ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കർഫ്യുയും തുടരും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക്ഡൗണും രാത്രികാല കര്‍ഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ . കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.കോവിഡ് പ്രതിരോധത്തിനായി കടുത്ത നിയന്ത്രണങ്ങള്‍ ഒഴിവാക്കി വാക്‌സീനേഷന്‍ ശക്തിപ്പെടുത്താന്‍ മുന്‍തൂക്കം നല്‍കണമെന്ന് ദേശീയ ആരോഗ്യവിദഗ്ദ്ധരുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. സമ്പൂര്‍ണ ലോക്ക് ഡൗണിന് ഇനി സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയും വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment