മോഫിയയുടെ മരണം: ഭർത്താവും മാതാപിതാക്കളും ജയിലിൽ

കൊച്ചി: നിയമവിദ്യാർഥിനിയായിരുന്ന മോഫിയ ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ഇരമല്ലൂർ കുറ്റിലഞ്ഞി മലേക്കുറ്റി മുഹമ്മദ് സുഹൈൽ (27), ഇയാളുടെ അമ്മ റൂഖിയ(55), പിതാവ് യൂസുഫ് (63) എന്നിവരെ റിമാൻഡ് ചെയ്ത് കാക്കനാട് ജയിലിലടച്ചു. ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. 14 ദിവസത്തേക്കാണു റിമാൻഡ്. അതു കഴിഞ്ഞു വീണ്ടും പൊലീസ് കസ്റ്റഡി ആവശ്യപ്പെടും.
ഐപിസി 304B, 498 A,306,34 എന്നീ വകുപ്പുകൾ പ്രകാരമാണ് നടപടി. സ്ത്രീധന പീഡനം, ​ഗാർഹിക പീഡനം. ആത്മഹത്യാപ്രേരണ, വിവാഹിതർക്കെതിരായ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

Related posts

Leave a Comment