Alappuzha
സുഭദ്ര വധക്കേസ്; പ്രതികളായ മാത്യൂസും ശർമിളയും കർണാടകയിൽ പിടിയിൽ
ആലപ്പുഴ: സുഭദ്ര വധക്കേസിലെ പ്രതികളായ മാത്യൂസും ശർമിളയും കർണാടകയിലെ മണിപ്പാലിൽ പിടിയിലായി. ഇവരുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു. ഒരു മാസം മുൻപ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് കരിത്തല റോഡ് ‘ശിവകൃപ’യിൽ സുഭദ്രയുടെ (73) മൃതദേഹം കലവൂർ കോർത്തുശ്ശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിലാണു കഴിഞ്ഞ ദിവസം കണ്ടെത്തിയത്. സ്വർണാഭരണങ്ങൾക്കായി കൊലപ്പെടുത്തിയെന്നാണു നിഗമനം. പ്രതികളെ ചോദ്യം ചെയ്താലേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
Alappuzha
ആലപ്പുഴയില്‍ നവജാത ശിശുവിന് വൈകല്യം; നാല് ഡോക്ടർമാർക്കെതിരെ കേസ്
ആലപ്പുഴ: ആലപ്പുഴയിൽ നവജാത ശിശുവിന് ഗുരുതര വൈകല്യമുണ്ടായ സംഭവത്തില്‍ നാല് ഡോക്ടർമാർക്കെതിരെ കേസെടുത്തു. ഗർഭകാലത്തെ സ്കാനിങ്ങിൽ ഡോക്ടർമാർ വൈകല്യത്തെ അറിയിച്ചിരുന്നില്ല എന്ന പരാതിയിൽ ആണ് ആലപ്പുഴ സൗത്ത് പോലീസ് കേസ് എടുത്തത്.
ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ്മാരായ ഡോ. ഷേർലി, പുഷ്പ എന്നിവർക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കുമെതിരെയാണ് സൗത്ത് പോലീസ് കേസെടുത്തിരിക്കുന്നത്. ഗർഭകാലത്തെ സ്കാനിങ്ങിൽ ഡോക്ടർമാർ വൈകല്യത്തെ അറിയിച്ചിരുന്നില്ല എന്നാണ് രക്ഷിതാക്കളുടെ പരാതി. നിലവിൽ ഗുരുതരമായ അവസ്ഥയിലാണ് കുഞ്ഞുള്ളത്. കൂടാതെ സ്വകാര്യ ലാബിൽ സ്കാനിങ്ങിന് ചെന്നപ്പോൾ ഡോക്ടർ ഇല്ലാതെയാണ് സ്കാൻ ചെയ്തത് എന്ന ആരോപണവും ഉയർന്നുവരുന്നു . ഇതിൽ സ്വകാര്യ ലാബിലെ രണ്ട് ഡോക്ടർമാർക്കെതിരെയൂം കേസെടുത്തിട്ടുണ്ട് . സംഭവത്തില്‍ കുട്ടിയുടെ കുടുംബം ആരോഗ്യമന്ത്രിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി.
Alappuzha
ആലപ്പുഴയില്‍ വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും: സ്‌കൂളിന് അവധി നല്‍കി
ആലപ്പുഴ: ആലപ്പുഴ ലിയോതേര്‍ട്ടീന്ത് എച്ച്.എസ്.എസിലെ 27 വിദ്യാര്‍ഥികള്‍ക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും. സ്‌കൂളിന് അവധി നല്‍കി. 12പേര്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. പ്ലസ്‌വണ്‍ സയന്‍സ് ബാച്ച് വിദ്യാര്‍ഥികളായ ആസിഫലി (16), മുഹമ്മദ് ആരിഫ് (16), മുഹമ്മദ് മുഹ്‌സിന്‍ (16), അഭിനവ് ജോസഫ് (16), ആര്‍.പി. റിജോ (16), ഷാരോണ്‍ ടി. ജോസ് (16) എന്നിവരടക്കമുള്ളവരാണ് ചികിത്സ തേടിയത്. ഇതില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ട ഷാരോണ്‍ ടി. ജോസിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ നിരീക്ഷണമുറിയില്‍ ഇരുത്തി ചികിത്സനല്‍കിയശേഷം വിട്ടയച്ചു. ബാക്കിയുള്ളവരെ മെഡിക്കല്‍ സംഘം സ്‌കൂളിലെത്തി പരിശോധിച്ചശേഷം വീട്ടിലേക്ക് പറഞ്ഞയച്ചു. ദേശീയ വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഉച്ചഭക്ഷണത്തിനുശേഷം നല്‍കാനിരുന്ന വിരഗുളിക വിതരണവും മാറ്റിവെച്ചു.
