Alappuzha
നെല്ലിന്റെ സംഭരണ പരിധി കുറച്ചു, കർഷകർക്കു കൊല്ലാക്കൊല
ആലപ്പുഴ: തകഴിയിലെ നെൽക്കർഷകൻ പ്രസാദിനെ കൊലയ്ക്കു കൊടുത്ത സർക്കാർ പിന്നെയും കർഷകരെ കൊല്ലാക്കൊല ചെയ്യുന്നു. നെല്ലിന്റെ സംഭരണ പരിധി സപ്ലൈകോ കുറച്ചു. 2200 കിലോ നെല്ലാണ് നേരത്തെ സംഭരിച്ചിരുന്നത്. ഇത് ഒറ്റയടിക്ക് 2000 കിലോയായി കുറച്ചു. ഇതോടെ അധികമായി വരുന്ന നെല്ല് കുറഞ്ഞ വിലയ്ക്ക് സ്വകാര്യ മില്ലുകൾക്ക് നൽകേണ്ടി വരുമെന്ന ഭീതിയിലാണ് നെൽകർഷകർ.
സംസ്ഥാനത്ത് പലയിടങ്ങളിലും സപ്ലൈകോ നെല്ലുസംഭരണം തുടങ്ങിയിട്ടുണ്ട്. ഏക്കറിന് 2200 കിലോ നെല്ലാണ് കർഷകരിൽ നിന്ന് സംഭരിച്ചു കൊണ്ടു പോയത്. പാഡി റെസീറ്റ് സർട്ടിഫിക്കറ്റും കർഷകർക്ക് കിട്ടി. എന്നാൽ ഏക്കറിന് 2000 കിലോ നെല്ലേ സംഭരിക്കൂവെന്നാണ് സപ്ലൈകോയുടെ നെല്ലുസംഭരണത്തിനുള്ള സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ കൂടുതൽ നെല്ല് കൊടുത്ത കർഷകർ ആശങ്കയിലാണ്.
ദിവസങ്ങളോളം കൂലി കൊടുത്ത് നെല്ല് ഉണക്കിയെടുത്താണ് സപ്ലൈകോയ്ക്ക് നൽകുന്നത്. അധികം വരുന്ന നെല്ല് എന്ത് ചെയ്യുമെന്ന് കർഷകർക്ക് അറിയില്ല. സംസ്ഥാന സർക്കാർ നിർദേശം വന്നാൽ ഉടൻ തന്നെ സംഭരണവില നൽകുമെന്ന് സപ്ലൈകോ അറിയിക്കുന്നു. കിലോയ്ക്ക് 28 രൂപ 20 പൈസയാണ് കർഷകർക്ക് ലഭിക്കുക. 2000 കിലോ എന്ന പരിധി രണ്ടാം വിളയ്ക്കും ബാധകമാക്കിയാൽ വൻ നഷ്ടമാണ് കർഷകർക്ക് ഉണ്ടാവുക. ഇതിനെതിരേ വ്യാപക പ്രതിഷേധത്തിനൊരുങ്ങുകയാണ് കർഷകർ.
Alappuzha
വയനാട് ദുരിത ബാധിതര്‍ക്കായി ബിരിയാണി ചലഞ്ച് നടത്തി 1.2 ലക്ഷം രൂപ തട്ടിയെടുത്തു: ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
ആലപ്പുഴ: വയനാട് ദുരിത ബാധിതര്‍ക്കായി ബിരിയാണി ചലഞ്ച് നടത്തി പണം തട്ടിയെന്ന പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.മുണ്ടക്കൈ-ചൂരല്‍മല ദുരിതബാധിതരെ സഹായിക്കാന്‍ സി.പി.എം നിയന്ത്രണത്തിലുള്ള ‘തണല്‍’ എന്ന കൂട്ടായ്മയുടെ പേരില്‍ സെപ്റ്റംബര്‍ ഒന്നിനാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.
100 രൂപ നിരക്കില്‍ 1200 ഓളം ബിരിയാണി വില്‍ക്കുകയും ഇതിലൂടെ ലഭിച്ച 1.20 ലക്ഷം രൂപ ഇതുവരെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുകയോ കണക്ക് ബോധ്യപ്പെടുത്തുകയോ ചെയ്തില്ല എന്ന പരാതിയിലാണ് കേസ്. ഇതു കൂടാതെ സംഭാവനയും വാങ്ങിയെന്ന് എഫ് ഐ ആറിലുണ്ട്.
കായകുളം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റിയംഗം സിബി ശിവരാജന്‍, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് അമല്‍രാജ് എന്നിവര്‍ക്കെതിരെയാണ് കായംകുളം പൊലീസ് കേസെടുത്തിട്ടുള്ളത്.
Alappuzha
സീ പ്ലെയിൻ അനുവദിക്കില്ല ; സി പി ഐ ജില്ലാ സെക്രട്ടറി അഞ്ചലോസ്
ആലപ്പുഴ: സീപ്ലെയിൻ പദ്ധതി അഷ്ടമുടിയിലോ പുന്നമടക്കായലിലോ അനുവദിക്കില്ലന്ന് സി.പി.ഐ ആലപ്പുഴ ജില്ല സെക്രട്ടറിയും മത്സ്യത്തൊഴിലാളി നേതാവുമായ ടി.ജെ. ആഞ്ചലോസ്.
ഡാമിലോ മത്സ്യബന്ധനമില്ലാത്ത ജലാശയങ്ങളിലോ സീപ്ലെയിൻ പറക്കുന്നതു കൊണ്ട് വിരോധമില്ല.
പക്ഷെ, ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന രീതിയിൽ സർവിസ് നടത്താൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
11 വർഷം മുമ്പ് കൊല്ലത്തും ആലപ്പുഴയിലും കൊണ്ടുവരാൻ ആലോചിച്ച പദ്ധതി മത്സ്യത്തൊഴിലാളികളുടെ എതിർപ്പിനെ തുടർന്നാണ് ഉപേക്ഷിച്ചത്.
അന്നത്തെ നിലപാടിൽ മാറ്റമൊന്നുമില്ലെന്നും ടി.ജെ. ആഞ്ചലോസ് വ്യക്തമാക്കി.
Accident
ചേര്‍ത്തലയില്‍ കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു
ചേര്‍ത്തല :തങ്കി കവലയില്‍ കെ എസ് ആര്‍ ടി സി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു.
കഞ്ഞിക്കുഴി ആയിരംതൈയില്‍ മുരുകേഷ്,ശിവകുമാര്‍എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ 5 മണിയോടെയാണ് അപകടം.ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured3 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
-
News3 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
You must be logged in to post a comment Login