Connect with us
,KIJU

Delhi

കോടതി ഉത്തരവുകളിലെ ‘ജെൻഡർ സ്റ്റീരിയോടൈപ്പ് പ്രയോഗങ്ങൾ’; ജഡ്‌ജിമാർക്കായി കൈപ്പുസ്‌തകം പുറത്തിറക്കി സുപ്രീംകോടതി

Avatar

Published

on

ന്യൂഡൽഹി: കോടതി ഉത്തരവുകളിൽ അനുചിതമായ ലിംഗപദങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ജഡ്‌ജിമാരെ സഹായിക്കുന്ന കൈപ്പുസ്‌തകം പുറത്തിറക്കി സുപ്രീം കോടതി.വിധികളിൽ വിശേഷിപ്പിക്കുന്ന ചില സ്ത്രീവിരുദ്ധ സ്റ്റീരിയോടൈപ്പ് പരാമർശങ്ങൾ ശ്രദ്ധയിൽപെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജഡ്ജിമാർക്കായി സുപ്രീംകോടതി ഗൈഡ് പുറത്തിറിക്കിയത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഗൈഡ് പ്രകാശനം ചെയ്തു “ഇത് നിയമ വ്യവഹാരങ്ങളിലെ സ്ത്രീകളെക്കുറിച്ചുള്ള വാർപ്പുമാതൃകകളെ കുറിച്ചുള്ളതാണ്. ഇത് കോടതികൾ ഉപയോഗിക്കുന്ന സ്ഥിരം പദങ്ങളും, അറിയാതെ അവ എങ്ങനെ ഉപയോഗിക്കുന്നുവെന്നും തിരിച്ചറിയുന്നു. വിധിന്യായങ്ങളെ താഴ്ത്തി കാണിക്കാനല്ല, മറിച്ച് ഇത്തരം സ്ഥിരം സങ്കൽപങ്ങൾ നയിക്കുന്ന ഭാഷ തിരിച്ചറിഞ്ഞ് അത് ഒഴിവാക്കാൻ ജഡ്‌ജിമാരെ സഹായിക്കാനാണ്” പുസ്‌തകം പ്രകാശനം ചെയ്‌തുകൊണ്ട് ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് പറഞ്ഞു.

ഭാവിയിൽ ജഡ്‌ജിമാർ ഒഴിവാക്കേണ്ട വിവിധ പദങ്ങൾ ഹാൻഡ്‌ബുക്കിൽ അക്കമിട്ട് നിരത്തുന്നു. ഉദാഹരണത്തിന്, ഒരു സ്ത്രീയെ ‘വ്യഭിചാരിണി’ എന്ന് വിളിക്കുന്നത് ഉചിതമല്ല, പകരം ‘വിവാഹത്തിന് പുറത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട സ്ത്രീ’ എന്ന് പറയാം. കോടതി ഉത്തരവിൽ ‘അവിഹിതം’ എന്ന പ്രയോഗം ‘വിവാഹത്തിന് പുറത്തുള്ള ബന്ധം’ എന്നാക്കി മാറ്റും. അതുപോലെ, നിർബന്ധിത ബലാത്സംഗം എന്ന പ്രയോഗം വെറും ‘ബലാത്സംഗം’ എന്നാക്കി മാറ്റാനും ആവശ്യപ്പെടുന്നു.

Advertisement
inner ad

‘വേശ്യ’ എന്ന വാക്കിന് പകരം ‘ലൈംഗിക തൊഴിലാളി’ എന്നായിരിക്കും ഉപയോഗിക്കുക. ‘അവിവാഹിതയായ അമ്മ’ എന്ന പ്രയോഗം ഇനി ഉണ്ടാവില്ല വെറും അമ്മ എന്ന് മാത്രം ഉപയോഗിക്കാനാണ് നിർദ്ദേശം.

