Featured
കേരളത്തെ ആയുധപ്പുരയാക്കുന്നു: ടിപി വധക്കേസ് പ്രതി തോക്കുകടത്തിയത് ഭരണത്തണലിലെന്ന് സുധാകരന്‍
തിരുവനന്തപുരം: ജയിലില്‍ കിടക്കുന്ന ടി.പി വധക്കേസ് നാലാം പ്രതി ടി.കെ.രജീഷ് കേരളത്തിലേക്ക് തോക്കുകടത്തിയത് ഭരണത്തണലിലാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇതുമായി ബന്ധപ്പെട്ട് കര്‍ണാടക പോലീസ് രജീഷിനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലെത്തി കസ്റ്റഡിയിലെടുത്തത് ഞെട്ടിപ്പിക്കുന്ന സംഭവമാണ്. കേരള പോലീസ് എടുക്കേണ്ട നടപടിയാണ് കര്‍ണാടക പോലീസ് എടുത്തത്. ബോംബുകളും തോക്കുകളും സമാഹരിച്ച് കേരളത്തെ ആയുധപ്പുരയാക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ടിപി വധക്കേസ് പ്രതികളുടെ സംരക്ഷകനായി തുടരുന്നു. തോക്കുകളും ബോംബുകളും ഉപയോഗിക്കുന്നത് രാഷ്ട്രീയ എതിരാളികളെ നേരിടാനും ഗുണ്ടകള്‍ക്ക് സ്വര്‍ണക്കടത്തും മയക്കുമരുന്ന് ഇടപാടുകളും നടത്താനാണെന്ന് കരുതപ്പെടുന്നു.
പിണറായി വിജയന്‍ അധികാരമേറ്റ ശേഷം ടി.പി വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ ലഭിച്ച സൗകര്യങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഫോണ്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവര്‍ക്ക് ജയിലില്‍ ലഭിച്ചിട്ടുണ്ട്. കൊടിസുനിയുടെ കയ്യില്‍ നിന്നും ബ്ലൂടുത്ത് ഹെഡ്സെറ്റ് അടക്കം മൊബൈല്‍ ഫോണ്‍ പിടികൂടിയിട്ടുണ്ട്. മദ്യവും മയക്കുമരുന്നും സുലഭമായി ഇവര്‍ക്ക് ലഭിക്കുന്നുണ്ടെന്ന് ആക്ഷേപമുണ്ട്.
ജയില്‍ സൂപ്രണ്ടിന്റെ ഓഫീസ് ജോലികളില്‍ സഹായികളായി ഇവരെയാണ് നിയോഗിച്ചിരിക്കുന്നത്. ആഭ്യന്തരവകുപ്പും പോലീസും നല്‍കുന്ന റിപ്പോര്‍ട്ടുകളുടെ പുറത്ത് ഇവര്‍ക്ക് യഥേഷ്ടം പരോള്‍ ലഭിക്കുന്നു. ജയിലില്‍ കിടക്കുമ്പോള്‍ നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയാല്‍ നിശ്ചിതകാലത്തേക്ക് പരോള്‍ നല്‍കരുതെന്ന് വ്യവസ്ഥയുണ്ടെങ്കിലും അതൊന്നും ഇവര്‍ക്ക് ബാധകമല്ല.
കേസിലെ മൂന്നാം പ്രതി കൊടി സുനി ജയിലിലിരുന്നാണ് ക്വട്ടേഷന്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്. സ്വര്‍ണക്കടത്ത് സംഘത്തെ ഭീഷണിപ്പെടുത്തിയതിന് കൊടി സുനിക്കെതിരേ പോലീസ് കേസുണ്ട്. രണ്ടാം പ്രതി കിര്‍മാണി മനോജ് വയനാട്ടിലെ ലഹരി പാര്‍ട്ടിയില്‍ പോലീസ് പിടിയിലായി. കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ അഞ്ചാം പ്രതി ഷാഫിയെ കസ്റ്റംസ് ജയിലിലെത്തി ചോദ്യം ചെയ്തു. പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടെയും സംരക്ഷണമാണ് ജയിലില്‍ അഴിഞ്ഞാടാന്‍ ഇവര്‍ക്ക് സൗകര്യം നല്കുന്നത്. ഇവര്‍ക്കെതിരേയുള്ള കേസുകളും മരവിപ്പിച്ചു. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന കാലഘട്ടത്തിലാണ് ടി.പി.ചന്ദ്രശേഖരനെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്. ഈ കേസില്‍ 12 സിപിഎമ്മുകാര്‍ ശിക്ഷിക്കപ്പെട്ടെങ്കിലും ടിപിയെ കൊല്ലാന്‍ നിര്‍ദേശിച്ചവര്‍ ഇപ്പോഴും ഇരുട്ടിന്റെ മറവിലാണ്. അവരെ കണ്ടെത്താന്‍ സിബിഐ അന്വേഷണം വേണമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ ശിപാര്‍ശയും പിണറായി സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. കേരളത്തിലേക്ക് ആയുധംവരെ കടത്തിയിട്ടും പിണറായി വിജയന്‍ സംരക്ഷകനായിരിക്കുന്നത് ഇവരുമായുള്ള അഭേദ്യമായ ബന്ധംകൊണ്ടാണെന്ന് സുധാകരന്‍ പറഞ്ഞു.
