എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമതനീക്കത്തെ പിന്തുണച്ചു ; ബിഷപ്പ് ആന്റണി കരിയിലിനെതിരെ വത്തിക്കാന്റെ നടപടി

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ വിമതനീക്കത്തെ പിന്തുണച്ചതിന് ബിഷപ്പ് ആന്റണി കരിയിലിനെതിരെ വത്തിക്കാന്റെ നടപടി. ബിഷപ്പ് ആന്റണി കരിയിലിനെ അതിരൂപതയുടെ മേലധ്യഷ സ്ഥാനത്തുനിന്ന് മാറ്റി. മാർ ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്ററാകും. വത്തിക്കാനാണ് പ്രഖ്യാപനം നടത്തിയത്. സിനഡ് തീരുമാനം മറികടന്ന് വിമത നീക്കത്തിന് പിന്തുണ നൽകിയെന്ന ആരോപണമാണ് ബിഷപ്പ് ആന്റണി കരിയിലിനെതിരെ ഉയർന്നത്. കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ ഭൂമി വിൽപ്പന വിവാദത്തിന് പിന്നാലെ ബിഷപ്പ്, കുർബാന ഏകീകരണത്തിലും സിനഡ് തീരുമാനം പരസ്യമായി എതിർത്ത് കർദ്ദിനാൾ വിരുദ്ധ നീക്കത്തിന് ഒപ്പം നിന്നിരുന്നു.1950 മാർച്ച് 26-ന് ചേർത്തലയിൽ ജനിച്ച ആന്റണി കരിയിൽ സി എം ഐ സഭാംഗമാണ്. 1977-ലാണ് അദ്ദേഹം പുരോഹിതനാകുന്നത്. സി എം ഐ സഭയുടെ പ്രിയോർ ജനറലായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. 2015 ഒക്ടോബറിലാണ് അദ്ദേഹം ബിഷപ്പായി അഭിഷിക്തനാകുന്നത്.

Related posts

Leave a Comment