കോവിഡ് പ്രതിസന്ധിഃ കേരളം ആത്മഹത്യാ മുനമ്പില്‍, 24 മണിക്കൂറില്‍ 6 മരണം

കൊച്ചിഃ കോവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധികള്‍ മറികടക്കാനാവാതെ കേരളത്തില്‍ കൂട്ട ആത്മഹത്യ. ജോലി നഷ്ടപ്പെട്ടതില്‍ മനം നൊന്ത് കഴിഞ്ഞ ൨൪ മണിക്കൂറുകള്‍ക്കുള്ളില്‍ സംസ്ഥാനത്ത് മൂന്നു പേരാണ് ജീവനൊടുക്കിത്. നൂറിലധികം പേരെങ്കിലും തൊഴില്‍ നഷ്ടപ്പെട്ടതു മൂലം ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് കൗണ്‍സിലിംഗ് കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ പറയുന്നു. അതിനെക്കാളേറെ ആളുകളെ മരണത്തില്‍ നിന്നു തടഞ്ഞുനിര്‍ത്താന്‍ തങ്ങളുടെ കൗണ്‍സിലിംഗിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് മനോരോഗ വീദഗ്‌ധ ഡോ. ശ്യാമള കുമാരി പറഞ്ഞു.

കോ​ട്ട​യം ക​ടു​വാ​ക്കു​ള​ത്തി​നു സ​മീ​പം ഇ​ര​ട്ട സ​ഹോ​ദ​ര​ങ്ങ​ളാ​യ യു​വാ​ക്കളെ ഇന്നു രാവിലെ മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി. ക​ടു​വാ​ക്കു​ളം കൊ​ച്ചു​പ​റ​ന്പി​ൽ നി​സാ​ർ ഖാ​ൻ (33), ന​സീ​ർ ഖാ​ൻ (33) എ​ന്നി​വ​രെ​യാ​ണ് രാ​വി​ലെ വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നാ​ട്ട​ക​ത്തി​നു സ​മീ​പ​ത്തുള്ള വീട്ടില്‍ മൂ​ന്നു വ​ർ​ഷം മു​ന്പാ​ണ് താ​മ​സ​ത്തി​നെ​ത്തി​യ​ത്. ഇ​വ​രെ കൂ​ടാ​തെ അ​മ്മ​യാ​ണ് വീ​ട്ടി​ലു​ള്ള​ത്. അ​മ്മ രാ​വി​ലെ കാ​പ്പി​യു​മാ​യി ഒ​രു മ​ക​ന്‍റെ മു​റി​യി​ൽ ചെ​ന്ന​പ്പോ​ൾ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ അ​മ്മ നി​ല​വി​ളി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ഓ​ടി​ക്കൂ​ടി അ​ടു​ത്ത മു​റി​യി​ൽ നോ​ക്കി​യ​പ്പോ​ഴാ​ണ് ര​ണ്ടാ​മ​ത്തെ​യാ​ളെ​യും തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഒരു ക്ര​യി​ൻ സ​ർ​വീ​സ് സെന്‍ട്രലിലായിരുന്നു ഇവര്‍ക്കു ജോ​ലി. അതിന്‍റെ ഉ​ട​മയും ആത്മഹത്യ ചെയ്യുകയായിരുന്നു. അയാള്‍ മ​രി​ച്ച​തോ​ടെ ജോ​ലി ന​ഷ്ട​മാ​യ യുവാക്കള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നു സുഹത്തുക്കള്‍ പറയുന്നു.

