Connect with us
48 birthday
top banner (1)

Dubai

ഒസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ 20.5 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി

Avatar

Published

on


ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണ്‍ താരലേലത്തില്‍ ഒസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ 20.5 കോടി രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. ഐ.പി.എല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വില്‍പനയാണിത്. ഫാസ്റ്റ് ബൗളര്‍ മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെയും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും ഭാഗമായിരുന്നു. 2020 ലെ ലേലത്തില്‍ അന്നത്തെ റെക്കോര്‍ഡ് തുകയായ 15.5 കോടി രൂപയ്ക്കാണ് കൊല്‍ക്കത്തയുമായി കരാര്‍ ഒപ്പിട്ടത്.

റോയല്‍ ചലഞ്ചേഴ്‌സ് താരമായിരുന്ന ഇന്ത്യന്‍ പേസര്‍ ഹര്‍ഷല്‍ പട്ടേലിനെ 11.75 കോടിക്ക് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. ദക്ഷിണാഫ്രിക്കന്‍ ആള്‍റൗണ്ടര്‍ ജെറാഡ് കോട്ട്‌സിയെ മുംബൈ ഇന്ത്യന്‍സ് അഞ്ച് കോടിക്ക് സ്വന്തമാക്കി. ഷര്‍ദുല്‍ താക്കൂറിനെ നാല് കോടിക്കും ന്യൂസിലന്‍ഡ് താരം രചിന്‍ രവീന്ദ്രയെ 1.80 കോടിക്കും ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കി.

Advertisement
inner ad

ഒസീസ് ബാറ്റര്‍ ട്രാവിസ് ഹെഡിനെ 6.80 കോടിക്ക് സണ്‍റൈസേഴ്‌സ് സ്വന്തമാക്കി. വിന്‍ഡീസ് ആള്‍റൗണ്ടര്‍ റോവ്മാന്‍ പവലാണ് ഈ താരലേലത്തില്‍ ആദ്യം വിറ്റുപോയത്. 7.4 കോടിക്ക് രാജസ്ഥാന്‍ റോയല്‍സാണ് പവലിനെ ടീമിലെത്തിച്ചത്. 214 ഇന്ത്യക്കാരടക്കം 333 പേരാണ് 10 ടീമുകളില്‍ ഇടംതേടി രംഗത്തുള്ളത്. 77 ഒഴിവുകളുള്ളതില്‍ 30 വരെ വിദേശതാരങ്ങളെ സ്വന്തമാക്കാം. ഇവര്‍ക്കായി മൊത്തം 250 കോടി രൂപവരെ മുടക്കാം. 23 താരങ്ങള്‍ക്ക് അടിസ്ഥാന വില രണ്ട് കോടി രൂപയാണ്. തൊട്ടുതാഴെ 1.5 കോടി വിലയുള്ള 13 പേരുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Dubai

യുഎഇ ദേശീയ ദിനാഘോഷം: സ്വാഗതസംഘം രൂപീകരിച്ച് ദുബായ് കെഎംസിസി

Published

on

ദുബായ്: യുഎഇ ദേശീയ ദിനം വിപുലമായി ആഘോഷിക്കുവാൻ ഒരുങ്ങി ദുബായ് കെഎംസിസി. ഡിസംബർ 1ന് അൽ നാസിർ ലിഷർലാന്റ് ഐസ്റിങ്ക് ഓഡിറ്റോറിയത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 501 അംഗങ്ങളുള്ള സ്വാഗതസംഘത്തിനു രൂപം നൽകി.

ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെ യുഎഇയിൽ നടക്കുന്ന ശ്രദ്ധേയമായ ദേശീയ ദിനാഘോഷ പരിപാടിയായിരിക്കും ദുബായ് കെഎംസിസിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നത്. സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, ഇശൽസന്ധ്യ തുടങ്ങിയ ആഘോഷ പരിപാടികൾ ഉണ്ടായിരിക്കുന്നതാണ്. കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാക്കൾ, യുഎഇയിലെ അറബ് പ്രമുഖർ, വ്യവസായ-വാണിജ്യ രംഗത്തെ പ്രമുഖർ തുടങ്ങി വിവിധ മേഖലയിൽ നിന്നുള്ളവർ അതിഥികളായി പങ്കെടുക്കും. ഇതുസംബന്ധിച്ച് ചേർന്ന കൺവെൻഷനിൽ ഡോ.അൻവർ അമീൻ അധ്യക്ഷത വഹിച്ചു. ശംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ ഉദ്ഘാടനം ചെയ്തു. യഹ്‌യ തളങ്കര സ്വാഗതവും പൊട്ടങ്കണ്ടി ഇസ്മായിൽ നന്ദിയും പറഞ്ഞു. ഇസ്മായിൽ ഏറാമല സ്വാഗതസംഘം കമ്മിറ്റി അവതരിപ്പിച്ചു.

Advertisement
inner ad

സ്വാഗതസംഘം

Advertisement
inner ad

മുഖ്യ രക്ഷാധികാരിശംസുദ്ദീൻ ബിൻ മുഹ്‌യിദ്ദീൻ

രക്ഷാധികാരികൾ

Advertisement
inner ad

പൊട്ടങ്കണ്ടി അബ്ദുല്ല, ഡോ. സി.പി ബാവ ഹാജി, ബെൻസ് മഹ്‌മൂദ് ഹാജി, പൊയിൽ അബ്ദുല്ല, ഷൗക്കത്തലി ഹുദവി, പി.എ സൽമാൻ ഇബ്രാഹിം, സി.കെ അബ്ദുൽ മജീദ്, റാഷിദ് ബിൻ അസ്‌ലം, ഡോ.അൻവർ അമീൻ ( ചെയർമാൻ.), യഹ്‌യ തളങ്കര ( ജനറൽ കൺവീനർ.), പൊട്ടങ്കണ്ടി ഇസ്മായിൽ (ട്രഷറർ), ഇസ്മായിൽ ഏറാമല, റഈസ് തലശ്ശേരി(കോ- ഓർഡിനേറ്റർ)

വൈസ് ചെയർമാൻമാർ
ഇബ്രാഹിം മുറിച്ചാണ്ടി, ഹുസൈനാർ ഹാജി എടച്ചാക്കൈ, ഒ.കെ ഇബ്രാഹിം,ഹംസ തൊട്ടിയിൽ, എ.സി ഇസ്മായിൽ, ബാബു തിരുന്നാവായ, മുഹമ്മദ് പട്ടാമ്പി, എൻ.കെ ഇബ്രാഹിം, യൂസുഫ് മാസ്റ്റർ മണ്ണാർക്കാട്, ഹനീഫ് ചെർക്കള, ആർ.ഷുക്കൂർ, അബ്ദുൽഖാദർ അരിപ്പാമ്പ്ര, ആവയിൽ ഉമ്മർ ഹാജി, മുസ്തഫ വേങ്ങര, ഇസ്മായിൽ അരൂക്കുറ്റി, സലാം കന്യാപ്പാടി, സൈനുദ്ദീൻ ചേലേരി, കെ.പി മുഹമ്മദ്, സിദ്ദീഖ് കാലൊടി, ജമാൽ മനയത്ത്, ജംഷാദ് മണ്ണാർക്കാട്, ഷഫീഖ് സലാഹുദ്ദീൻ, മൊയ്തു മക്കിയാട്, പി.എസ് മുഹമ്മദ് ശരീഫ്, നിസാം ഇടുക്കി, ഷഹീർ കൊല്ലം, മുജീബുർറഹ്മാൻ ആലപ്പുഴ, അബ്ദുസമദ് എറണാകുളം

