ആറ്റിൽ ചാടി യുവതി ആത്മഹത്യ ചെയ്തു .

കടപുഴ പാലത്തിൽ നിന്നും ആറ്റിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തു. കിഴക്കേ കല്ലട നിലമേൽ സ്വദേശി സൈജുവിന്റെ ഭാര്യ രേവതി കൃഷ്ണൻ (22) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ 11മണിയോടെയാണ് രേവതി പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടിയത്. സംഭവം നടന്ന ഉടൻ തന്നെ പ്രദേശവാസികൾ രക്ഷിച്ച്‌ കരയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിന് ഇടയിൽ രേവതി മരിക്കുകയായിരുന്നു.

സംഭവത്തിൽ ദുരൂഹതയുണ്ടെന്നും ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.വിദേശത്ത് ജോലി ചെയ്യുന്ന സൈജുവുമായി കഴിഞ്ഞ ആഗസ്റ്റ് 30ന് ആയിരുന്നു രേവതിയുടെ വിവാഹം നടന്നത്.

Related posts

Leave a Comment