വിദ്യാര്‍ഥികളുടെ കൈയിലും കഴുത്തിലും വയറിലുമാണ് ചൊറിച്ചില്‍ അനുഭവപ്പെട്ടത്. അസഹ്യമായതോടെയാണ് പലരും ചികിത്സതേടിയാണ്. വിവരമറിഞ്ഞ് മാതാപിതാക്കളും ആശുപത്രിയില്‍ എത്തിയിരുന്നു. തിങ്കളാഴ്ച പ്ലസ്‌വണ്‍ സയന്‍സ് ബാച്ചില്‍ ക്ലാസ് മുറിയിലാണ് സംഭവങ്ങള്‍ക്ക് തുടക്കം. സഹപാഠികളായ അഭിനന്ദ് (16), സനൂപ് (16), സ്റ്റീവ് (16) എന്നിവര്‍ക്കാണ് ആദ്യം ചൊറിച്ചിലും ബുദ്ധിമുട്ടും നേരിട്ടത്. ഇവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചു. ചൊവ്വാഴ്ച ആരോഗ്യവിഭാഗം സ്‌കൂളിലെത്തി ക്ലാസ് മുറികള്‍ അണുവിമുതമാക്കി മടങ്ങിയതിന് പിന്നാലെയാണ് വീണ്ടും ചൊറിച്ചില്‍ വില്ലനായത്.
നനഞ്ഞിരിക്കുന്ന ക്ലാസ് മുറിയില്‍ ബാഗുവെച്ച് പുറത്തിറങ്ങിയ കുട്ടികള്‍ക്കാണ് ആദ്യം അസ്വസ്ഥത അനുഭവപ്പെട്ടത്. പിന്നീട് ഹയര്‍സെക്കന്‍ഡറി ബ്ലോക്കിലെ മറ്റ് കുട്ടികളിലേയ്ക്ക് ചൊറിച്ചില്‍ പടര്‍ന്നതോടെ സ്‌കൂളിന് അവധി നല്‍കി. ഇതിന് പിന്നാലെ ഡി.എം.ഒ ഓഫിസിലെ മെഡിക്കല്‍ സംഘം സ്‌കൂളിലെത്തി ചൊറിച്ചില്‍ നേരിട്ട വിദ്യാര്‍ഥികളെ വിശദമായി പരിശോധിച്ചു. കൂട്ടത്തോടെ ചൊറിച്ചില്‍ അനുഭവപ്പെട്ട ക്ലാസ് മുറിയില്‍ പ്രാണികളുടെ ആക്രമാണോയെന്ന് സംശയമുണ്ടെന്ന് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ പി.ജെ. യേശുദാസ് പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമായെങ്കിലും ബുധനാഴ്ച പ്ലസ്‌വണ്‍ സയന്‍സ് ബാച്ചിന് അവധി നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. അതേസമയം, സംസ്ഥാന സ്‌കുള്‍ ശാസ്‌ത്രോത്സവത്തിന്റെ പ്രധാന വേദികളിലൊന്നായ ലിയേതേര്‍ട്ടീന്ത് സ്‌കൂളിലെ ക്ലാസ് മുറിയില്‍ ടീച്ചിങ് എയ്ഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളാണ് നടന്നത്. ഇതിനൊപ്പം ശാസ്ത്ര പരീക്ഷണങ്ങള്‍ക്ക് ഉപയോഗിച്ച കെമിക്കലില്‍ നിന്നുണ്ടായതാണോയെന്ന സംശയവുമുണ്ട്.
Alappuzha
ബിജെപി അലവലാതി പാര്‍ട്ടിയായി മാറിയെന്ന് വെള്ളാപ്പള്ളി നടേശന്‍
ആലപ്പുഴ: ബിജെപി അലവലാതി പാര്‍ട്ടിയായി മാറിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബിജെപിയില്‍ ഇപ്പോള്‍ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണുള്ളത്.
മുമ്പ് ബിജെപി ഇങ്ങനെയായിരുന്നില്ല. കെ സുരേന്ദ്രന്റെ പ്രാപ്തിയെ കുറിച്ച് പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം പറഞ്ഞു. കണിച്ചുകുളങ്ങരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം.
-
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Travel1 month ago
നീല വസന്തം; ചതുരംഗപാറ മലനിരകളിൽ പൂത്തുലഞ്ഞ് കുറിഞ്ഞി
You must be logged in to post a comment Login