Connect with us
48 birthday
top banner (1)

Featured

സബ്‌സിഡി സാധനങ്ങള്‍ക്ക് വില വര്‍ധിപ്പിച്ച് സപ്ലൈക്കോ: അരി, പരിപ്പ്, പഞ്ചസാര എന്നിവയ്ക്ക് വില കൂട്ടി

Avatar

Published

on


തിരുവനന്തപുരം: ഓണച്ചന്തകള്‍ ഇന്ന് തുടങ്ങാനിരിക്കെ മൂന്ന് സബ്‌സിഡി സാധനങ്ങള്‍ക്ക് സപ്ലൈക്കോ വില കൂട്ടി. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയില്‍ വിലവര്‍ധിപ്പിച്ചിരിക്കുകയാണ്. 7 വര്‍ഷത്തിന് ശേഷമുള്ള നാമ മാത്ര വര്‍ധനയെന്നാണ് മന്ത്രി ജി ആര്‍ അനില്‍ ന്യായീകരിച്ചത്.

കുറുവ അരിയുടെ വില 30 രൂപയില്‍ നിന്ന് 33 രൂപയാക്കി. മട്ട അരിക്കും കിലോയ്ക്ക് മൂന്നു രൂപ കൂട്ടി. പച്ചരി വില 26 രൂപയില്‍ നിന്ന് 29 രൂപയായി. തുവര പരിപ്പിന്റെ വില 111 രൂപയില്‍ നിന്ന് 115 രൂപയായി. പഞ്ചസാരയ്ക്ക് ആറു രൂപ കൂട്ടി. 27 രൂപയായിരുന്നു ഇതുവരെയെങ്കില്‍ ഇന്ന് 33 രൂപയായി ഉയര്‍ന്നു.

Advertisement
inner ad

അടുത്തിടെ സര്‍ക്കാര്‍ സപ്ലൈക്കോയ്ക്ക് വിപണി ഇടപെടലിന് 225 കോടി അനുവദിച്ചിരുന്നു. ഇതില്‍ 150 കോടിയാണ് കൈമാറിയത്. സപ്ലൈക്കോയുടെ ആകെ കുടിശ്ശിക 110 കോടിയാണ്. സപ്ലൈക്കോ വില കൂട്ടിയത് പര്‍ച്ചേസ് വില കൂടിയത് കൊണ്ടെന്നാണ് ഭക്ഷ്യ വകുപ്പിന്റെ വിശദീകരണം.

ഉത്പന്നങ്ങളുടെ മാര്‍ക്കറ്റ് വിലയിലുണ്ടായ വര്‍ധനയ്ക്ക് അനുസരിച്ചുള്ള ക്രമീകരണമെന്നാണ് വില വര്‍ധനയെ ന്യായീകരിച്ചുള്ള ഭക്ഷ്യ മന്ത്രി ജി ആര്‍ അനിലിന്റെ മറുപടി. സപ്ലൈക്കോയെ നിലനിര്‍ത്താന്‍ വേണ്ടിയാണ് തീരുമാനം. ഔട്ട്‌ലെറ്റുകളില്‍ ആവശ്യത്തിന് സാധനങ്ങള്‍ എത്തിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.

Advertisement
inner ad

തിരുവനന്തപുരത്ത് കിഴക്കേകോട്ട ഇ കെ നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത്തവണത്തെ ഓണം സപ്ലൈക്കോ ഫെയര്‍ ഉദ്ഘാടനം ചെയ്യുക. ഭക്ഷ്യ – പൊതുവിതരണ വകുപ്പുമന്ത്രി ജി ആര്‍ അനിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പൊതു വിദ്യാഭ്യാസ – തൊഴില്‍ വകുപ്പു മന്ത്രി വി ശിവന്‍കുട്ടി ആദ്യവില്പന നടത്തും.

സെപ്തംബര്‍ 5 മുതല്‍ 14 വരെയാണ് ഓണം ഫെയറുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലാതല ഫെയറുകള്‍ സെപ്തംബര്‍ 6 മുതല്‍ 14 വരെ ജില്ലാ ആസ്ഥാനങ്ങളില്‍ പ്രത്യേക സൗകര്യങ്ങളോടെ സംഘടിപ്പിച്ചിട്ടുണ്ട്. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്കു പുറമെ ശബരി ഉല്പന്നങ്ങള്‍, മറ്റ് എഫ് എം സി ജി ഉല്പന്നങ്ങള്‍, മില്‍മ ഉല്പന്നങ്ങള്‍, കൈത്തറി ഉല്പന്നങ്ങള്‍, പഴം, ജൈവപച്ചക്കറികള്‍ എന്നിവ മേളയില്‍ വിലക്കുറവില്‍ വില്പന നടത്തും

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ട്രെയിന് തീപിടിച്ചെന്ന് അഭ്യൂഹം; ട്രാക്കിലേക്ക് ചാടി യാത്രക്കാർ; എതിർദിശയില്‍ വന്ന എക്‌സ്പ്രസ് ട്രെയിനിടിച്ച് 11 മരണം

