Connect with us
48 birthday
top banner (1)

National

ഹേമന്ത് സോറന്റെ ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

Avatar

Published

on

ഭൂമി തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എംഎം സുന്ദ്രേഷ്, ബേല എം ത്രിവേദി എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിക്കാന്‍ വിസമ്മതിച്ചത്. ഹേമന്ത് സോറനോട് ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാനും ബെഞ്ച് നിര്‍ദ്ദേശിച്ചു. എന്തുകൊണ്ടാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാത്തതെന്നും ബെഞ്ച് ചോദിച്ചു.

‘കോടതികള്‍ എല്ലാവര്‍ക്കും വേണ്ടിയുള്ളതാണ്. ഹൈക്കോടതികള്‍ ഭരണഘടനാ കോടതികളാണ്. ഒരാളെ അനുവദിച്ചാല്‍ എല്ലാവരെയും അനുവദിക്കണം,’ സുപ്രീം കോടതി നിരീക്ഷിച്ചു. അന്വേഷണ ഏജന്‍സി പുറപ്പെടുവിച്ച സമന്‍സുകള്‍ റദ്ദാക്കണമെന്നും അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹേമന്ത് സോറന്‍ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിക്ക് വിവേചനാധികാരമുണ്ടെന്നും അത് പ്രയോഗിക്കേണ്ട ഒരു കേസാണിതെന്നും വാദത്തിനിടെ സോറന്റെ അഭിഭാഷകന്‍ സിബല്‍ പറഞ്ഞു. ‘അദ്ദേഹത്തെ അറസ്റ്റ് ചെയ്തതായി വ്യക്തമാണ്, നിങ്ങള്‍ അതില്‍ ഭേദഗതി ആവശ്യപ്പെടുന്നു. അതിനാല്‍, ഹൈക്കോടതിയെ സമീപിക്കുക’ മറുപടിയായി ജസ്റ്റിസ് ഖന്ന പറഞ്ഞു.

Advertisement
inner ad

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലെ മുന്‍ ഉത്തരവ് ഉദ്ധരിച്ചുകൊണ്ടാണ് ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡിയുടെ സമന്‍സിനെതിരെ ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിക്കാന്‍ ബെഞ്ച് നിര്‍ദ്ദേശിച്ചത്. ഭൂമി തട്ടിപ്പ് കേസില്‍ ഏഴ് മണിക്കൂറിലധികം ചോദ്യം ചെയ്തതിന് ശേഷം ബുധനാഴ്ചയാണ് ജെഎംഎം എക്‌സിക്യൂട്ടീവ് പ്രസിഡന്റ് കൂടിയായ ഹേമന്ത് സോറനെ ഇഡി അറസ്റ്റ് ചെയ്തത്. ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. അറസ്റ്റിന് മുമ്പ്, ഹേമന്ത് സോറന്‍ ജെഎംഎം നേതാവ് ചമ്പായി സോറനെ പാര്‍ട്ടിയുടെ നിയമസഭാ കക്ഷി നേതാവായി നാമനിര്‍ദ്ദേശം ചെയ്തിരുന്നു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ഛത്തീസ്‌ഗഡിൽ 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

Published

on

റായ്പൂർ: ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ബിജാപ്പൂർ – ദന്ദേവാഡ ജില്ലാ അതിർത്തിയിലും കാങ്കീറിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ബിജാപ്പൂരിൽ 18 പേരും കാങ്കീറിൽ നാല് പേരുമാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ മുതൽ പ്രദേശത്തെ വനമേഖലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ തുടരുകയാണ്. രണ്ട് പേരെയാണ് ആദ്യം വധിച്ചത്. ഉച്ചയോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. ഇവരുടെ പക്കൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്തതായും സുരക്ഷാ സേന അറിയിച്ചു

Continue Reading

Delhi

മലയോര ജനവിഭാഗത്തിനെതിരായ അധിക്ഷേപം; ഉത്തരാഖണ്ഡ് ധന-പാർലമെന്ററികാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജിവെച്ചു

