സാമ്പത്തിക ബാധ്യത; യുവതി ആത്മഹത്യ ചെയ്തു

അരീപ്പറമ്പ് : സാമ്പത്തിക ബാധ്യതയിൽ മനംനൊന്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരി മീനച്ചിലാറ്റിൽ ചാടി ജീവനൊടുക്കി. അരീപ്പറമ്പ് സ്വദേശി സൗമ്യയാണ് ആത്മഹത്യ ചെയ്തത്.

ജോലി കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് ഇവർ മീനച്ചിലാറ്റിൽ ചാടിയതെന്നാണ് കരുതുന്നത്.

ചൊവ്വാഴ്ച ജോലി കഴിഞ്ഞും സൗമ്യ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ മീനച്ചിലാറ്റിന് സമീപം സൗമ്യയുടെ ബാഗും സ്കൂട്ടറും കണ്ടെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ആത്മഹത്യാ കുറിപ്പും മൃതദേഹവും കണ്ടെത്തിയത്.

സൗമ്യയുടെ ഭർത്താവ് സുമേഷിന് നേരത്തെ 80 ലക്ഷം രൂപ ലോട്ടറി അടിച്ചിരുന്നു. ഈ പണം ഉപയോഗിച്ച്‌ ഇവർ പുതിയ വീട് വാങ്ങി. പിന്നീട് 15 ലക്ഷത്തോളം രൂപ കടബാധ്യത ഉണ്ടായതായി സൗമ്യയുടെ വീട്ടുകാർ പറയുന്നു.

Related posts

Leave a Comment