“മറ്റുള്ളവരോടുള്ള നമ്മുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും ഈ സ്ഥിരം സങ്കൽപങ്ങൾ സ്വാധീനിക്കുന്നു. നമ്മുടെ മുമ്പിലുള്ള വ്യക്തിയെ അവരുടേതായ സ്വഭാവ സവിശേഷതകളുള്ള ഒരു വ്യക്തിയായി കാണുന്നതിൽ നിന്ന് അവ നമ്മെ തടയുകയും അവരെക്കുറിച്ച് തെറ്റായ തോന്നലുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. സ്ഥിരം സങ്കൽപങ്ങൾ ഒരു സാഹചര്യത്തിന്റെ യാഥാർത്ഥ്യം മനസ്സിലാക്കുന്നതിൽ നിന്ന് നമ്മെ തടയും, നമ്മുടെ വിധിയെ മറയ്ക്കാനും കഴിയും” പുസ്‌തകത്തിൽ പറയുന്നു.

Advertisement
inner ad

“സ്ഥിരം സങ്കൽപങ്ങൾ ജുഡീഷ്യൽ തീരുമാനങ്ങളുടെ നിഷ്‌പക്ഷതയെയും ബൗദ്ധിക കാര്യങ്ങളെയും സ്വാധീനിക്കുന്നു, അവ ജഡ്‌ജിമാരെ നിയമത്തിന്റെ ആവശ്യകതകൾ അവഗണിക്കാനോ മറികടക്കാനോ അല്ലെങ്കിൽ നിർദ്ദിഷ്‌ട വ്യക്തികൾക്കോ ​​ഗ്രൂപ്പുകൾക്കോ ​​എതിരായ നിയമത്തിന്റെ പ്രയോഗത്തെ വളച്ചൊടിക്കാനോ കാരണമാകും”

“ജഡ്‌ജിമാർ നിയമപരമായി ശരിയായ ഫലങ്ങളിൽ എത്തുമ്പോൾ പോലും, ലിംഗപരമായ സ്ഥിരം സങ്കൽപ്പങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ന്യായവാദത്തിന്റെയോ ഭാഷയുടെയോ ഉപയോഗം കോടതിക്ക് മുമ്പിലുള്ള വ്യക്തികളുടെ തനതായ സ്വഭാവത്തെയും അന്തസ്സിനെയും മോശമായി ബാധിക്കും. സാഹചര്യത്തെ വസ്‌തുനിഷ്‌ഠമായി വിലയിരുത്തുന്നതിന് പകരം സ്ഥിരം സങ്കൽപങ്ങൾ ഉപയോഗിക്കുന്നത് ഭരണഘടനാ തത്വത്തിന് വിരുദ്ധമാണ്. ഒരു ഗ്രൂപ്പിലോ വിഭാഗത്തിലോ ഉള്ള അംഗത്വം പരിഗണിക്കാതെ, എല്ലാ വ്യക്തികൾക്കും നിയമം ഒരേപോലെയും നിഷ്‌പക്ഷമായും ബാധകമാകണമെന്ന് വാദിക്കുന്ന നിയമങ്ങളുടെ തുല്യ സംരക്ഷണം എന്നതിന് എതിരാണിത്. ജഡ്‌ജിമാരുടെ സ്ഥിരം സങ്കൽപങ്ങളുടെ ഉപയോഗം, ഇവ സൃഷ്‌ടിക്കുന്നതിനും നിലനിർത്തുന്നതിനും കാരണമാകുന്നു.” കൈപ്പുസ്‌തകത്തിൽ പറയുന്നു.

Advertisement
inner ad

“സ്ത്രീകൾ ചരിത്രപരമായി നിരവധി മുൻവിധികളേയും സ്ഥിര സങ്കൽപങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. ഇന്ത്യൻ ജുഡീഷ്യറി ലിംഗപരമായ സ്ഥിര സങ്കൽപങ്ങളുടെ ആഴത്തിൽ വേരൂന്നിയ ആഘാതം തിരിച്ചറിയുകയും അതിനെക്കുറിച്ചുള്ള ചിന്ത, തീരുമാനമെടുക്കൽ, എഴുത്ത് എന്നിവയിൽ നിന്ന് അവയെ ഇല്ലാതാക്കാൻ സജീവമായി പ്രവർത്തിക്കുകയും വേണം. വാക്കുകൾ പ്രധാനമാണ്, അവ വിവരണങ്ങളെ രൂപപ്പെടുത്തുകയും സാമൂഹിക മനോഭാവങ്ങളെ സ്വാധീനിക്കുകയും ചെയ്യുന്നു. കൂടുതൽ മെച്ചപ്പെട്ട ഭാഷയുടെ ഉപയോഗം ദോഷകരമായ ചിന്താഗതികളെ തകർക്കാൻ സഹായിക്കും” പുസ്‌തകത്തിൽ പറയുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

