കെ സുധാകരനെതിരെയുള്ള അന്വേഷണം ; രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ രാഷ്ട്രീയമായി നേരിടുമെന്ന് വി ഡി സതീശന്‍

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെയുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ബ്രണ്ണന്‍ കോളേജ് വിവാദത്തിന്റെ തുടര്‍ച്ചയാണ് അന്വേഷണമെന്നും സതീശന്‍ വിമര്‍ശിച്ചു.

കെ സുധാകരനെതിരെയുള്ള അന്വേഷണം രാഷ്ട്രീയമായി ഉപയോഗിച്ചാല്‍ രാഷ്ട്രീയമായി നേരിടുമെന്ന് വി ഡി സതീശന്‍ പ്രതികരിച്ചു. മോന്‍സണ്‍ തട്ടിപ്പില്‍ ചെന്നിത്തലക്കെതിരെ ആരോപണം ഉന്നയിച്ച ആളുടെ പശ്ചാത്തലം അന്വേഷിക്കണം. ആര്‍ക്കെതിരെയും എന്തും പറയാം എന്ന സ്ഥിതിയാണ്. അടിസ്ഥാനമില്ലാത്ത ആരോപണം രാഷ്ട്രീയത്തെ മലീമസമാക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. തട്ടിപ്പില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment