Connect with us
48 birthday
top banner (1)

News

2024 സെപ്തംബര്‍ 30ന് മുമ്പ് ജമ്മുകാശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇലക്ഷന്‍ കമ്മീഷന് നിര്‍ദേശവുമായി സുപ്രീം കോടതി

Avatar

Published

on


ന്യൂഡല്‍ഹി: ജമ്മുകാശ്മീരില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി. 2024 സെപ്തംബര്‍ 30നുള്ളില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചത്. ആര്‍ട്ടിക്കിള്‍ 370-ാം അനുച്ഛേദം യുദ്ധ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയതാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്കില്ലാത്ത അധികാരം ജമ്മുകാശ്മീരിനായില്ലെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു. കാശ്മീരില്‍ നിയമസഭ പിരിച്ചുവിട്ടതില്‍ ഇടപെടുന്നില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

‘കാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകം. ഇന്ത്യയില്‍ ചേര്‍ന്നപ്പോള്‍ പരമാധികാരം ഉണ്ടായിരുന്നില്ല. കാശ്മീരിന് മാത്രമായി സവിശേഷ അധികാരമില്ല. ഇന്ത്യന്‍ ഭരണഘടനയ്ക്ക് കീഴില്‍ വരുന്നതാണ് കാശ്മീര്‍. 370-ാം അനുച്ഛേദം യുദ്ധ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയതാണ്. നിയമസഭ പിരിച്ചുവിടുന്നതില്‍ ഇടപെടുന്നില്ല’ സുപ്രീം കോടതി വിധിയില്‍ പറയുന്നു. 2018 ഡിസംബറില്‍ ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണത്തിന്റെ സാധുത ഹര്‍ജിക്കാര്‍ പ്രത്യേകമായി ചോദ്യം ചെയ്യാത്തത് കൊണ്ട് സുപ്രീം കോടതി അക്കാര്യത്തില്‍ ഇടപെട്ടില്ല.

Advertisement
inner ad

കേന്ദ്ര നടപടിക്കെതിരെ 23 ഹര്‍ജികളാണ് കോടതിയിലുള്ളത്. പ്രത്യേക പദവി നല്‍കിയ ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കി ജമ്മുകാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്ത കേന്ദ്ര നടപടിക്കെതിരെയാണ് ഹര്‍ജി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറഞ്ഞത്. ബെഞ്ചിലെ അംഗവും, കാശ്മീരി പണ്ഡിറ്റുമായ ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ഈ മാസം 25ന് വിരമിക്കാനിരിക്കെയാണ് വിധിയെന്നത് ശ്രദ്ധേയമാണ്.

Advertisement
inner ad

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

സിപിഎമ്മിന്റെ പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്ന സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്

Published

on


പത്തനംതിട്ട: പത്തനംതിട്ട സിപിഎമ്മിന്റെ പേജില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്ന സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ പരാതി എസ്പിക്ക് ലഭിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് പത്തനംതിട്ട എസ്പി നേരത്തെ അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് സൈബര്‍ പൊലീസ് പറയുന്നത്. സംഭവത്തില്‍ ഫേസ്ബുക്കിനോട് വിശദീകരണം തേടും. ഹാക്കിംഗ് നടന്നതായി ബോധ്യപ്പെട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

‘പാലക്കാട് എന്ന സ്‌നേഹ വിസ്മയം’ എന്ന് അടിക്കുറിപ്പോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ സിപിഎമ്മിന്റെ പേജില്‍ പ്രത്യക്ഷപ്പെട്ടത്. 63,000 ഫോളോവേഴ്‌സ് ഉള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സിപിഎമ്മിന്റെ ഔദ്യോഗിക പേജല്ലെന്നും, സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടെന്നുമായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ ആദ്യ പ്രതികരണം. സംഭവം ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ദൃശ്യങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. പേജിന്റെ അഡ്മിന്മാരില്‍ ഒരാള്‍ തന്നെയാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്ന വിവരം പുറത്തുവന്നശേഷവും പേജ് ഹാക്ക് ചെയ്‌തെന്ന പരാതി ആവര്‍ത്തിക്കുകയാണ് സിപിഎം.

Advertisement
inner ad

വീഡിയോ എഫ്ബി പേജില്‍ വന്നതിന് പിന്നാലെ അഡ്മിന്‍ പാനലിലും അഴിച്ചുപണി നടന്നിരുന്നു. അഡ്മിന്‍ പാനലിലുള്ളവരെ മാറ്റികൊണ്ടായിരുന്നു അഴിച്ചപണി. വീഡിയോ അപ്‌ലോഡ് ചെയ്തത് അഡ്മിന്‍മാരില്‍ ഒരാള്‍ തന്നെയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

Advertisement
inner ad
Continue Reading

Kerala

സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ സംഘര്‍ഷം: അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടു

Published

on


തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ സംഘര്‍ഷത്തില്‍ അന്വേഷണത്തിന് വിദ്യാഭ്യാസ മന്ത്രി ഉത്തരവിട്ടു. മൂന്നംഗ സമിതിയെ നിയോഗിച്ചു. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. നവാമുകുന്ദ, മാര്‍ ബേസില്‍ സ്‌കൂളുകളോട് വിശദീകരണം തേടും. വിദ്യാഭ്യാസ വകുപ്പിന്റെ റിവ്യൂ മീറ്റിങ്ങിലാണ് തീരുമാനം.

കായികമേളയുടെ സമാപനത്തില്‍ പൊയിന്റിനെച്ചൊല്ലി വാക്കേറ്റമുണ്ടായിരുന്നു. നവമുകുന്ദ, മാര്‍ ബേസില്‍ സ്‌കൂളുകളിലെ കായികാധ്യാപകരും കുട്ടികളുമാണ് പ്രതിഷേധിച്ചത്. ഗ്രൗണ്ടില്‍ തുടങ്ങിയ പ്രതിഷേധം സ്റ്റേജിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷമുണ്ടായത്.

Advertisement
inner ad

ഒരറിയിപ്പുമില്ലാതെ സ്പോര്‍ട്സ് സ്‌കൂളിനെ മികച്ച സ്‌കൂളുകളുടെ പട്ടികയില്‍ പെടുത്തുകയും രണ്ടാം സ്ഥാനത്തിന്റെ പുരസ്‌കാരം നല്‍കുകയും ചെയ്തതിന് പിന്നാലെയാണ് മൂന്നും നാലും സ്ഥാനത്തേക്ക് തള്ളപ്പെട്ട സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ പ്രതിഷേധത്തിലേക്ക് കടന്നത്.

Advertisement
inner ad
Continue Reading

Ernakulam

ഡിസി ബുക്ക്‌സിനെതിരെ സിപിഎം സൈബര്‍ ആക്രമണം

Published

on


കൊച്ചി
: ഡിസി ബുക്ക്‌സിനെതിരെ സൈബര്‍ ആക്രമണം ആരംഭിച്ച് സിപിഎം. സിപിഐ(എം) സൈബര്‍ കോംറേഡ്‌സ് എന്ന പേരിലുള്ള ഫെയ്‌സ് ബുക്ക് പേജിലാണ് ഡിസി ബുക്ക്‌സിനെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെ ഇ പി ജയരാജന്റെ ‘കട്ടന്‍ ചായയും പരിപ്പു വടയും’ എന്ന ആത്മകഥയിലെ ചില ഭാഗങ്ങള്‍ പുറത്തു വന്നിരുന്നു. സരിന്റെ സ്ഥാനാര്‍ത്ഥിത്വം ഉള്‍പ്പടെയുള്ള വിവാദ വിഷയങ്ങളെ കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്. ഡി സി ബുക്‌സ് തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നെന്ന് ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. ഇതിനു ശേഷമാണ് സൈബര്‍ സഖാക്കള്‍ ഡിസി ബുക്ക്‌സിനെതിരെ രംഗത്തെത്തിയത്.

പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി സരിനെതിരെ കടുത്ത വിമര്‍ശനം ഇപി തന്റെ ആത്മകഥയിലൂടെ പറയുന്നുണ്ട്. ചേലക്കര, വയനാട് തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരത്തില്‍ വിവാദ വിഷയങ്ങള്‍ ഉയര്‍ന്നു വന്നത് പാര്‍ട്ടിക്കു തന്നെ ക്ഷീണമായെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ പറയുന്നു.

Advertisement
inner ad

പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി സരിന്റെ സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചും ഇ പി ആത്മകഥയില്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. സരിന്‍ അവസര വാദിയാണ്. സ്വതന്ത്രര്‍ വയ്യാവേലി ആകുന്നത് ഓര്‍ക്കണം. ഇ എം എസ് തന്നെ ഇക്കാര്യം പറഞ്ഞു. അന്‍വറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപിയുടെ വിമര്‍ശനം.

Advertisement
inner ad
Continue Reading

Featured