ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്ന ബോളിവുഡ് ചിത്രത്തിൽ സണ്ണി ലിയോൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും

ആർ രാധാകൃഷ്ണൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ബോളിവുഡ് ചിത്രത്തിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് നായകനാകുന്നുവെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. ആക്ഷനും സംഗീതവുമുള്ള ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. ഒരു സി ബി ഐ ഉദ്യോഗസ്ഥനായാണ് ശ്രീശാന്ത് ചിത്രത്തിൽ വേഷമിടുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ നടി സണ്ണി ലിയോൺ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.ശ്രീശാന്ത് ചിത്രത്തിൽ ഒരു സിബിഐ ഓഫീസറിന്റെ വേഷമാണ് ചെയ്യുന്നത്. കഥാപാത്രത്തിന്റെ അന്വേഷണം ചെന്നെത്തുന്നത് ഒരു സ്ത്രീയിലാണ്. ഈ കഥാപാത്രം അവതരിപ്പിക്കാൻ വളരെ ശക്തയായ ഒരു സ്ത്രീ തന്നെ വേണം. അതിനാലാണ് സണ്ണി ലിയോണിനെ കാസ്റ്റ് ചെയ്തതെന്ന് ആർ രാധാകൃഷ്ണൻ പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

Related posts

Leave a Comment