സപ്ലൈകോയിൽ ഇടനിലക്കാർ; നടപടിയെടുക്കാതെ സർക്കാർ

തിരുവനന്തപുരം: സപ്ലൈകോയിൽ ഇപ്പോഴും ഇടനിലക്കാർ പ്രവർത്തിക്കുന്നുവെന്ന ഉന്നത ഉദ്യോഗസ്ഥ റിപ്പോർട്ടിൻ മേൽ നടപടിയെടുക്കാതെ സർക്കാർ. സപ്ലൈകോയിലെ
ടെണ്ടർ നടപടികൾ പൊളിച്ചെഴുതണമെന്ന് ചൂണ്ടിക്കാട്ടി സർക്കാരിന് നൽകിയ കത്തിലാണ് ഇടനിലക്കാരുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായി പറയുന്നത്. സപ്ലൈകോ മുൻ മാനേജിങ് ഡയറക്ടർ രാഹുലും ഭക്ഷ്യ വകുപ്പ് സെക്രട്ടറി  വേണുഗോപാലും ആണ് സർക്കാരിന് കത്ത് നൽകിയത്. നാല് മാസം മുമ്പാണ് സർക്കാരിന് ഈ കത്ത് ലഭിച്ചെങ്കിലും ഇതുവരെ യാതൊരു നടപടിയും എടുക്കാത്തതിനാൽ സപ്ലൈകോയിൽ അഴിമതി തുടരുകയാണ്.
എം പാനൽ ചെയ്ത വിതരണക്കാരുടെ സാധനങ്ങൾക്ക് ഗുണനിലവാരമില്ലെന്ന ഗുരുതര കണ്ടെത്തലും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സപ്ലൈക്കോയ്ക്ക് മാത്രം സാധനങ്ങൾ നൽകാൻ കോക്കസായി ഇവർ പ്രവർത്തിക്കുന്നു. അതിനാൽ ടെണ്ടർ മാനദണ്ഡങ്ങൾ പൊളിച്ചെഴുതണമെന്നാണ് പ്രധാന നിർദേശം. ജനങ്ങൾക്ക് ഗുണനിലവാരമുള്ള സാധനങ്ങൾ നൽകണമന്നും കത്തിൽ പറയുന്നുണ്ട്. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥന്റെ നേത്യത്വത്തിൽ ടെണ്ടർ കമ്മറ്റി വേണമെന്ന് ശുപാർശയും കത്തിലുണ്ട്.

Related posts

Leave a Comment