നിങ്ങളാണെന്റെ ഈ അവസ്ഥക്ക് കാരണം ; തമിഴ്​ നടൻ അജിത്തിൻറെ​ വീടിന്​ മുന്നിൽ യുവതിയുടെ ആത്മഹത്യ ശ്രമം

ചെന്നെ: തമിഴ്​ നടൻ അജിത്തിനെതിരെ ആരോപണമുന്നയിച്ച്‌​ യുവതി വീടിന്​ മുന്നിൽ ആത്മഹത്യക്ക്​ ശ്രമിച്ചു. തൻറെ ജോലി പോകാൻ കാരണം അജിത്താണെന്ന്​ ആരോപിച്ചാണ്​ യുവതി തീകൊളുത്തി ആത്മഹത്യക്ക്​ ശ്രമിച്ചത്​.

സംഭവത്തെക്കുറിച്ച്‌​ ഇന്ത്യൻ എക്​സ്​പ്രസ്​ റിപ്പോർട്ട്​ ചെയ്യുന്നതിങ്ങനെ: നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഫർസാന എന്ന യുവതിയാണ്​ ആത്മഹത്യക്ക്​ ശ്രമിച്ചത്​. 2020ൽ അജിത്തും അദ്ദേഹത്തിൻറെ ഭാര്യയും ആശുപത്രി സന്ദർശിച്ചിരുന്നു. ഇവരുടെ വിഡിയോ ഫർസാന ​സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്​ ചെയ്യുകയും വൈറലാകുകയും ചെയ്​തു. ഇതിനെത്തുടർന്ന്​ തൊഴിൽ നിയമങ്ങൾ ലംഘിച്ചുവെന്ന്​ കാണിച്ച്‌​ ആശുപത്രി ഫർസാനയെ പറഞ്ഞുവിട്ടു. തുടർന്ന്​ ഫർസാന സഹായിക്കണമെന്നാവശ്യപ്പെട്ട്​ ശാലിനിയെ സന്ദർശിച്ചിരുന്നു.

തിങ്കളാഴ്​ച ഉച്ചക്ക്​ യുവതിയും സുഹൃത്തും അജിത്തിനെ കാണാനായി വീടിന്​ മുന്നിലെത്തി. പക്ഷേ സുരക്ഷ ഉദ്യോഗസ്ഥർ അകത്തേക്ക്​ കയറ്റിയില്ല. ഇതിനെത്തുടർന്ന്​ തൻറെ ജോലി തെറിപ്പിച്ചത്​ അജിത്താണെന്ന്​ പറഞ്ഞ്​ ആത്മഹത്യക്ക്​ ശ്രമിക്കുകയായിരുന്നു. തീകൊളുത്താൻ ശ്രമിച്ച യുവതിയെ പൊലീസ്​ വെള്ളമൊഴിച്ച്‌​ രക്ഷപ്പെടുത്തി.

Related posts

Leave a Comment