Connect with us
48 birthday
top banner (1)

Kerala

സുവർണ ജൂബിലിയിലും സപ്ലൈകോ സ്റ്റോറുകളിൽ റാക്കുകൾ കാലി

Avatar

Published

on

കൊച്ചി: സ്ഥാപിതമായിട്ട് അൻപത് വർഷങ്ങൾ പിന്നിടുന്ന സുവർണ ജൂബിലി വേളയിൽ ആളും ആരവവുമില്ലാതെ സപ്ലൈകോ സ്റ്റോറുകൾ. സുവർണ ജൂബിലി വർഷത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് സർക്കാർ തുടക്കം കുറിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും നിർവഹിച്ചിരുന്നു. ആഘോഷങ്ങളുടെ ഭാഗമായി സപ്ലൈകോ ഔട്ട്‌ലറ്റുകളിൽ 50 ഉൽപന്നങ്ങൾക്ക് 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവും പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സപ്ലൈകോ ഹാപ്പി അവേഴ്‌സ് എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതി പ്രകാരം സംസ്ഥാനത്തെ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലും ഹൈപ്പർ മാർക്കറ്റുകളിലും ഉച്ചയ്ക്കു രണ്ടു മുതൽ മൂന്നു വരെ പൊതുജനങ്ങൾക്ക് പ്രത്യേക വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനാകുമെന്ന പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തിയിരുന്നു. സബ്‌സിഡി ഇല്ലാത്ത ഉത്പന്നങ്ങൾ വാങ്ങുന്ന ഉപഭോക്താക്കളുടെ ബിൽ തുകയിൽ നിന്ന് നിലവിലുള്ള വിലക്കുറവിന് പുറമേ 10 ശതമാനം അധിക വിലക്കുറവും ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം, സപ്ലൈകോ ആസ്ഥാനമായ ഗാന്ധിനഗർ ഹൈപ്പർമാർക്കറ്റിൽ പോലും 13 സബ്‌സിഡി സാധനങ്ങളിൽ പകുതിയും ഇല്ലാത്ത അവസ്ഥയാണ്. നിത്യോപയോഗ സബ്‌സിഡി സാധനങ്ങളിൽ ഏഴും ലഭ്യമല്ല. വൻകടല, വൻപയർ, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, കുറുവ അരി, മട്ട അരി എന്നിവ ഹൈപ്പർമാർക്കറ്റിൽ ലഭ്യമല്ല. പഞ്ചസാര ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ സപ്ലൈകോയുടെ വിവിധ ഔട്ട്‌ലെറ്റുകളിൽ ഇല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞു. സബ്സിഡി സാധനങ്ങൾ ചോദിച്ചെത്തുന്നവർ നിരാശയോടെ മടങ്ങുകയാണ്. അഞ്ചില്‍ കൂടുതല്‍ സബ്സിഡി ഇനങ്ങള്‍ പലയിടത്തും കിട്ടാനില്ല. സബ്സിഡി സാധനങ്ങളുടെ ലഭ്യതക്കുറവുമൂലം സപ്ലൈകോ ഔട്ട്‌ലെറ്റുകളിൽ ജനം ഇല്ലാത്ത സ്ഥിതിയാണ്. വലിയ സാമ്പത്തിക ബാധ്യതയില്‍ക്കുരുങ്ങി നില്‍ക്കുമ്പോഴാണ് ഒരു വര്‍ഷം നീളുന്ന ജൂബിലി ആഘോഷ പരിപാടികള്‍ക്ക് സർക്കാർ തുടക്കമിട്ടന്നതും ശ്രദ്ധേയമാണ്. സപ്ലൈകോ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ലക്ഷങ്ങൾ മുടക്കി ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിൽ മുന്നണിക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം, സപ്ലൈകോയുടെ അവസ്ഥയും പൊതു വിപണിയിലെ വിലക്കയറ്റവും പ്രതിപക്ഷം കഴിഞ്ഞ ദിവസങ്ങളിൽ നിയമസഭയിൽ ഉന്നയിച്ചിരുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

നാണംകെട്ട് പൊലീസ്‌; പരിശോധിച്ച 12 മുറികളിൽ ഒന്നും കണ്ടെത്തെനായില്ല

Published

on

പാലക്കാട്‌: കോൺഗ്രസ് നേതാക്കളുടെ ഹോട്ടൽ മുറികളിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ലെന്ന് പൊലീസ്. 12 മുറികളിൽ നടത്തിയ പരിശോധനയിൽ പണം ഉൾപ്പെടെ ഒന്നും കണ്ടെത്താനായില്ലെന്ന് എഎസ്പി അശ്വതി ജിജി മാധ്യമങ്ങളോട് പറഞ്ഞു. പണം സംബന്ധിച്ച പരാതി ഒന്നും ലഭിച്ചില്ലെന്നും സാധാരണ പരിശോധന മാത്രമാണ് നടത്തിയത് എന്നുമായിരുന്നു മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

ഇന്നലെ അർദ്ധരാത്രി 12 മണിയോടെ കോൺഗ്രസ് വനിതാ നേതാക്കൾ ഉൾപ്പെടെ താമസിച്ചിരുന്ന ഹോട്ടൽ മുറികളിൽ സിപിഎം,ഡിവൈഎഫ്ഐ, ബിജെപി യുവമോർച്ച, നേതാക്കളുടെ കാവലിൽ വ്യാപക പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനാകാതെ പോലീസ് ഇളഭ്യരായി മടങ്ങുകയായിരുന്നു. പരിശോധനയ്ക്കിടെ യുവമോർച്ച ഡിവൈഎഫ്ഐ നേതാക്കളുടെ നേതൃത്വത്തിൽ യുഡിഎഫ് പ്രവർത്തകർക്ക് നേരെ അതിക്രമം ഉണ്ടായെങ്കിലും പോലീസ് കാഴ്ചക്കാരായ നിന്നുവെന്നും യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു.

