Connect with us
48 birthday
top banner (1)

Kerala

എ പി പി യുടെ ആത്മഹത്യ; പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് പിതാവ്

Avatar

Published

on


തിരുവന്തപുരം
: എ.പി.പി. അനീഷ്യയുടെ മരണം സംബന്ധിച്ച് കേരളാ പൊലീസ് നടത്തുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, കേസ് സി.ബി.ഐ. അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നിയമപരമായ ഇടപെടല്‍ നടത്തുമെന്നും സഹപ്രവര്‍ത്തകരുടെ പീഡനെത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത എ.പി.പി അനീഷ്യയുടെ പിതാവ് കെ.സത്യദേവന്‍. മരണത്തിനു മുമ്പ് അനുഭവിച്ച മാനസിക പീഡനത്തെ കുറിച്ചും അവഹേളനത്തെ കുറിച്ചും ശബ്ദസന്ദേശത്തിലൂടെയും ആത്മഹത്യാ കുറിപ്പിലൂടെയും അനീഷ്യ പറഞ്ഞതാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റത്തിന് കേസ് എടുക്കേണ്ട പൊലീസ് അതിന് തയ്യാറാവുന്നില്ല. ലഭ്യമായ തെളിവുകള്‍ വെച്ച് നടപടി സ്വീകരിക്കാന്‍ പോലും തയ്യാറാവാത്ത പൊലീസ് കുറ്റവാളികളെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് കേസ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് നീതിന്യായ സംവിധാനങ്ങളെ സമീപിക്കാന്‍ ഒരുങ്ങതെന്നും സത്യദേവന്‍ പറഞ്ഞു.

ആത്മഹത്യ ചെയ്ത കൊല്ലം പരവൂര്‍ കോടതിയിലെ എ.പി.പി. ആയിരുന്ന ‘അനീഷ്യക്ക് മരണാന്തരമെങ്കിലും നീതിലഭിക്കണം’ എന്ന കാമ്പയിനിന്റെ ഭാഗമായി ആല്‍ത്തിയ സ്ത്രീ കൂട്ടായ്മയും, ദേശീയ വിവരാവകാശ കൂട്ടായ്മയും ചേര്‍ന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ ആരംഭിച്ച രാപ്പകല്‍ നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചയ്യുകയായിരുന്നു അദ്ദേഹം. അനീഷ്യയുടെ അമ്മ പ്രസന്ന പി.എം., പിതൃസഹോദരന്‍ കെ.വിജയന്‍, അനീഷ്യയുടെ സഹപാഠികളായ അഡ്വ.സന്ധ്യ അജയഘോഷ്്, അഡ്വ. സോണി സോമന്‍, അഡ്വ.രശ്മി, അഡ്വ.കരുണാകരന്‍, അഡ്വ.പ്രഭാസ്, തിരുവനന്തപുരം ലോ കോളേജ് ചെയര്‍പഴ്സന്‍ അപര്‍ണ പ്രസന്നന്‍, ആര്‍.എസ്.പി നേതാവ് ബാബു ദിവാകരന്‍, സര്‍ക്കാറിന്റെ കുട്ടിക്കടത്തിലെ അതിജീവിത അനുപമ, ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകരായ സി.സിന്ധു, രേഷ്മ, അശ്വതി, വിമന്‍ ജസ്റ്റിസ് പ്രവര്‍ത്തക ആരിഫാ ബീവി, ഏകതാ പരിഷത്ത് നേതാവ് അനില്‍.കെ, ദേശീയ വിവരാവകാശ കൂട്ടായ്മ പ്രവര്‍ത്തകരായ മോഹന്‍ഗോപാല്‍, ജയ്സന്‍ ഡൊമിനിക്, അഡ്വ.മോഹന കൃഷ്ണന്‍, ജോസഫ് തോമസ്, വ്യാപാരി വ്യവസായി കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ സ്‌കറിയ, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ കെ.എം. ഷാജഹാന്‍, ഗാന്ധി പ്രചാരസഭ നേതാവ് ഉച്ചപ്പുറം തങ്കപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആല്‍ത്തിയ സ്ത്രീ കൂട്ടായ്മ പ്രവര്‍ത്തകരായ പി.ഇ. ഉഷ്, മാഗ്ലിന്‍ ഫിലോമിന, മുംതാസ്, ദേശീയ വിവരാവകാശ കൂട്ടായ്മ കേരള ഘടകം കോഡിനേറ്റര്‍ കെ.വി ഷാജി എന്നിവരാണ് 24 മണിക്കൂര്‍ നിരാഹാര സമരം നടത്തുന്നത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; 6 ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 3 ജില്ലകളിൽ റെഡ് അലർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, മലപ്പുറം എറണാകുളം ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരക്കും. മുൻകൂട്ടി നിശ്ചയിച്ച യൂണിവേഴ്സിറ്റി, പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. കാസർകോട് ജില്ലയിൽ സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്രസകൾക്കും ഇന്ന് അവധിയായിരിക്കും. കോളേജുകൾക്ക് അവധി ബാധകമല്ല