Advertisement
inner ad

ജോയിന്റ് കൺവീനർമാർ

മുസ്തഫ തിരൂർ, പി.വി നാസർ, അഡ്വ. ഇബ്രാഹിം ഖലീൽ, അഷ്റഫ് കൊടുങ്ങല്ലൂർ, കെ.പി.എ സലാം, ഒ.മൊയ്തു, ഹസൻ ചാലിൽ, അബ്ദുല്ല ആറങ്ങാടി, എസ്.നിസാമുദ്ദീൻ, സാദിഖ് എസ്.എം, മജീദ് മണിയോടൻ, ജലീൽ മഷ്ഹൂർ തങ്ങൾ, എ.പി നൗഫൽ, ഗഫൂർ പട്ടിക്കര, ടി.ആർ ഹനീഫ്, റഹ്ദാദ് മൂഴിക്കര, കെ.ടി ഗഫൂർ, ഷുക്കൂർ കാരയിൽ, ഷിബു കാസിം, കമാലുദ്ദീൻ അൻവർഷാ, പി.പി അഹമ്മദ് സുലൈമാൻ, റഹ്‌നാസ് യാസീൻ വയനാട്, മുഹമ്മദ് ഹുസൈൻ,

Advertisement
inner ad

വിവിധ സബ് കമ്മിറ്റി ചെയർമാൻ, കൺവീനർമാർ

ബെൻസ് മഹ്‌മൂദ് ഹാജി, ബാബു തിരുന്നാവായ (ഫിനാൻസ്), ഒ.കെ ഇബ്രാഹിം, അഡ്വ.ഇബ്രാഹിം ഖലീൽ (പ്രോഗ്രാം), ഒ.മൊയ്തു, ജംഷാദ് മണ്ണാർക്കാട് (റിസപ്ഷൻ), അഷ്റഫ് കൊടുങ്ങല്ലൂർ, സൈനുദ്ദീൻ ചേലേരി (മീഡിയ), മുഹമ്മദ് പട്ടാമ്പി, കെ.പി.എ സലാം (പബ്ലിസിറ്റി), അബ്ദുൽഖാദർ അരിപ്പാമ്പ്ര, മൊയ്തു മക്കിയാട് (മാർട്യേസ് ഡേ), ആർ.ഷുക്കൂർ,സിദ്ദീഖ് ചൗക്കി , അഷ്റഫ് തോട്ടോളി (വളണ്ടിയർ), ഹസൻ ചാലിൽ, ഹംസ ഹാജി മാട്ടുമ്മൽ (ട്രാൻസ്പോർട്ടേഷൻ), എൻ.കെ ഇബ്രാഹിം, മജീദ് മണിയോടൻ (ഫുഡ്),
മുസ്തഫ വേങ്ങര, അബ്ദുല്ല ആറങ്ങാടി (സ്റ്റേജ്&ഡക്കറേഷൻ) എന്നിവരെ തെരഞ്ഞെടുത്തു.

Advertisement
inner ad
Continue Reading

Dubai

ഷാർജയിൽ വൻ തീപിടിത്തം

Published

on

ഷാർജ: എമിറേറ്റിലെ ജലവൈദ്യുതി വിഭാഗമായ സേവയുടെ അൽമജാസ് സബ്സ്റ്റേഷനിൽ വൻ തീപിടുത്തം. 3 ട്രാൻസ്ഫോർമറുകൾ കത്തിനശിച്ചു. സംഭവത്തിൽ ആളപായമില്ലെന്നാണ് പുറത്തു വരുന്ന വിവരം. വൻ നാശനഷ്ടം കണക്കാക്കുന്നു. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ജനവാസ മേഖലയിലെ തീപിടിത്തം ജനങ്ങളെ പരിഭ്രാന്തരാക്കി.
അഗ്നിബാധയെ തുടർന്ന് പ്രദേശത്തെ വൈദ്യുതി മണിക്കൂറുകളോളം മുടങ്ങിയത് ജനജീവിതത്തെയും ബാധിച്ചു. മൊബൈൽ ട്രാൻസ്ഫോർമറുകൾ എത്തിച്ച് വൈദ്യുതി പുനഃസ്ഥാപിച്ചു. മണിക്കൂറുകളോളം ഗതാഗതവും നിയന്ത്രണമുണ്ടായിരുന്നു.