അഞ്ചിൽ അങ്കം; നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം മണിക്കൂറുകൾക്കകം; പ്രതീക്ഷയോടെ കോൺഗ്രസ്

Published

on

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സെമിഫൈനൽ പോരാട്ടമായി കണക്കാക്കപ്പെടുന്ന 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം കാതോർത്തിരിക്കുകയാണ് രാജ്യം. രാജസ്ഥാൻ, മധ്യപ്രദേശ്, തെലുങ്കാന, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ വോട്ടെണ്ണൽ മണിക്കൂറുകൾക്കകം ആരംഭിക്കും. മിസോറാമിൽ നാളെയാണ് വോട്ടെണ്ണൽ. അടുത്തകാലത്തൊന്നുമില്ലാത്ത വിധം വലിയ ശുഭപ്രതീക്ഷയോടെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുന്നത്. ഭൂരിഭാഗം എക്സിറ്റ്പോൾ ഫലങ്ങളും തിരഞ്ഞെടുപ്പ് കാറ്റ് കോൺഗ്രസിന് അനുകൂലമാണെന്നാണ് വിലയിരുത്തുന്നത്.

ഛത്തീസ്ഗഡിലും രാജസ്ഥാനിലും കോൺഗ്രസ് ഭരണം നിലനിർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തെലങ്കാനയിൽ ഇത്തവണ ഭരണം പിടിക്കുമെന്ന കോൺഗ്രസ്‌ ഉറച്ച പ്രതീക്ഷയിലാണ്. കനത്ത പോരാട്ടം നടക്കുന്ന മധ്യപ്രദേശിൽ കോൺഗ്രസസിന് മുൻ‌തൂക്കം എന്നാണ് ഒട്ടുമിക്ക എക്സിറ്റ് ഫലങ്ങളും പ്രവചിക്കുന്നത്.

Advertisement
inner ad
Continue Reading

Delhi

സിൽകാര ടണൽ രക്ഷാദൗത്യം വിജയം; തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചുതുടങ്ങി

Published

on

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഉത്തരകാശി തുരങ്കത്തില്‍ കുടുങ്ങിയവരെ പുറത്തെത്തിച്ചുതുടങ്ങി.
സിൽകാര ടണലിൽ നിന്ന് തൊഴിലാളികളെ പുറത്തേക്കെത്തിക്കുകയാണ്. നിലവിൽ 15 തൊഴിലാളികളെ പുറത്തേക്കെത്തിച്ചു. ബാക്കിയുള്ളവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. 17 ദിവസങ്ങൾക്ക് ശേഷമാണ് തൊഴിലാളികളെ പുറത്തെത്തിക്കുന്നത്. നിർമ്മാണ കമ്പനിയായ നവയുഗ തന്നെയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്. കരസേന ഉൾപ്പെടെ സന്നദ്ധത അറിയിച്ചിട്ടും കമ്പനി രക്ഷാപ്രവർത്തനവുമായി മുന്നോട്ടുപോവുകയായിരുന്നു.

Continue Reading

Delhi

എയര്‍ ഇന്ത്യാ പൈലറ്റ് വിമാനത്താവളത്തില്‍ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

Published

on

ന്യൂഡൽഹി: എയര്‍ ഇന്ത്യാ പൈലറ്റ് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ‌്‌ട്ര വിമാനത്താവളത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കുഴഞ്ഞു വീണ ക്യാപ്‌ടൻ ഹിമാനില്‍ കുമാറിന്(37) സഹപ്രവര്‍ത്തകര്‍ പ്രാഥമിക ശുശ്രൂഷ നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്നലെ രാവിലെ 11.30ന് ഡല്‍ഹി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഓഫീസില്‍ വച്ചായിരുന്നു സംഭവം. ഡയറക്‌ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി.ജി.സി.എ) റിപ്പോര്‍ട്ട് പ്രകാരം പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളില്ലാത്ത ആളായിരുന്നു ഹിമാനില്‍.

Advertisement
inner ad
Continue Reading

Featured