Kerala
എങ്ങനെ ജീവിക്കും?
സപ്ലൈകോയിലും വിലക്കയറ്റം; 13 സാധനങ്ങളുടെ വില കൂട്ടാൻ ഇടതുമുന്നണിയുടെ പച്ചക്കൊടി
നിസാർ മുഹമ്മദ്
തിരുവനന്തപുരം: ഏഴുവർഷത്തിനിടെ ശ്വസിക്കുന്ന വായുവിന് ഒഴികെ മറ്റെല്ലാത്തിനും വിലകൂട്ടി കേരള ജനതയെ ദുരിതത്തിലാക്കിയ പിണറായി സർക്കാർ സപ്ലൈകോയിൽ സബ്സിഡിയുള്ള 13 അവശ്യ സാധനങ്ങളുടെ വില കൂട്ടുന്നു. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയഅരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവയ്ക്കാണ് വില കൂടുന്നത്. വിപണിയിലെ വില നിയന്ത്രകർ ആകേണ്ട സപ്ലൈകോ തന്നെ വില കൂട്ടാനൊരുങ്ങുന്നതു പൊതുജനങ്ങൾക്ക് കനത്ത പ്രഹരമാണ് ഏൽപ്പിക്കുക. ഇന്നലെ ചേർന്ന ഇടതുമുന്നണി യോഗമാണ് വിലവർധനയ്ക്ക് ശുപാർശ ചെയ്തത്. തീരുമാനമെടുക്കാനായി ഭക്ഷ്യമന്ത്രി ജി.ആർ അനിലിനെ ചുമതലപ്പെടുത്തി. ഏറ്റവുമടുത്ത ദിവസം തന്നെ വിലവർധന പ്രാബല്യത്തിൽ വരുത്താനാണ് തീരുമാനം. സബ്‌സിഡിയുള്ള സാധനങ്ങൾക്കായാണ് കൂടുതൽ പേരും സപ്ലൈകോയെ ആശ്രയിക്കുന്നത്. ഇവ വാങ്ങാനെത്തുമ്പോൾ സബ്‌സിഡി ഇല്ലാത്ത സാധനങ്ങളും വാങ്ങുമെന്നതാണ് സപ്ലൈകോയുടെ വരുമാനം നിലനിർത്താൻ സഹായിക്കുന്നത്.
അവശ്യ സാധനങ്ങളുടെ വില കൂട്ടില്ലെന്ന് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ ഇടതുമുന്നണി സർക്കാർ നികുതി വർധന, വൈദ്യുതി ചാർജ് വർധന, വെള്ളക്കരം വർധന, വിവിധ സേവന നിരക്കുകളിലെ വർധന തുടങ്ങി ഏറ്റവുമൊടുവിൽ അവശ്യസാധനങ്ങളുടെ വിലവർധനവും നടത്തി ജനദ്രോഹ ഭരണം നടത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ധൂർത്തടിച്ച് ഖജനാവ് കാലിയാക്കിയതിന്റെ ഭാരം ജനങ്ങളുടെ ചുമലിലേറ്റുന്നതിന്റെ ഏറ്റവും പുതിയ തെളിവായാണ് സപ്ലൈകോയിലെ വിലക്കയറ്റത്തെ പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്. സപ്ലൈകോയ്ക്ക് 1525.34 കോടി രൂപയാണ് സർക്കാർ നൽകാനുണ്ടായിരുന്നത്. പണം കിട്ടാതെ ഇനി സാധനങ്ങൾ നൽകില്ലെന്ന് കരാറുകാർ സർക്കാരിനെ അറിയിക്കുകയും ചെയ്തു. ഒന്നുകിൽ 500 കോടിയെങ്കിലും കുടിശിക നൽകുക, അല്ലെങ്കിൽ വിലക്കൂട്ടുക എന്നതായിരുന്നു സപ്ലൈകോയുടെ ആവശ്യം. തുടർഭരണം ലക്ഷ്യമിട്ട് ഭക്ഷ്യകിറ്റ് നൽകിയതിന്റെ പോലും പണം സപ്ലൈകോയ്ക്ക് സർക്കാർ നൽകിയിരുന്നില്ല. വിതരണക്കാർ മുൻകൂർ പണം നൽകാതെ സാധനങ്ങൾ നൽകാൻ തയാറല്ലാത്തതിനാൽ സപ്ലൈകോയുടെ 1500ൽപരം വിൽപനകേന്ദ്രങ്ങളിൽ സബ്സിഡി സാധനങ്ങൾ ഉൾപ്പെടെ പലതും സ്റ്റോക്കില്ല. 600 കോടി രൂപയിലേറെ രൂപയാണ് സാധനങ്ങൾ നൽകിയ വിതരണക്കാർക്കു സപ്ലൈകോ നൽകാനുള്ള നിലവിലെ കുടിശിക.
