കെ. സുധാകരന്‍ ശിവഗിരി മഠത്തിലും പരുമലയിലുമെത്തി

വര്‍ക്കലഃ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ ഇന്നുച്ച കഴിഞ്ഞു വര്‍ക്കല ശിവഗിരി മഠം സന്ദര്‍ശിച്ചു. സ്വാമി പ്രകാശാനന്ദയുടെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി. മഠത്തിലെ സന്യാസ ശ്രേഷ്ഠരുമായി അദ്ദേഹം ചര്‍ച്ച നടത്തി. സ്വാമി പ്രകാശാനന്ദയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുകയും മഠത്തിലെ അന്തേവാസികളെയും സന്യാസിമാരെയും അനുശോചനം അറിയിക്കുകയും ചെയ്തു.

വൈകുന്നേരം പരുമല പള്ളിയിലെത്തിയ കെപിസിസി പ്രസിഡന്‍റ് കാലം ചെയ്ത കാതോലിക്കാ ബാവ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന് അന്തിമോപചാരമര്‍പ്പിച്ചു.

Related posts

Leave a Comment