുക നൽകി ആശ്രിതരെ വഞ്ചിക്കാനുള്ള ശ്രമമാണ് നടക്കുന്നത്
ഓരോ ദിവസവും ജീവനക്കാരുടെ ഓരോ ആനുകൂല്യങ്ങൾ വീതം. കവർന്നെടുക്കുകയാണ് ചെയ്യുന്നത്
ജീവനക്കാർക്ക് ന്യായമായി കിട്ടാനുള്ള കുടിശ്ശിക നൽകാൻ സർക്കാർ തയ്യാറാകണം
പങ്കാളിത്ത പെൻഷൻകാരെ നിരന്തരം വഞ്ചിക്കുന്നത് അവസാനിപ്പിക്കണം
പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള ആർജ്ജവം കാട്ടാൻ ഭരണകൂടം തയ്യാറാകണമെന്നും ചവറ ജയകുമാർ ആവശ്യപ്പെട്ടു.

Advertisement
inner ad

പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്ന നയത്തിന്റെ ഭാഗമായി പങ്കാളിത്ത പെൻഷൻകാർക്ക് പുതിയ പെൻഷൻ പദ്ധതി എന്ന ആശയം ഇവിടെ വിലപ്പോകില്ല
ജീവാനന്ദം പദ്ധതിയുടെ പേരിൽ ശമ്പളം കവർന്നെടുക്കാനുള്ള ശ്രമത്തിന് തിരിച്ചടി കിട്ടും. ഈ സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും എന്നും ചവറ ജയകുമാർ മുന്നറിയിപ്പ് നൽകി.

നോർത്ത് ജില്ലാ പ്രസിഡന്റ് ആഎസ് പ്രശാന്ത് കുമാർ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ടി കെ ജയപ്രകാശ് ,എം എസ് അജിത് കുമാർ , ജില്ലാ സെക്രട്ടറി സി ഷാജി, ട്രഷറർ പിജി പ്രദീപ്, വൈസ് പ്രസിഡണ്ട് മാരായ ഹരികുമാർ ,എൻ പി അനിൽകുമാർ , അഖിൽ എസ് പി, അജിത്ത് എ ആർ ശ്രീജിത്ത്, വിപ്രേഷ് കുമാർ ബിജോയ്, സുധീഷ് കുമാർ ഹസീന വൈശാഖ് എന്നിവർ സംസാരിച്ചു

Advertisement
inner ad
Continue Reading

Idukki

ഇടുക്കി വണ്ടന്മേട് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Published

on

കുമളി: ഇടുക്കി വണ്ടന്മേട് പോലീസ് സ്റ്റേഷനിലെ സിപിഒ ആലപ്പുഴ സ്വദേശി എ.ജി. രതീഷി നെ (40) കുമളിയിലെ സ്വകാര്യ ഹോട്ടലിൽ തൂങ്ങി മരിച്ച നിലയൽ കണ്ടെത്തി. സഹപ്രവർത്തകനോട് ആത്മഹത്യചെയ്യാൻ പോവുകയാണെന്നും ഇൻക്വസ്റ്റ് നടപടികൾക്കായി തയാറായിക്കൊള്ളാനും ഫോണിൽ അറിയിച്ചശേഷമാണ് പോലീസുകാരൻ ജീവനൊടുക്കിയതെന്ന് പറയുന്നു.

കഴിഞ്ഞ് കുറച്ചുനാളുകളായി ഈ ഉദ്യോഗസ്ഥൻ മെഡിക്കൽ ലീവിലായിരുന്നു. വ്യാഴാഴ്‌ച ഡ്യൂട്ടിക്ക് പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയെങ്കിലും സ്‌റ്റേഷനിലെത്തിയില്ല. വീട്ടുകാർ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ ഓഫായിരുന്നു. ഉച്ചയ്ക്ക് 12 ഓടെ ഇയാളുടെ ഫോൺ ഓണാവുകയും സഹപ്രവർത്തകൻ ബന്ധപ്പെട്ടപ്പോൾ താൻ മരിക്കാൻ പോകുവാണെന്ന് പറഞ്ഞ് ഫോൺകട്ട് ചെയ്യുകയുമായിരുന്നു

Advertisement
inner ad

കുമളി പോലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ കുമളിയിലെ സ്വകാര്യ ഹോട്ടലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: ശിൽപ.

Advertisement
inner ad
Continue Reading

Kerala

വിഴിഞ്ഞം സ്റ്റേഷനിലെ എസ്‌ഐ വീട്ടില്‍ മരിച്ച നിലയില്‍

Published

on

തിരുവനന്തപുരം: എസ് ഐയെ മരിച്ച നിലയില്‍ കണ്ടെത്തി. വിഴിഞ്ഞം സ്റ്റേഷന്‍ എസ്‌ഐ കുരുവിള ജോര്‍ജിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് സംശയം. ഇന്ന് ഉച്ചയോട് കൂടി കോട്ടയത്തെ സ്വന്തം വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്നലെ രാവിലെ സിക്ക് ലീവെടുത്ത് നാട്ടിലേക്ക് പോവുകയായിരുന്നു.

തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ജൂണ്‍ എട്ടാം തിയ്യതി എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പൊലീസ് അക്കാദമിയിലെ ട്രെയിനറായ എസ്ഐ ജിമ്മി ജോര്‍ജാണ് മരിച്ചത്. അക്കാദമിയിലെ പഴയ ആശുപത്രി ബ്ലോക്കില്‍ ആണ് ജിമ്മിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരള പൊലീസ് ഫുട്ബോള്‍ ടീമിലെ താരം കൂടിയാണ്.

Advertisement
inner ad
Continue Reading

Featured