വിലക്കൂട്ടാതെ മുന്നോട്ടുപോകാനാവില്ലെന്ന് കഴിഞ്ഞ ദിവസം ഭക്ഷ്യമന്ത്രി ജിആർ അനിൽ മന്ത്രിസഭാ യോഗത്തിൽ മുന്നറിയിപ്പ് നൽകുകയും ഇന്നലെ ഇടതുമുന്നണി യോഗത്തിൽ പങ്കെടുത്ത് പ്രതിസന്ധി വിശദീകരിക്കുകയും ചെയ്തിരുന്നു. തുടർന്നായിരുന്നു വിലവർധനയ്ക്ക് എൽഡിഎഫ് പച്ചക്കൊടി വീശിയത്. കഴിഞ്ഞ ഏഴുവർഷമായി വില വർധിപ്പിച്ചിട്ടില്ലെന്ന ന്യായീകരണം ജനങ്ങളിലേക്ക് പ്രചരിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
അതേസമയം, സാധനങ്ങൾ സ്റ്റോക്കില്ലാതായതോടെ സപ്ലൈകോ വിൽപനശാലകളിലൂടെ 9 മുതൽ 10 കോടി രൂപ പ്രതിദിന വരുമാനം ലഭിച്ചിരുന്നത് ഇപ്പോൾ 4 കോടി രൂപയിൽ താഴെയായി. കഴിഞ്ഞ ഓണക്കാലത്ത് സ്പോൺസേർഡ് രീതിയിൽ പ്രത്യേക ഓണച്ചന്തകൾ നടത്തിയപ്പോൾ മാത്രമാണു വരുമാനം ഉയർന്നത്. റേഷൻ കാർഡുകൾ ഹാജരാക്കുന്നതിന്റെ അടിസ്ഥാനത്തിൽ പ്രതിമാസം 35 മുതൽ 45 ലക്ഷം പേരാണ് നേരത്തെ സബ്സിഡി സാധനങ്ങൾ വാങ്ങിയിരുന്നത്.
അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വില കൂട്ടാനുള്ള സപ്ലൈകോ സാധനങ്ങളുടെ വില കൂട്ടില്ലെന്ന് അഭ്യൂഹമുയർന്നിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് വിജയത്തിൽ വലിയ പ്രതീക്ഷ വേണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എൽഡിഎഫ് ജനങ്ങളെ ദ്രോഹിക്കുന്ന കടുത്ത തീരുമാനമെടുത്തതെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. പൊതുവിപണിയിൽ സാധനങ്ങളുടെ വില കുതിച്ചുയരുമ്പോൾ സപ്ലൈകോ കൂടി വില ഉയർത്തിയാൽ പൊതുജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കും. മാസം 35-45 ലക്ഷം പേർ സബ്‌സിഡി സാധനങ്ങൾ വാങ്ങുന്നുണ്ടെന്നാണ് സപ്ലൈകോയുടെ കണക്ക്.