രാമനാട്ടുകരയില്‍ അച്ഛനും മകളും

രാമനാട്ടുകര പിതാവിനേയും മകളേയും സ്വവസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിൽ ഓയാസിസിൽ കാലിക്കറ്റ് എയർ പോർട്ട് റിട്ട:ടെക്ക്നിക്കൽ ഡയറക് ടർ ആവേത്താൻ വീട്ടിൽ പീതാംബരൻ(61),ശാരിക(31)എന്നിവരെയാണ്‌ രണ്ടു കിടപ്പുമുറികളിലായി ഫാനിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളിൽ കെട്ടിയത് . ആത്‍മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് സൂചന.
പീതാംബരന്റെ ഭാര്യ: പ്രഭാവതി. മകൻ:പ്രജിത്(എഞ്ചിനീയർ ബാംഗ്ലൂർ)
അസി.കമ്മീഷൻ എ.എം സിദിഖിന്റെ നേതൃത്വത്തിൽ ഫറോക്ക് പൊലീസ് സ്ഥലത്തെത്തി മൃതദേഹങ്ങൾ ഇൻക്വസ്റ്റ് ചെയ്ത് പോസ്റ്റ് മോർട്ടത്തിന് അയച്ചു. ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി.

കണ്ടിയൂരിൽ വീണ്ടും തൂങ്ങിമരണം

മാവേലിക്കര കണ്ടിയൂരിൽ ഒരാൾ കൂടി ആത്മഹത്യ ചെയ്തു. കണ്ടിയൂർ പള്ളിയിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന രാജമ്മയുടെ മകൾ ലത (63) ആണ് മരിച്ചത്. അവിവാഹിതയായ ലത പ്രായം ചെന്ന മാതാവിനോപ്പം വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. കോവിഡ് പോസിറ്റീവ് ആയ ശേഷം നെഗറ്റീവ് ആയി വന്നതാണ് 85 വയസുള്ള മാതാവ് രാജമ്മ. വാതിലുകൾ തുറക്കാതിരുന്നതിനെ തുടർന്ന് വീട്ടുടമയാണ് പോലീസിൽ വിവരം അറിയിച്ചത്. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. രാജമ്മയെ പൊലീസ് മാവേലിക്കര ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടിയൂരിൽ തന്നെയാണ് ഗ്രാഫിക് ഡിസൈനറായ വിനയകുമാറിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മാവേലിക്കര പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

ഗ്രാഫിക് ഡിസൈനര്‍ ജീവനൊടുക്കി
മാവേലിക്കര: കോവിഡ് മഹാമാരിയുടെ കാലത്ത് വീണ്ടുമൊരു ആത്മഹത്യ. കടബാധ്യതമൂലം ഗ്രാഫിക് ഡിസൈനര്‍ ജീവനൊടുക്കി. മാവേലിക്കര ശ്രീഗായത്രി ഗ്രാഫിക് ഡിസൈനിംഗ് സെന്റര്‍ ഉടമ കണ്ടിയൂര്‍ ഗൗരിശങ്കരത്തില്‍ വിനയകുമാര്‍(43) ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബാങ്കില്‍ നിന്ന് വായ്പ എടുത്തത് സംബന്ധിച്ച് ജപ്തിയിലേക്ക് കാര്യങ്ങള്‍ പോയതാണ് വിനയനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ആദ്യ ഘട്ട ലോക് ഡൗണ്‍ മുതല്‍ തന്നെ വിനയന്റെ സ്ഥാപനം അടഞ്ഞു കിടക്കുകയായിരുന്നതും സാമ്പത്തിക ബാധ്യത വര്‍ധിക്കാന്‍ കാരണമായി. സംസ്‌കാരം പിന്നീട്. ഭാര്യ: ബിന്ദു ഇന്ദിര, മക്കള്‍: ഗൗരി, ഗായത്രി.

(ആത്മഹത്യ ഭീരുത്വമാണ്. നമ്മള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് അതല്ല പരിഹാരം. നമുക്ക് ചുറ്റും ഒരുപാടു വഴികളുണ്ട്. ജീവിതത്തെ ധൈര്യപൂര്‍വം നേരിടാനുള്ള നല്ല മനസാണ് പരുവപ്പെടുത്തേണ്ടത്. സര്‍ക്കാര്‍ സഹായ കേന്ദ്രങ്ങളുടെ നമ്പരുകള്‍ഃ 94 96 69 92 20, 90 61 75 12 34 , 0495 276 00 00)

Related posts

Leave a Comment