വാഹനാപകടത്തില്‍ അന്‍സി മരിച്ചതറിഞ്ഞ് അമ്മ വിഷംകഴിച്ചു; ആശുപത്രിയില്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ ആന്‍സി കബീര്‍ മരിച്ച വാര്‍ത്തയറിഞ്ഞ അമ്മ വിഷം കഴിച്ചു. വൈറ്റിലയില്‍ വാഹനാപകടത്തില്‍ മരിച്ച ആറ്റിങ്ങല്‍ ആലംകോട് പാലാംകോണം സ്വദേശി അന്‍സി കബീറിന്റെ മാതാവ് അന്‍സി കോട്ടേജില്‍ റസീനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇവരെ പൊലീസ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിതാവ് കബീര്‍ വിദേശത്താണ്.ഇന്ന് പുലര്‍ച്ചെയാണ് മുന്‍ മിസ് കേരള അന്‍സി കബീര്‍ (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍ (26) എന്നിവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച്‌ നിയന്ത്രണം വിട്ട് മറിഞ്ഞത്. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു.നാലുപേരാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related posts

Leave a Comment