Kerala
കോഴിക്കോട്-പാലക്കാട് ദേശീയ പാതയിലെ പനയമ്പാടം വളവ് ; സ്ഥിരം അപകടമേഖല
പാലക്കാട്:കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ 35 അപകട മരണങ്ങളാണ് സ്ഥിരം അപകട മേഖലയായ ഈ പ്രദേശത്ത് ഉണ്ടായത്. 2022 ല്‍ കോങ്ങാട് എംഎല്‍എ കെ. ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ പറഞ്ഞതനുസരിച്ച് ഇതുവരെ പനയമ്പാടം വളവിൽ 55 അപകടങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ഏഴ് പേര്‍ മരിക്കുകയും 65 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നതാണ്. അശാസ്ത്രീയമായ വളവും റോഡിന്റെ മിനുസവും മൂലം അപകടങ്ങള്‍ പതിവാണ്. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. റോഡിന്റെ ഇറക്കവും വളവും അപകടത്തിന് കാരണമാകും. അപകടം പതിവായപ്പോള്‍ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടം കുറഞ്ഞില്ല.2021ല്‍ വിഷുവിന് ഇവിടെ 2 പേര്‍ അപകടത്തിൽ മരിച്ചിരുന്നു.
Kerala
പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ല; മന്ത്രി ഗണേഷ് കുമാർ
പാലക്കാട്: പനയമ്പാടത്ത് നിർഭാഗ്യകരമായ സംഭവമാണ് ഉണ്ടായതെന്ന് മന്ത്രി ഗണേശ് കുമാർ പ്രതികരിച്ചു. ഈ പ്രദേശത്തെക്കുറിച്ചുള്ള പരാതികള്‍ ഗതാഗത വകുപ്പിന് ലഭിച്ചിട്ടില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. ലോറി ഡ്രൈവർ മദ്യപിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയതായി കരുതുന്നില്ല. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ചശേഷമേ പറയാൻ സാധിക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി
Kerala
ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍
പാലക്കാട് കല്ലടിക്കോട് നാലു വിദ്യാര്‍ത്ഥിനികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ലോറിയുടെ ഡ്രൈവറും ക്ലീനറും കസ്റ്റഡിയില്‍. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഇരുവരെയും പൊലീസ് ചോദ്യം ചെയ്തു. കാസര്‍കോട് സ്വദേശികളായ ലോറിയുടെ ഡ്രൈവര്‍ മഹേന്ദ്ര പ്രസാദ്, ക്ലീനര്‍ വര്‍ഗീസ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അപകടത്തില്‍ വര്‍ഗീസിന്‍റെ കാലിന് പൊട്ടലുണ്ട്. മഹേന്ദ്ര പ്രസാദിന് കാര്യമായ പരിക്കില്ല. ഇരുവരും മണ്ണാര്‍ക്കാട് മദര്‍ കെയര്‍ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
ആശുപത്രിയിലെത്തിയാണ് പൊലീസ് മൊഴിയെടുത്തത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോള്‍ ബ്രേക്ക് ചവിട്ടിയെങ്കിലും വാഹനം നിയന്ത്രിക്കാനായില്ലെന്നും റോഡില്‍ തെന്നലുണ്ടായിരുന്നുവെന്നുമാണ് ഡ്രൈവറുടെ മൊഴി. ചാറ്റല്‍ മഴയും റോഡിലെ തെന്നലും കാരണം വാഹനം നിയന്ത്രിക്കാനായില്ലെന്നും ഡ്രൈവര്‍ മൊഴി നല്‍കിയിട്ടുണ്ട്.ഇരുവരുടെയും രക്ത സാമ്ബിളുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. വാഹനം അമിത വേഗതയിലായിരുന്നോയെന്നും ഡ്രൈവര്‍ മദ്യപിച്ചിരുന്നോയെന്നും ഉള്‍പ്പെടെയുള്ള കാര്യം പരിശോധിക്കും. മറ്റൊരു വാഹനത്തിന് സൈഡ് കൊടുത്തപ്പോഴാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് പറഞ്ഞു.
-
Kerala2 weeks ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News4 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured2 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News4 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News12 hours ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Travel2 months ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login