Featured
ചേലക്കര നിയോജക മണ്ഡലം ബൂത്ത്തല സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തൃശൂർ: ചേലക്കര നിയോജക മണ്ഡലം ബൂത്ത് തല സ്പെഷ്യൽ കൺവെൻഷൻ ചേലക്കര അനില ഓഡിറ്റോറിയത്തിൽ വച്ച് ബഹു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.ഇലക്ഷൻ കമ്മിഷൻഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മണിക്കൂറിനുള്ളിൽ യു ഡി എഫ് മുന്നണി സ്ഥാനാർഥി യെ പ്രഖ്യാപിക്കുകുകയും ചേലക്കര യുഡിഎഫ് തിരിച്ചുപിടിക്കാൻ സജ്ജമായ ചിട്ടയായ പ്രവർത്തന മാണെന്നും എല്ലാ പ്രവർത്തകരും ഓരെ മനസോടെ പാർട്ടി യുടെ വിജയത്തിനായി മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ പി എം അനീഷ്, വള്ളത്തോൾ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി ഐ ഷാനവാസ്. കെപിസിസി വൈസ് പ്രസിഡന്റ് ശ്രീ വി പി സജീന്ദ്രൻ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പി എം നിയാസ്.മുൻ ഡിസിസി പ്രസിഡന്റ് ശ്രീ ജോസ് വള്ളൂർ, മുൻ എംഎൽഎ അനിൽ അക്കര, കെപിസിസി ഭാരവാഹികളായ ശ്രീ രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടം കണ്ടത്, ജോൺ ഡാനിയൽ തുടങ്ങിയവർ സംസാരിച്ചു.ചടങ്ങിൽ കെ പി സി സി, ജില്ലാ നേതാക്കൾ സന്നിഹിതരായി. ചടങ്ങിൽ പഴയന്നൂർ ഐ എച്ച് ആർ ഡി കോളേജ് തിരഞ്ഞെടുപ്പിൽ ഫുൾ പാനൽ നേടി വിജയിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.
chennai
ആശങ്ക ഒഴിയുന്നു; ഷാർജ-ട്രിച്ചി വിമാനം സുരക്ഷിതമായി തിരിച്ചിറക്കി
തിരുച്ചിറപ്പള്ളി: മണിക്കൂറുകൾ നീണ്ട ആശങ്കഴിയുന്നു ഷാർജ-ട്രിച്ചി വിമാനം സുരക്ഷിതമായി തിരിച്ചിറക്കി. പറന്നുയർന്ന ഉടൻ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് തിരിച്ചിറക്കാൻ കഴിയാതെ 141 യാത്രക്കാരുമായി വിമാനം വട്ടമിട്ട് പറന്നത് രണ്ടര മണിക്കൂർ സമയമാണ്. വിമാനത്തിലെ ഇന്ധനം പരമാവധി തീർന്ന ശേഷമാണ് വിമാനം സുരക്ഷിതമായി വിമാനത്താവളത്തിലേക്ക് തിരിച്ചിറക്കിയത്.
5:40ന് ട്രിച്ചി വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഷാർജയിലേക്കുള്ള ഇന്ത്യൻ എക്സ്പ്രസ് വിമാനം തകരാറിലായതാണ് ആശങ്കയ്ക്ക് കാരണമായത്. ടേക്ക് ഓഫിന് പിന്നാലെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ കാരണം അതിനു കഴിയാതെ വരികയായിരുന്നു. വിമാനത്തിൽ 141 യാത്രക്കാരാണ് ഉള്ളത്. തിരിച്ചിറക്കാൻ കഴിയാതെ ഒന്നരമണിക്കൂറോളം ആയി വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. പ്രദേശത്ത് ആശങ്ക തുടരുകയാണ്. വിമാനം ക്രാഷ് ലാൻഡിങ്ങിനുള്ള സാധ്യതയും തേടുന്നുണ്ട്. ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിമാനത്താവളത്തിൽ സജീകരിച്ചിട്ടുണ്ട്.
chennai
ഷാർജ-ട്രിച്ചി വിമാനം തകരാറിൽ ; വിമാനത്താവളത്തിൽ അടിയന്തരാവസ്ഥ
തിരുച്ചിറപ്പള്ളി : ട്രിച്ചി വിമാനത്താവളത്തിൽ ആശങ്ക. ഷാർജയിലേക്കുള്ള ഇന്ത്യൻ എക്സ്പ്രസ് വിമാനം തകരാറിലായതാണ് ആശങ്കയ്ക്ക് കാരണം. ടേക്ക് ഓഫിന് പിന്നാലെ തകരാർ കണ്ടെത്തിയതിനെ തുടർന്ന് വിമാനം തിരിച്ചിറക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാർ കാരണം അതിനു കഴിയാതെ വരികയായിരുന്നു. വിമാനത്തിൽ 141 യാത്രക്കാരാണ് ഉള്ളത്. തിരിച്ചിറക്കാൻ കഴിയാതെ ഒന്നരമണിക്കൂറോളം ആയി വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുകയാണ്. പ്രദേശത്ത് ആശങ്ക തുടരുകയാണ്. വിമാനം ക്രാഷ് ലാൻഡിങ്ങിനുള്ള സാധ്യതയും തേടുന്നുണ്ട്. ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വിമാനത്താവളത്തിൽ സജീകരിച്ചിട്ടുണ്ട്.
-
Featured2 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education4 weeks ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Business2 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam2 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
News2 months ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
News2 months ago
സർക്കാർ നിർദ്ദേശങ്ങൾ ശമ്പള സംഭാവന നിർബന്ധമാക്കുന്നത്: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Education2 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login