Connect with us
48 birthday
top banner (1)

National

ദളിത് പെണ്‍കുട്ടികളുടെ ആത്മഹത്യ: ഹോസ്റ്റല്‍ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു

Avatar

Published

on

ഹൈദരാബാദ്: തെലങ്കാനയിലെ ഭോങ്കിര്‍ ടൗണിലെ പട്ടികജാതി വെല്‍ഫെയര്‍ ഹോസ്റ്റലില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ആറ് ഹോസ്റ്റല്‍ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. വാര്‍ഡന്‍ ഷൈലജ, ഫിസിക്കല്‍ എജ്യുക്കേഷന്‍ അധ്യാപിക പ്രതിഭ, ഓട്ടോ ഡ്രൈവര്‍ ആഞ്ജനേയുലു, പാചകക്കാരായ സുജാത, സുലോചന, ഹോസ്റ്റല്‍ ട്യൂഷന്‍ അധ്യാപിക ഭുവനേശ്വരി എന്നിവര്‍ക്കെതിരെയാണ് ഭോങ്കിര്‍ ടൗണ്‍ പൊലീസ് സി.ആര്‍.പി.സി 174 വകുപ്പ് പ്രകാരം കേസെടുത്തത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളായ കൊടി ഭവ്യ (14), ഗാഡെ വൈഷ്ണവി (15) എന്നിവരെയാണ് ഞായറാഴ്ച രാവിലെ ഹോസ്റ്റലിലെ ഒരേ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് പെണ്‍കുട്ടികളും വാറങ്കല്‍ ജില്ലയിലെ നര്‍സാംപേട്ട് സ്വദേശികളാണ്. ഹോസ്റ്റല്‍ മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. ഉറ്റ സുഹൃത്തുക്കളായിരുന്ന രണ്ട് വിദ്യാര്‍ത്ഥികളും തങ്ങളെ അനാവശ്യമായി അധ്യാപകന്‍ കുറ്റപ്പെടുത്തുകയായിരുന്നുവെന്ന് ആതമഹത്യ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.അതിനിടെ, പെണ്‍കുട്ടികളുടെ ആതമഹത്യ കുറിപ്പിലെ കൈയക്ഷരം പൊരുത്തപ്പെടുന്നില്ലെന്ന് അവകാശപ്പെട്ട് മാതാപിതാക്കള്‍ രംഗത്തുവരികയും മരണത്തിന് ഹോസ്റ്റല്‍ വാര്‍ഡനെയും മറ്റ് ജീവനക്കാരെയും കുറ്റപ്പെടുത്തുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. പെണ്‍കുട്ടികളുടെ ശരീരത്തില്‍ മുറിവുകളുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചു.

Advertisement
inner ad

കൈയക്ഷരം പെണ്‍കുട്ടികളുടേതുമായി പൊരുത്തപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ പൊലീസ് ആത്മഹത്യാ കത്ത് ഹൈദരാബാദിലെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ ബന്ധുക്കളും ദലിത് വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തി.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

‘ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് സ്ഥാനമൊഴിയാന്‍ ഞാന്‍ തയ്യാറാണ് ‘ രാജി സന്നദ്ധത അറിയിച്ച് മമതാ ബാനര്‍ജി

Published

on

കൊല്‍ക്കത്ത: രാജി സന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചര്‍ച്ചയുടെ തത്സമയ സംപ്രേക്ഷണം നടത്തണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതോടെ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്‌ക്കെത്താന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. ഇതിനെ തുടര്‍ന്നാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്.

Advertisement
inner ad

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ വൈകിട്ട് അഞ്ച് മണിയോടെ വേദിയിലെത്തി. എന്നാല്‍ അവരുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതിനാല്‍ അവര്‍ അകത്തേക്ക് പ്രവേശിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ ഡോക്ടര്‍മാരുടെ മറ്റ് ആവശ്യങ്ങള്‍ മമതാ ബാനര്‍ജി അംഗീകരിച്ചിരുന്നു.

‘ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് സ്ഥാനമൊഴിയാന്‍ ഞാന്‍ തയ്യാറാണ്. എനിക്ക് മുഖ്യമന്ത്രി സ്ഥാനം വേണ്ട. കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതി ലഭിക്കണം. സാധാരണക്കാര്‍ക്ക് ചികിത്സ ലഭിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ബംഗാളിലെ ജനങ്ങളുടെ വികാരത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു.’ ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘത്തിനായുള്ള രണ്ട് മണിക്കൂര്‍ കാത്തിരിപ്പിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Featured

സീതാറാം യെച്ചൂരിയുടെ വിയോഗംഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ നഷ്ടം: കെസി വേണുഗോപാല്‍ എംപി

Published

on

ന്യൂഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ നഷ്ടമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.

Advertisement
inner ad

ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരചേരിക്കും കരുത്തായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം.വര്‍ഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു യെച്ചൂരിയുടേത്. ഇന്ത്യ മുന്നണിയുടെ മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ മികവ് എടുത്തുപറയേണ്ടതാണ്. ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സുപ്രധാനമായ പങ്കാണ് വഹിച്ചത് . കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷത്തിന് മാത്രമേ രാജ്യത്തെ വര്‍ഗീയ വിമുക്തമാക്കാന്‍ കഴിയൂ എന്ന രാഷ്ടീയ ബോധം പേറിയിരുന്ന അപൂര്‍വം കമ്മ്യൂണിസ്റ്റുകാരില്‍ ഒരാളായിരുന്നു സീതാറാം യെച്ചൂരി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സംഭാവന ഇനിയുമേറെ പ്രതീക്ഷച്ച ഘട്ടത്തിലാണ് നിര്‍ഭാഗ്യകരമായ ഈ വിടവാങ്ങല്‍.

എം.പിയായി ഡല്‍ഹിയിലെത്തിയ കാലം മുതല്‍ നല്ല സൗഹൃദബന്ധമാണ് തനിക്ക് യെച്ചൂരിയുമായി ഉണ്ടായിരുന്നത്.സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുമായി അദ്ദേഹം അടുത്ത സുഹൃത്ത് ബന്ധം കാത്തുസൂക്ഷിച്ചു. അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയുടെ പുരോഗതി അന്വേഷിക്കുന്നുണ്ടായിരുന്നു.യെച്ചൂരി തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ബി.ജെ.പിയുടെ വര്‍ഗീയ, ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ അവസാന ശ്വാസം വരെ പോരാടിയ യെച്ചൂരിയുടെ വേര്‍പാട് ഇന്ത്യ മുന്നണിക്ക് വലിയ ആഘാതമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.

Advertisement
inner ad
Continue Reading

Delhi

‘നഷ്ടമായത് പ്രിയ സുഹൃത്തിനെ’ യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി

Published

on

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നഷ്ടമായത് പ്രിയ സുഹൃത്തിനെയാണെന്ന് രാഹുൽ പറഞ്ഞു. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിൽ മനസിലാക്കിയിട്ടുള്ള ഇന്ത്യയെന്ന ആശയത്തിൻ്റെ സംരക്ഷകനുമായിരുന്നു അദ്ദേഹം. ഞങ്ങൾ നടത്തിയിരുന്ന നീണ്ട ചർച്ചകൾ എനിക്ക് നഷ്ടമാകും. ദുഃഖത്തിൻ്റെ ഈ വേളയിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും എൻ്റെ ആത്മാർത്ഥ അനുശോചനം. സാമൂഹ്യമാധ്യമ കുറുപ്പിൽ രാഹുൽ ഗാന്ധി പങ്കുവെച്ചു.

ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ(72) മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured