കുടുംബത്തിലെ 4 പേർ ആസിഡ് കുടിച്ചു, വീട്ടമ്മ മരിച്ചു

കോട്ടയം: ഒരു വീട്ടിലെ നാലു പേർ ആസിഡ് കുടിച്ചു. വീട്ടമ്മ മരിച്ചു, ഭർത്താവും മക്കളും അതീവ ​ഗുരുതരാവസ്ഥയിൽ. തലയോലപ്പറമ്പ് ബ്രഹ്മമംഗലം കാലായിൽ സുകുമാരന്റെ ഭാര്യ സീന(48)യാണു മരിച്ചത്. സുകുമാരൻ (52), മക്കളായ സൂര്യ (26), സുവർണ (23) എന്നിവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. ഇന്നലെ രാത്രി 10.30ന് അയൽവാസികളാണ് ഇവരെ അവശ നിലയിൽ കണ്ടെത്തിയത്.
മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും സീന മരിച്ചു. സുകുമാരൻ അബോധാവസ്ഥയിലാണ്. സീനയുടെ മൃതദേഹം മുട്ടുചിറ ആശുപത്രി മോർച്ചറിയിൽ. സാമ്പത്തിക ബുദ്ധിമുട്ടുകളാണ് കുടുംബത്തെ കടുംകൈയ്ക്കു പ്രേരിപ്പിച്ചതെന്നു പറയപ്പെടുന്നു.

Related posts

Leave a Comment