Continue Reading

Dubai

യുഎഇയില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവരെ ജോലിക്കു നിയമിച്ചാല്‍ 10 ലക്ഷം ദിര്‍ഹം പിഴ

Published

on

ദുബായ് : സന്ദര്‍ശക വിസയില്‍ എത്തുന്നവരെ ജോലിക്കു നിയമിച്ചാല്‍ കമ്പനികള്‍ക്ക് ഒരു ലക്ഷം മുതല്‍ 10 ലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കും. ജോലിയെടുക്കാന്‍ വരുന്നവര്‍ക്കു സുരക്ഷ ഉറപ്പാക്കുന്നതിന് തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് പിഴ ശിക്ഷ വര്‍ധിപ്പിച്ചത്. തൊഴില്‍ അനുമതികള്‍ ഇല്ലാതെ ആളുകളെ ജോലിക്കു നിയോഗിക്കുന്നത് പിടിക്കപ്പെട്ടാല്‍ കമ്പനികള്‍ കടുത്ത നിയമ നടപടികള്‍ നേരിടേണ്ടി വരും.

സന്ദര്‍ശക വീസയില്‍ എത്തുന്നവരെ ജോലിക്കു വയ്ക്കുകയും ശമ്പളം നല്‍കാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലാണു തൊഴില്‍ നിയമം കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് യുഎഇയില്‍ ജോലി ചെയ്യാന്‍ അനുമതിയില്ല. എന്നാല്‍, തൊഴില്‍ അന്വേഷണത്തിന്റെ ഭാഗമായി വിസിറ്റ് വീസക്കാര്‍ കമ്പനികളില്‍ കയറി ഇറങ്ങുന്നതും അവരെ ജോലിക്കു വയ്ക്കുന്നതും പുതിയ കാര്യമല്ല. ചില കമ്പനികള്‍ തൊഴില്‍ വീസ നല്‍കാന്‍ തയാറാകുമെങ്കിലും പലരും സന്ദര്‍ശകരെ കബിളിപ്പിക്കാനാണ് ശ്രമിക്കുക.

Advertisement
inner ad

വര്‍ക്ക് പെര്‍മിറ്റ് ഇല്ലാത്തവരെ ജോലിക്കു വയ്ക്കുന്നതിന് മുന്‍പ് 50000 മുതല്‍ 2 ലക്ഷം ദിര്‍ഹം വരെയായിരുന്നു പിഴ. ഇതാണ് കഴിഞ്ഞ ആഴ്ചത്തെ ഭേദഗതിയിലൂടെ പല മടങ്ങ് വര്‍ധിപ്പിച്ചത്. പുതിയ നിയമം വന്നതോടെ സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്കെതിരെയുള്ള ചൂഷണം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചില കമ്പനികള്‍ തൊഴില്‍ വാഗ്ദാനം ചെയ്തു സന്ദര്‍ശക വീസയില്‍ ആളുകളെ കൊണ്ടുവരാറുണ്ട്. ജോലി നല്‍കുമെന്നു വിശ്വസിപ്പിച്ച് ഇവരുടെ കയ്യില്‍ നിന്നു പണവും വാങ്ങും. കമ്പനികള്‍ ജോലിക്കായി ആളുകളെ കൊണ്ടു വരേണ്ടത് സന്ദര്‍ശക വീസയില്‍ അല്ല, എന്‍ട്രി പെര്‍മിറ്റിലാണ്. ജോലിക്കായി ഇവിടെ എത്തിച്ചു കഴിഞ്ഞാല്‍, റസിഡന്‍സി വീസയുടെ തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കുകയും തൊഴില്‍ കരാര്‍ ഒപ്പിടുകയും വേണം. ഈ നിയമം പാലിക്കാതെയുള്ള എല്ലാ റിക്രൂട്‌മെന്റുകളും അനധികൃതമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured