‘സഞ്ജുവിന്റെ അർധ സെഞ്ച്വറി’ വീണ്ടും പാഴായി; റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സിന് ഏഴ് വിക്കറ്റ് വിജയം

ഇന്ത്യൻ പ്രീമിയർ ലീഗിലെ നിർണായക മത്സരത്തിൽ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 7 വിക്കറ്റ് ജയം. 165 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സണ്‍റൈസേഴ്‌സ് 18.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. സ്‌കോര്‍: രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ചിന് 164. സണ്‍റൈസേഴ്‌സ് 18.3 ഓവറില്‍ മൂന്നിന് 167.

അര്‍ധസെഞ്ചുറി നേടിയ ജേസണ്‍ റോയിയും നായകന്‍ കെയ്ന്‍ വില്യംസണുമാണ് സണ്‍റൈസേഴ്‌സിന് വിജയം സമ്മാനിച്ചത്. 42 പന്തില്‍ നിന്ന് ഒരു സിക്‌സറും എട്ട് ഫോറുമടക്കം 60 റണ്‍സാണ് റോയ് നേടിയത്. രാജസ്ഥാന് വേണ്ടി 82 റണ്‍സ് നേടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണിന്റെ ഇന്നിങ്‌സ് പാഴായി. ഈ തോല്‍വിയോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് മങ്ങലേറ്റു. സണ്‍റൈസേഴ്‌സിന്റെ സീസണിലെ രണ്ടാമത്തെ മാത്രം വിജയമാണിത്. തുടര്‍ച്ചായ രണ്ടാം മത്സരത്തിലും അര്‍ധസെഞ്ചുറി നേടി മുന്നില്‍ നിന്ന് നയിച്ചിട്ടും സഞ്ജുവിന് ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

Related posts

Leave a Comment