Published

on

ഡെറാഡൂൺ: ഉത്തരാഖണ്ഡ് ധന-പാർലമെന്ററി കാര്യ മന്ത്രി പ്രേംചന്ദ് അഗര്‍വാള്‍ രാജിവെച്ചു. മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിക്ക് പ്രേംചന്ദ് അഗര്‍വാള്‍ രാജിക്കത്ത് കൈമാറി. നിയമസഭയില്‍ മലയോര ജനവിഭാഗത്തെ അധിക്ഷേപിച്ച്‌ സംസാരിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നാണ് രാജി. നിയമസഭയുടെ ബജറ്റ് സമ്മേളനത്തിനിടെയായിരുന്നു പ്രേംചന്ദിന്‍റെ വിവാദമായ പരാമര്‍ശം.ഫെബ്രുവരി അവസാന ആഴ്ച നടന്ന സംസ്ഥാന ബജറ്റ് സമ്മേളനത്തിലായിരുന്നു പ്രേംചന്ദ് അഗർവാളിന്റെ വിവാദ പരാമർശം. ഉത്തരഖാണ്ഡ് പഹാഡികള്‍ക്ക് (ഗിരി നിവാസികള്‍ക്ക്) വേണ്ടി മാത്രം സൃഷ്ടിച്ചതല്ലെന്നായിരുന്നു മുൻ ധനമന്ത്രിയുടെ പ്രസ്താവന. കോണ്‍ഗ്രസ് എംഎല്‍എ മദൻ സിങ് ബിഷിത്തുമായി ഉണ്ടായ തർക്കത്തിനിടയിലായിരുന്നു പരാമർശം.

സഭയിലെ പ്രസ്താവനയ്ക്ക് പിന്നാലെ ധനമന്ത്രി ഗിരി നിവാസി വിരുദ്ധ സമീപനമാണ് പുലർത്തുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇതിനെ പ്രതിരോധിക്കാൻ മന്ത്രി നടത്തിയ പ്രസ്താവനകള്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് കാരണമായി. രാജസ്ഥാനില്‍ നിന്നും മധ്യപ്രദേശില്‍ നിന്നും ഉള്ളവരാണ് കുന്നുകളില്‍ താമസിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ കൂട്ടിച്ചേർക്കല്‍. മന്ത്രിയുടെ പ്രസ്താവനകള്‍ ഭരണകക്ഷിയായ ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. പ്രേംചന്ദിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ ബിജെപി വലിയ തോതില്‍ പ്രതിപക്ഷ പ്രതിഷേധങ്ങളാണ് നേരിട്ടത്. പ്രതിഷേധം കനത്തതോടെയാണ് മന്ത്രി രാജിവച്ച് പുറത്തുപോയത്.

Advertisement
inner ad
Continue Reading

Bengaluru

ബംഗളൂരുവിൽ 75 കോടിയുടെ എംഡിഎംഐയുമായിവിദേശ വനിതകൾ പിടിയിൽ; കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വേട്ട

Published

on

ബംഗളൂരു: കർണാടകയിൽ 75 കോടി രൂപയുടെ എംഡിഎംഎയുമായി രണ്ട് വിദേശവനിതകൾ പിടിയിൽ. ഡൽഹിയിൽനിന്നും ബംഗളുരുവിൽ വന്നിറങ്ങിയ രണ്ട് വിദേശികളിൽനിന്നാണ് 37.87 കിലോ എംഡിഎംഎ പിടിച്ചത്. കർണാടകയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ലഹരി വേട്ടയാണിത്. പിടിയിലായ രണ്ട് സ്ത്രീകളും സൗത്ത് ആഫ്രിക്കൻ സ്വദേശികളാണ്. മംഗളൂരു പോലീസിന്റെ നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ. ബംബ, അബിഗേയ്ൽ അഡോണിസ് എന്നിവർ ആണ് പിടിയിലായത്.

ബംഗളൂരുവിൽ നിന്ന് അറസ്റ്റിലായ നൈജീരിയൻ സ്വദേശി പീറ്റർ ഇക്കെഡി ബെലോൻവു എന്നയാളിൽ നിന്നാണ് ഇവരെക്കുറിച്ച് വിവരം കിട്ടിയത്. വലിയ ലഹരിക്കടത്ത് നെറ്റ് വർക്കിലെ പ്രധാന കണ്ണികൾ ആണ് പിടിയിലായതെന്ന് മംഗളുരു കമ്മീഷണർ അനുപം അഗർവാൾ പറഞ്ഞു.ഇലക്ട്രോണിക് സിറ്റിക്ക് സമീപത്തുള്ള നീലാദ്രി നഗറിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടു ത്തത്. ഇവരിൽ നിന്ന് രണ്ട് പാസ്പോർട്ടുകളും നാല് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

Advertisement
inner ad
Continue Reading

Featured