Connect with us
48 birthday
top banner (1)

Ernakulam

പോത്താനിക്കാട് അന്ധവനിത പുനരധിവാസ കേന്ദ്രത്തിന് ജില്ലാ പഞ്ചായത്തിന്‍റെ കൈത്താങ്ങ്‌

Avatar

Published

on

പോത്താനിക്കാട്: ശോചനീയാവസ്ഥയിലായ പോത്താനിക്കാട് അന്ധവനിത പുനരധിവാസ കേന്ദ്രത്തിന്‍റെ പുനരുദ്ധാരണ പദ്ധതികള്‍ക്ക് ജില്ലാ പഞ്ചായത്ത്‌ സഹായമൊരുക്കും. 32.5 ലക്ഷം രൂപയുടെ പദ്ധതിയ്ക്കായാണ് തുടക്കത്തില്‍ ജില്ലാ പഞ്ചായത്ത്‌ മുന്നോട്ട് വരുന്നത്. പുനരധിവാസ കേന്ദ്രത്തിന്‍റെ ചോര്‍ന്നൊലിക്കുന്ന കെട്ടിടം നവീകരിച്ചു നല്‍കുകയാണ് ആദ്യം ചെയ്യുന്നത്. ഇതിനായി 25 ലക്ഷം രൂപ നല്‍കും. 7.5 ലക്ഷം രൂപ ചെലവഴിച്ച് വൈദ്യുതീകരണവും നടപ്പിലാക്കും. പിന്നീട് ഘട്ടം ഘട്ടമായി മറ്റു ക്രമീകരണങ്ങളും കൊണ്ടു വരുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്‍റ് മനോജ്‌ മൂത്തേടന്‍ പുനരധിവാസ കേന്ദ്രം സന്ദര്‍ശിച്ച് വ്യക്തമാക്കി. അംഗങ്ങളായ റാണിക്കുട്ടി ജോര്‍ജ്, റഷീദ സലീം, പഞ്ചായത്ത്‌ പ്രസിഡന്‍റ് സജി കെ. വര്‍ഗീസ്, വൈസ് പ്രസിഡന്‍റ് ആശാ ജിമ്മി, പഞ്ചായത്ത്‌ അംഗങ്ങളായ ജോസ് വര്‍ഗീസ്, എന്‍.എം. ജോസഫ്, ജിനു മാത്യു, ഡോളി സജി, ഫിജിന അലി തുടങ്ങിയവരും ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ സാലി ഐപ്പ്, നിസാമോള്‍ ഇസ്മായില്‍ എന്നിവരും സന്നിഹിതരായി. 1986 – ല്‍ തുടങ്ങിയ പുനരധിവാസ കേന്ദ്രത്തിന് തുടക്കത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് സഹായം ലഭിച്ചിരുന്നു. എന്നാല്‍, 2000 ത്തിന് ശേഷം ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്‍റ് നിര്‍ത്തലാക്കിയതോടെയാണ് പോത്താനിക്കാട് അന്ധവനിത പുനരിധിവാസ കേന്ദ്രത്തിന്‍റെ ശനിദശ ആരംഭിക്കുന്നത്. നിലവില്‍ കാഴ്ചയില്ലാത്ത 24 വനിതകളും നാല് ജീവനക്കാരുമാണ് ഇവിടെ ഉള്ളത്. ദൈനംദിന ചെലവുകള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന ഇവര്‍ നാട്ടുകാരുടെ സഹായത്തോടെയാണ് നിലനിന്നുപോകുന്നത്. പുനരധിവാസ കേന്ദ്രത്തിന്‍റെ ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്‌ ജില്ലാ പഞ്ചായത്ത്‌ സഹായത്തിനായി മുന്നിട്ടിറങ്ങുന്നത്.

Ernakulam

സഹയാത്രികയോട് ട്രെയിനില്‍ മോശമായി പെരുമാറി; സർക്കിള്‍ ഇൻസ്പെക്ടർക്കെതിരെ കേസെടുത്തു