Advertisement
inner ad
Continue Reading

Kerala

പൊലീസ്‌ നടപ്പാക്കിയത് സിപിഎം-ബിജെപി അജണ്ട; വികെ ശ്രീകണ്ഠൻ എംപി

Published

on

പാലക്കാട്‌: അർദ്ധരാത്രി കോൺഗ്രസ് വനിതാ നേതാക്കൾക്കെതിരെ ഉൾപ്പെടെ നടത്തിയ പൊലീസ്‌ അതിക്രമം ബിജെപി-സിപിഎം അജണ്ട പ്രകാരമെന്ന് വികെ ശ്രീകണ്ഠൻ എംപി. 12 മണിക്ക് ശേഷം തുടങ്ങിയ നാടകം 3 മണിക്ക് ആണ് അവസാനിച്ചത്. വനിതാ നേതാക്കളുടെ രണ്ട് മുറികളിൽ പരിശോധന നടത്തിയിട്ട് ഒന്നും കിട്ടിയിട്ടില്ല. ഒരു വിവരം പോലീസിന് കിട്ടി. ആ വിവരം വെച്ച് വരുന്ന പൊലീസ് പാലിക്കേണ്ട നടപടികൾ പാലിച്ചില്ലെന്നും ശ്രീകണ്ഠൻ പറഞ്ഞു. യാതൊരു പരിശോധനയും നടത്തിയില്ല. യൂണിഫോം ഇല്ലാത്ത പുരുഷ പൊലീസ് ആണ് വനിത നേതാക്കളുടെ മുറികളിൽ കടന്നുകയറിയത്. വനിതാ പോലീസിന്റെ സാന്നിധ്യം അപ്പോൾ ഇല്ലായിരുന്നു. പൊലീസ് നരനായാട്ട് ആണ് നടന്നത്. ഇവിടെ നടന്ന അന്തർ നാടകം ബിജെപിയും സിപിഎമ്മും തമ്മിലുള്ള അജണ്ട പ്രകാരമാണ്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സിപിഎം-ബിജെപി തിരക്കഥയാണ് ഇവിടെ പൊളിഞ്ഞിരിക്കുന്നത്. കൃത്യമായി പാലക്കാട്ടെ ജനത ഇതിനു മറുപടി നൽകുമെന്നും ശ്രീകണ്ഠൻ പറഞ്ഞു.

Continue Reading

Kerala

പൊലീസ്‌ അതിക്രമത്തെ ശക്തമായി നേരിടും, ബിജെപി-സിപിഎം സംഘനൃത്തത്തിന് അവസരമൊരുക്കി; ഷാഫി പറമ്പിൽ എംപി

Published

on

പാലക്കാട്‌: അർദ്ധരാത്രിയിൽ കോൺഗ്രസ് വനിതാ നേതാക്കളുടെ മുറികളിൽ നിയമ നടപടികൾ പാലിക്കാതെ പരിശോധനയ്ക്ക് എത്തിയ പൊലീസ്‌ നടപടികൾ രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽഎംപി. പൊലീസ്‌ കള്ളമാണ് തുടക്കം മുതൽക്കേ പറഞ്ഞത്. തെരഞ്ഞെടുപ്പു ചുമതല ഉള്ള ഉദ്യോഗസ്ഥർ പോലും അറിയാതെ ആയിരുന്നു പൊലീസിന്റെ പരിശോധനയെന്ന് ഷാഫി പറഞ്ഞു. കള്ളന്മാരെക്കാൾ മോശം സ്വഭാവമാണ് പൊലീസിന്. പൊലീസ്‌ മാത്രമായിരുന്നു റൂമിൽ ഉണ്ടായിരുന്നത്. അതിക്രമത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ അറിയപ്പെടുന്ന രണ്ട് വനിതാ നേതാക്കളുടെ റൂമിലേക്ക് അതിക്രമിച്ചു കയറിയത് ഒട്ടും അംഗീകരിക്കുവാൻ കഴിയില്ല. ഇവിടെ നടന്നത് കൃത്യമായ നാടകം ആണ്. പൊലീസ്‌ അതിനൊത്ത് തുള്ളുകയാണ്. വനിതാ നേതാക്കളുടെ സ്വകാര്യവസ്തുക്കൾ ഉൾപ്പെടെ പുരുഷ പൊലീസ്‌ വലിച്ചെറിഞ്ഞു. ഇത് ആരുടെ നാടകം ആണെങ്കിലും മറുപടി പറയേണ്ടി വരും. ബിജെപി-സിപിഎം സംഘനൃത്തത്തിന് പൊലീസ്‌ അവസരമൊരുക്കി. യുഡിഎഫ് നേതൃത്വമായിട്ട് ആലോചിച്ച് തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കും. തെരഞ്ഞെടുപ്പിൽ പ്രതീക്ഷ നഷ്ടപ്പെട്ടവരുടെ അവസാനത്തെ കച്ചിത്തുരുമ്പ് ആയിരുന്നു റെയ്ഡ് നാടകമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Continue Reading

Featured