ന്യൂഡൽഹി: ത്രിപുരയിൽ ബിജെപി ആടിയുലയുന്നു. സിപിഎമ്മിൽ നിന്ന് വൻകുതിരക്കച്ചവടത്തിലൂടെ ഭരണം പിടിച്ച ബിജെപിയിൽ നിന്ന് നേതാക്കളും പ്രവർത്തകരും കൂട്ടത്തോടെ രാജി വയ്ക്കുന്നു. കഴിഞ്ഞ ദിവസം എംഎൽഎ സ്ഥാനവും പാർട്ടി പ്രാഥിമകാംഗത്വവും രാജിവച്ച സുദീപ് റോയ് ബർമൻ, ആത്മ സുഹൃത്ത് ആഷിഷ് കുമാർ സാഹ എന്നിവർ കോൺഗ്രസിൽ ചേർന്നു. ഇവരോടൊപ്പം ആയിരക്കണക്കിന് അനുയായികളും ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നു.
ഇന്നു രാവിലെ മുൻ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തിയ സുദീപ് റോയ് ബർമനും ആഷിഷ് കുമാർ സാഹയും ഒരു മണിക്കൂറിലേറെ കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തി. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ചർച്ചകളിൽ പങ്കെടുത്തു. നിരുപാധികമാണ് തങ്ങൾ കോൺഗ്രസിൽ ചേരുന്നതെന്ന് നേതാക്കൾ പ്രതികരിച്ചു. ത്രിപുരയിൽ ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്ത മുൻമന്ത്രിയാണ് സുദീപ് റോയി.
ബിജെപി വിട്ട എംഎൽഎമാർ കോൺഗ്രസിൽ ചേർന്നു