Published

on

കൊച്ചി: സഹയാത്രികയോട് ട്രെയിനില്‍ വച്ച്‌ മോശമായി പെരുമാറിയ പൊലീസ് സർക്കിള്‍ ഇൻസ്പെക്ടർക്കെതിരെ റെയില്‍വേ പൊലീസ് കേസെടുത്തു.പാലക്കാട് അഗളി സ്വദേശിയായ അബ്ദുല്‍ ഹക്കീമിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവതിയെ കടന്നുപിടിച്ചെന്നാണ് പരാതി. കൊല്ലത്ത് നിന്ന് പാലരുവി എക്സ്പ്രസില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം.
ട്രെയിൻ എറണാകുളത്തെത്തിയപ്പോള്‍ പരാതിക്കാരിയായ യുവതി തന്നെയാണ് ഇക്കാര്യം റെയില്‍വേ പൊലീസിനെ അറിയിച്ചത്. പ്രതിയുടെ ചിത്രവും അന്നുതന്നെ ഫോണില്‍ എടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് ഉദ്യോഗസ്ഥനാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്എലത്തൂരിലെ ഇന്ധനചോർച്ച ഗുരുതര പ്രശ്ന‌മെന്ന് കോഴിക്കോട് ജില്ലാ കളക്ടർ

കോഴിക്കോട്: എലത്തൂരിലെ ഇന്ധനചോർച്ച ഗുരുതര പ്രശ്ന‌മെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്. ഡീസൽ ചോർച്ചയുടെ വ്യാപ്ത‌ി ചെറുതല്ലെന്നും ജലാശയങ്ങൾ മലിനമായിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. എച്ച്പിസിഎല്ലിലെ മെക്കാനിക്കൽ, ഇലക്ട്രോണിക് സംവിധാനങ്ങൾ പരാജയപ്പെട്ടു. മലിനമായ പുഴകളും മറ്റും ശുചീകരിക്കാൻ അതിവേഗ നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു. മലിനമായ മണ്ണും വെള്ളവും ശുചീകരിക്കണം. മുംബൈയിൽനിന്ന് കെമിക്കൽ കൊണ്ടുവന്ന് ശുചീകരണം നടത്തുമെന്നും അദ്ദേഹം പറ ഞ്ഞു. എലത്തൂരിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ഡിപ്പോയ്ക്ക് സമീപമുള്ള ഓടയിലൂടെ ബുധനാഴ്‌ചയാണ് ഡീസൽ ഒഴുകിയെത്തിയത്. പ്രദേശവാസികൾ വിഷയം ശ്രദ്ധയിൽപ്പെടുത്തിയതോടെ പ്രശ്‌നം പരിഹരിച്ചെ ന്ന് എച്ച്പിസിഎൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇന്ന് രാവിലെ വീണ്ടും ഇന്ധന ചോർച്ച ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയിരുന്നു. തുടർന്ന് ഇന്ധന ചോർച്ച ഉണ്ടായ സ്ഥലത്ത് ദുരന്ത നിവാരണ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോർഡ്, കോർപറേഷനിലെ ആരോഗ്യ വിഭാഗം എന്നിവർ ചേർന്ന് സംയുക്ത പരിശോധന നടത്തിയിരുന്നു.

Advertisement
inner ad
Continue Reading

Ernakulam

ആ​ന​യെ​ഴു​ന്ന​ള്ളി​പ്പ് സം​ബ​ന്ധി​ച്ച മാ​ന​ദ​ണ്ഡം ലം​ഘി​ച്ച സം​ഭ​വം, രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി; ഹൈ​ക്കോ​ട​തി

Published

on

കൊച്ചി: തൃ​പ്പൂ​ണി​ത്തു​റ പൂ​ര്‍​ണ​ത്ര​യീ​ശ ക്ഷേ​ത്ര​ത്തി​ല്‍ ആ​ന​യെ​ഴു​ന്ന​ള്ളി​പ്പ് സം​ബ​ന്ധി​ച്ച മാ​ന​ദ​ണ്ഡം ലം​ഘി​ച്ച സം​ഭ​വ​ത്തി​ല്‍ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. മ​ത​ത്തി​ന്‍റെ പേ​രി​ല്‍ എ​ന്തും ചെ​യ്യാ​മെ​ന്ന് ക​രു​ത​രു​തെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി​യാ​ണ് കോ​ട​തി മാ​ന​ദ​ണ്ഡം പു​റ​പ്പെ​ടു​വി​ച്ച​ത്. എ​ന്നാ​ല്‍ ചി​ല​ര്‍ ഈ​ഗോ വ​ച്ചു​പു​ല​ര്‍​ത്തി നി​യ​മ​ലം​ഘ​നം ന​ട​ത്തു​ക​യാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. സാ​മാ​ന്യ​ബു​ദ്ധി പോ​ലു​മി​ല്ലേ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ചു​കൊ​ണ്ടു​ള്ള രീ​തി​യി​ല്‍ ഉ​ത്സ​വം ന​ട​ത്തി​പ്പ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കോ​ട​തി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍ ഓ​ണ്‍​ലൈ​നാ​യി ഹാ​ജ​രാ​കാ​നും കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി.

