പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുന്ന നയം ജനാധിപത്യത്തിനു ഭൂഷണമല്ല സി. സുകുമാരന്‍


പെരിന്തല്‍മണ്ണ :ആദിവാസികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വച്ച ഫാ:സ്റ്റാന്‍ സ്വാമിയെ അകാരണമായി ജയിലിലടച്ച് കൊലപ്പെടുത്തിയ ഭരണകൂട ഭീകരതക്കെതിരെ കെ.പി.സി.സി യുടെ നേതൃത്വത്തില്‍ 280 ബ്ലോക്ക് കേന്ദ്രങ്ങളില്‍ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി. പെരിന്തല്‍മണ്ണ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഭരണകൂടത്തിന്റെ കണ്ണ് തുറപ്പിക്കുന്നതിന് പകല്‍ വെളിച്ചത്തില്‍ തിരിതെളിയിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ജനറല്‍ സെക്രട്ടറി സി. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പ്രതികരിക്കുന്നവരെ അടിച്ചമര്‍ത്തിയും ഇല്ലായ്മ ചെയ്തും ഒരു ജനാധിപത്യ രാജ്യത്ത് ഒരു ഭരണാധികാരിക്കും അധികം മുന്നോട്ട് പോകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് എം.എം.സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു.മുന്‍ കെ.പി.സി.സി മെമ്പര്‍ എം.ബി ഫസല്‍ മുഹമ്മദ്, ഡി.സി.സി മെമ്പര്‍ ടി.പി മോഹന്‍ദാസ് എന്ന അപ്പു, ബ്ലോക്ക് ജനറല്‍ സെക്രട്ടറിമാരായ അറഞ്ഞിക്കല്‍ ആനന്ദന്‍,ഷിബു ചെറിയാന്‍, മണ്ഡലം പ്രസിഡന്റ് എ.ആര്‍ ചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് യാക്കൂബ് കുന്നപ്പള്ളി,ഷിബില്‍ പാതായ്ക്കര,ദിനേശ് കണക്കഞ്ചീരി എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് സുരേഷ് മഠത്തില്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി ഹുസൈന്‍ പാറല്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Comment