കേന്ദ്ര സർക്കാരിനെ വിമര്‍ശിച്ച്‌ സുപ്രീംകോടതി; ‘ട്രൈബ്യുണല്‍ അംഗങ്ങളായി ഇഷ്ടമുളളവര്‍ക്ക് മാത്രം നിയമനം നല്‍കുന്നു’

ന്യൂഡല്‍ഹി: ട്രൈബ്യുണല്‍ അംഗങ്ങളുടെ നിയമനങ്ങളില്‍ കാലതാമസം വരുന്നതില്‍ കേന്ദ്ര സര്‍ക്കാറിനോട് കടുത്ത അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി. ജഡ്ജിമാര്‍ നേതൃത്വം നല്‍കുന്ന തെരഞ്ഞെടുപ്പ് സമിതികള്‍ നല്‍കുന്ന ശിപാര്‍ശകള്‍ അവഗണിച്ച്‌ സർക്കാർ ഇഷ്ടമുളളവര്‍ക്ക് നിയമനം നല്‍കുകയാണെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം കുറ്റപ്പെടുത്തി.

നാഷണല്‍ കമ്പനി ലോ ട്രൈബ്യുണല്‍, ഇന്‍കം ടാക്സ് അപ്പലെറ്റ് ട്രൈബ്യുണല്‍ എന്നിവയില്‍ അംഗങ്ങളെ നിയമിച്ച കേന്ദ്ര സര്‍ക്കാര്‍ രീതിയിലാണ് സുപ്രീംകോടതി അതൃപ്തി അറിയിച്ചത്.

ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ നിയമവാഴ്ചയാണ് നിലനില്‍ക്കുന്നത്. ഇത്തരം നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

Related posts

Leave a Comment