രാജ്യത്ത് കര്‍ഷക ആത്മഹത്യ പെരുകുന്നു; ഈ വർഷം കൂടിയത് 18 ശതമാനം

രാജ്യത്ത് കര്‍ഷക ആത്മഹത്യ പെരുകുന്നു. രാജ്യത്ത് പ്രതിവര്‍ഷം ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ വർഷം രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണത്തില്‍ 18 ശതമാനമാണ് വര്‍ധനവുണ്ടായിട്ടുള്ളത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കര്‍ഷക ആത്മഹത്യ ഏറ്റവും കുറവ്. വരുമാന നഷ്ടവും സാമ്പത്തിക പ്രതിസന്ധിയുമാണ് ആത്മഹത്യക്ക് പ്രധാന കാരണം. നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കേന്ദ്ര സർക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധം നടക്കുന്ന പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ 257ഉം 280ഉം വീതം കാര്‍ഷിക ആത്മഹത്യകളാണ് നടന്നത്.

Related posts

Leave a Comment