Published

on

മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ കർണാടക എക്‌സ്പ്രസ് ഇടിച്ച്‌ അപകടത്തിൽ മരണ സംഖ്യ ഉയരുന്നു. മരണ സംഖ്യ 11 ആയെന്നും ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച വൈകിട്ട് 4.19ന് പരണ്ട റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. റെയില്‍വേ ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്‌, പുഷ്പക് എക്‌സ്പ്രസിലെ യാത്രക്കാർ ട്രെയിനിൻ്റെ ചക്രങ്ങളില്‍ നിന്ന് പുക ഉയർന്നതിനെത്തുടർന്ന് തീപിടുത്തമുണ്ടാകുമെന്ന് ഭയന്ന് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിടുക്കത്തില്‍ ട്രാക്കിലേക്ക് ചാടിയതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. ലഖ്‌നൗവില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്നു ട്രെയിൻ.
തൊട്ടടുത്ത ട്രാക്കില്‍ ഇറങ്ങിയപ്പോള്‍ ഇവരെ എതിർദിശയില്‍ വന്ന കർണാടക എക്‌സ്പ്രസ് ഇടിക്കുകയായിരുന്നു. ജല്‍ഗാവ്, പച്ചോര സ്റ്റേഷനുകള്‍ക്കിടയില്‍ നടന്ന സംഭവത്തില്‍ നിരവധി പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പ്രാഥമിക റിപ്പോർട്ടുകള്‍ പ്രകാരം, പുഷ്പക് എക്‌സ്‌പ്രസ്സില്‍ തീപിടിത്തമുണ്ടായെന്ന കിംവദന്തികള്‍ യാത്രക്കാരില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. ചിലർ അവരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തില്‍ ഓടുന്ന ട്രെയിനില്‍ നിന്ന് ചാടുകയായിരുന്നു. ബെംഗളൂരു എക്‌സ്പ്രസ് അവരെ ഇടിക്കുകയായിരുന്നു.

ജില്ലാ ഭരണകൂടത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കൃത്യമായ എണ്ണവും പരുക്കേറ്റവരുടെ നിലയും ഇനിയും സ്ഥിരീകരിച്ചിട്ടില്ല

Advertisement
inner ad
Continue Reading

Featured

മണിപ്പുരില്‍ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് ജെഡിയു

Published

on

ഇംഫാൽ : മണിപ്പുരില്‍ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് സഖ്യകക്ഷിയായ ജെഡിയു. നിതീഷ് കുമാർ അധ്യക്ഷനായ ജെ.ഡി.യുവിന് മണിപ്പുർ നിയമസഭയില്‍ ഒരംഗമാണുള്ളത്. പിന്തുണ പിൻവലിച്ചത് സർക്കാരിനെ നേരിട്ട് ബാധിക്കില്ലെങ്കിലും ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ജെഡിയു നിർണായക സമയത്ത് പിന്തുണ പിൻവലിച്ചത് കേന്ദ്ര സർക്കാരിനുമുള്ള മുന്നറിയിപ്പാണെന്നാണ് സൂചന. അതേസമയം ജെ.ഡി.യു എൻ.ഡി.എ സഖ്യത്തില്‍ തന്നെ തുടരുമെന്ന് പാർട്ടി ദേശീയ വക്താവ് രാജീവ് രഞ്ജൻ പ്രസാദ് വ്യക്തമാക്കി. പാർട്ടി മണിപ്പുർ ഘടകത്തിന്റെ നീക്കം ദേശീയ നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടുമല്ല. മണിപ്പുർ സംസ്ഥാന പ്രസിഡന്റിന്റെ നീക്കം ഏകപക്ഷീയമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജെ.ഡി.യു മണിപ്പുർ സംസ്ഥാന പ്രസിഡന്റിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കിയതായും രാജീവ് രഞ്ജൻ പ്രസാദ് വ്യക്തമാക്കി.

Continue Reading

Featured

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

Published

on

റായ്പൂർ: ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ രണ്ടു മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ഛത്തീസ്ഗഡിലെ ബൊക്കാറോ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവരിൽ നിന്നും എ കെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും പിടികൂടിയതായി സുരക്ഷാ സേന അറിയിച്ചു.

കഴിഞ്ഞ ദിവസം ഛത്തീസ്ഗഡിൽ 14 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ സുരക്ഷാസേന വധിച്ചിരുന്നു. ഒഡീഷ അതിർത്തിയിലെ വനമേഖലയിലാണ് ഇന്നലെ ഏറ്റുമുട്ടൽ നടന്നത്. പൊലീസ് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവടക്കമുള്ളവരാണ് ഇന്നലെ കൊല്ലപ്പെട്ടത്.

Advertisement
inner ad
Continue Reading

Featured