Advertisement
inner ad

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. വടക്കൻ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Kasaragod

പുതുതായി അനുവദിച്ച പ്ലസ് വൺ ബാച്ചുകൾ ഇല്ലാതാക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടും: അഡ്വ. ജവാദ് പുത്തൂർ

Published

on

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ 18 പുതിയ പ്ലസ് വൺ ബാച്ചുകൾ ആണ് അനുവദിച്ചത്. എന്നാൽ ഇത് അനുവദിച്ച സ്കൂളുകളിൽ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ബാച്ചുകൾ സ്വീകരിക്കാൻ സാധിക്കില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയാണ്. ഇത്തരം മുടന്തൻ ന്യായങ്ങളുടെ പേരിൽ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചാൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ഒരുമിപ്പിച്ചുകൊണ്ട് ശക്തമായ പ്രതിഷേധ പരിപാടികളുമായി കെഎസ്‌യു സമരരംഗത്തേക്ക് ഇറങ്ങുമെന്ന് കാസർഗോഡ് കെഎസ്‌യു ജില്ലാ പ്രസിഡന്റ് അഡ്വ. ജവാദ് പുത്തൂർ പറഞ്ഞു.

കാഞ്ഞങ്ങാട് മണ്ഡലത്തിനകത്ത് വരുന്ന ഹോസ്ദുർഗ് ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ പറയുന്നത് പുതിയ ബാച്ച് എടുക്കാനുള്ള സൗകര്യം ഇല്ലെന്നാണ്. എന്നാൽ കൂടിയാലോചന നടത്താതെയാണ് ഇത്തരം ഒരു തീരുമാനത്തിലെത്തിയതെന്നും നിലവിൽ സൗകര്യങ്ങൾ ഉണ്ടെന്നാണ് പിടിഎ ഭാരവാഹികളും സമീപവാസികളും പറയുന്നത്. സർക്കാരിന്റെയും അധ്യാപകരുടെയും നേതൃത്വത്തിലുള്ള ഈ ഒളിച്ചുകളി തുടരുകയും പ്രഖ്യാപിക്കപ്പെട്ട ബാച്ചുകൾ ഇല്ലാതാക്കാനുള്ള സാഹചര്യം ഉണ്ടാവുകയും ചെയ്‌താൽ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും ജവാദ് പുത്തൂർ കൂട്ടിച്ചേർത്തു.

Advertisement
inner ad
Continue Reading

Accident

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Published

on

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാനില്ല. മാരായമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്. തിരച്ചില്‍ തുടരുന്നു. തമ്പാനൂർ റെയില്‍വേ സ്റ്റേഷനടുത്ത് വലിയ തോതില്‍ മാലിന്യങ്ങള്‍ അടിഞ്ഞിരുന്നത് വൃത്തിയാക്കുന്നതിനിടെയാണ് അപകടം. മാലിന്യക്കൂമ്ബാരത്തിനുള്ളില്‍ പെട്ടതാണോ എന്നാണു സംശയിക്കുന്നത്. അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവുമാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കില്‍പ്പെട്ടതാവാം എന്നതാണ് അഗ്നിശമനസേനയുടെ പ്രാഥമിക നിഗമനം.

Continue Reading

Featured