സ​മാ​ന​മാ​യ നി​ല​പാ​ടു​ക​ളാ​ണ് ക്ഷേ​ത്ര സ​മി​തി​ക​ള്‍ തു​ട​രു​ന്ന​തെ​ങ്കി​ല്‍ ആ​ന​ക​ളെ എ​ഴു​ന്ന​ള്ളി​ക്കാ​നു​ള്ള അ​നു​മ​തി പി​ന്‍​വ​ലി​ക്കു​മെ​ന്നും കോ​ട​തി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. മാ​ന​ദ​ണ്ഡം ലം​ഘി​ച്ച​തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് സ​ത്യ​വാം​ഗ്മൂ​ലം സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം ആ​ന​ക​ളു​ടെ എ​ഴു​ന്ന​ള​ളി​പ്പി​ൽ തൃ​പ്പൂ​ണി​ത്തു​റ പൂ​ർ​ണ​ത്ര​യീ​ശ ക്ഷേ​ത്ര ഭ​ര​ണ​സ​മി​തി​ക്കെ​തി​രെ വ​നം​വ​കു​പ്പ് കേ​സെ​ടു​ത്തി​രു​ന്നു. ആ​ന എ​ഴു​ന്ന​ള്ളി​പ്പി​ൽ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചി​ല്ലെ​ന്ന് കാ​ണി​ച്ചാ​ണ് കേ​സ്. ആ​ന​ക​ൾ ത​മ്മി​ലു​ള​ള അ​ക​ലം മൂ​ന്നു മീ​റ്റ‍​ർ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ആ​ളു​ക​ളും ആ​ന​യു​മാ​യു​ള​ള എ​ട്ടു മീ​റ്റ​ർ അ​ക​ല​വും പാ​ലി​ച്ചി​ല്ലെ​ന്നും വ​നം​വ​കു​പ്പ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.

Advertisement
inner ad
Continue Reading

Ernakulam

സ്റ്റാറായി നിര്‍മല കോളേജ് ; വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ഫോട്ടോ പതിച്ച നക്ഷത്രം ശ്രദ്ധേയമാകുന്നു

Published

on

മൂവാറ്റുപുഴ: ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ ഭീമന്‍ സ്റ്റാറൊരുക്കി മൂവാറ്റുപുഴ നിര്‍മല കോളേജ്. 55 അടി നീളവും 30 അടി വീതിയുമുള്ള സ്റ്റാറാണ് കോളേജിന്റെ മെയിന്‍ ബ്ലോക്കില്‍ നിര്‍മിച്ചിരിക്കുന്നത്. സ്റ്റാറില്‍ കോളേജിലെ 3000 വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കോളേജിലെ മുഴുവന്‍ ജീവനക്കാരുടെയും ഫോട്ടോ പതിപ്പിച്ചതിലൂടെയാണ് സ്റ്റാര്‍ ശ്രദ്ധേയമാകുന്നത്. ഗ്രീന്‍ ക്യാമ്പസ് പദവി ലഭിച്ച കോളേജ് ആയതിനാല്‍ പൂര്‍ണമായും പ്ലാസ്റ്റിക് ഒഴിവാക്കിയാണ് സ്റ്റാറിന്റെ നിര്‍മാണം. ഏകദേശം ഒരു മാസം സമയം എടുത്താണ് സ്റ്റാറിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ‘നിര്‍മല സൂപ്പറാണ് വിദ്യാര്‍ഥികളെ സ്റ്റാറാക്കും’ എന്നതാണ് സ്റ്റാറിലൂടെ നല്‍കുന്ന ആശയം. നിര്‍മലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ വലിയൊരു നക്ഷത്രം നിര്‍മിക്കുന്നത്. കോതമംഗലം രൂപതാ വികാരി ജനറാളും കോളേജ് മാനേജറുമായ മോണ്‍. ഡോ. പയസ് മലേക്കണ്ടത്തില്‍ സ്റ്റാറിന്റെ ഔദ്യോഗിക ലോഞ്ചിങ് നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജസ്റ്റിന്‍ കെ കുര്യാക്കോസ്, കോളേജ് ബര്‍സാര്‍ ഫാ. പോള്‍ കളത്തൂര്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ പ്രൊഫ ഇമ്മാനുവല്‍ എ ജെ, ഡോ. സോണി കുര്യാക്കോസ്, ഡോ. ജിജി കെ ജോസഫ്,ഡിന്ന ജോണ്‍സന്‍ എന്നിവര്‍ സ്റ്റാറിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കി.

Continue Reading

Featured