ഭാര്യയെയും മകളെയും വിഷം കുത്തിവച്ച്‌ 68 കാരൻ ആത്മഹത്യ ചെയ്തു

മുംബൈ: മുംബൈയിലെ വൈൽ പാർലെയിലെ വസതിയിൽ വച്ച്‌ 68 കാരൻ ആത്മഹത്യ ചെയ്തു. ഭാര്യയെയും മകളെയും വിഷം കുത്തിവച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷമാണ് ആത്മഹത്യ.

മകളുടെ വിവാഹത്തെക്കുറിച്ചും ജോലിയുടെ അഭാവത്തെക്കുറിച്ചും ഓർത്ത് ഇയാൾ മാനസികമായി സമ്മർദ്ദത്തിലായിരുന്നുവെന്നാണ് വിവരം. ഭാര്യയുടെയും മകളുടെയും ശരീരത്തിൽ വിഷം കുത്തിവച്ച ശേഷം സ്വയം ജീവനൊടുക്കുകയായിരുന്നു.

ശ്രീകൃഷ്ണ പാട്ടീൽ എന്നയാളാണ് മരിച്ചത്. അനസ്തെറ്റിസ്റ്റായ പാട്ടീൽ- ഛായ ദമ്പതികൾ 37 വയസ്സുള്ള മകളുണ്ട്. സ്വന്തം ശരീരത്തിൽ കുത്തിവയ്ക്കുന്നതിനുമുൻപ് രക്തസാമ്പിളുകൾ എടുക്കാനെന്ന വ്യാജേന ജൂൺ 26 ന് പാട്ടീൽ ഭാര്യയ്ക്കും മകൾക്കും വിഷം നൽകി. ജൂൺ 27 ന് രാവിലെ ഉറക്കമുണർന്ന ഛായ
ഭർത്താവും മകളും പ്രതികരിക്കുന്നില്ലെന്ന് ശ്രദ്ധിച്ചു.

പാട്ടിലിനെയും മകളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പാട്ടീൽ മരിച്ചു. സംഭവത്തിന് ശേഷം മരിച്ചയാൾ എഴുതിയ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. കുറിപ്പിൽ പാട്ടീൽ തന്റെ തീരുമാനത്തിൽ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല.

മകൾ അവിവാഹിതയായതിനാലും ജോലി ലഭിക്കാൻ പാടുപെടുന്നതിനാലും പാട്ടീൽ വിഷാദത്തിലായിരുന്നു.

Related posts

Leave a Comment