‘നിർത്തിയങ്ങ് അപമാനിച്ചു’ ; സ്റ്റാർമാജിക്കിനും താരങ്ങൾക്കുമെതിരെ വിമർശനം

കൊച്ചി : ജനപ്രീതി നേടിയ സ്റ്റാർ മാജിക്കിനെതിരെ വിമർശനങ്ങളുയരുന്നു . പലപ്പോഴും ബോഡി ഷെയിമിങ് നടത്തുന്നു എന്നാണ് സ്റ്റാർ മാജിക്കിനെതിരെയുള്ള പ്രധാന ആക്ഷേപം.

സന്തോഷ് പണ്ഡിറ്റ് അതിഥി ആയിട്ടെത്തിയ ശേഷം വീണ്ടും പരിപാടിയ്ക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. അതിൽ കൂടുതൽ പ്രേക്ഷകരും കുറ്റപ്പെടുത്തുന്നത് നവ്യാ നായരെയാണ്.

ഒരു പ്രേക്ഷകൻ കുറിച്ച കുറിപ്പ് :

‘മുൻപും പല രീതിയിൽ ഉള്ള വിമർശങ്ങൾ ഏറ്റു വാങ്ങിയ പ്രോഗ്രാം ആണ് സ്റ്റാർ മാജിക്. അതിൽ ഏറ്റവും കൂടുതൽ കേട്ടത് ബോഡി ഷെമിങ്ങ് കൂടുതൽ ആണ് എന്നുള്ളതാരുന്നു. സാബു മോൻ ഗസ്റ്റ് ആയി വന്നപ്പോൾ അത് ആ ഷോയിൽ തന്നെ പറയുകയും ചെയ്തു.എങ്കിൽ പോലും ഇതിലെ പല സ്‌കിറ്റുകളും നമ്മളെ ചിരിപ്പിച്ചിട്ടുണ്ട്. തങ്കച്ചൻ എന്ന കലാകാരന്റെ കഴിവ് ഒരു പക്ഷെ പ്രേക്ഷകർ കണ്ടത് ഈ ഷോയിലൂടെ ആണ്. വിമർശങ്ങൾ വന്നപ്പോളും പലരും പറഞ്ഞ ന്യായം അവർ കൂട്ടുകാർ തമ്മിൽ കളിയാക്കുന്നത് ആണ്, അല്ലെങ്കിൽ പാവം കലാകാരന്മാർ ആണ് എന്നുള്ളതാണ്.അത് അങ്ങനെ കണ്ടാൽ തന്നെ കഴിഞ്ഞ എപ്പിസോഡിൽ കാണിച്ചത് പരിധി വിട്ടു പോയി. ഒരു കലാകാരനെ വിളിച്ചു വരുത്തി അപമാനിക്കുക ആണ് എല്ലാവരും കൂടി ചേർന്ന് ചെയ്തത്. അതിനു മുന്നിൽ നിന്നത് ലക്ഷ്മി നക്ഷത്ര നവ്യ നായർ നിത്യ ദാസ് എന്നിവർ ആയിരുന്നു.

ഒരു അർത്ഥത്തിൽ ഇവരുടെ യഥാർത്ഥ സ്വഭാവം പുറത്ത് വന്നു എന്ന് തന്നെ പറയാം. ഒരു കലാകാരൻ അയാളുടെ കഴിവിന് അനുസരിച്ചു ചെയ്യുന്നതിനെ അംഗീകരിക്കണം എന്ന് ആരും പറയുന്നില്ല, പക്ഷെ ഇപ്രകാരം അപമാനിക്കാൻ പാടുള്ളതല്ല.

Related posts

Leave a Comment