സ്കൂട്ടർ യാത്രക്കാരിയോട് അപമര്യാദ; എസ്.ഐയെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രക്കാരിയോട് അപമര്യാദയായി പെരുമാറുകയും ഡ്രൈവിംഗ് ലൈസൻസ് തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിൽ പൊലീസ് സബ് ഇൻസ്പെക്ടറെ സർവ്വീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. കൊല്ലം റൂറൽ ജില്ലയിലെ കുളത്തൂപ്പുഴ സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ അജിത്ത് കുമാറിനാണ് സസ്‌പെൻഷൻ.
ഡ്യൂട്ടിയിൽ ഇല്ലാതിരുന്ന സമയത്ത് മദ്യപിച്ച് ഇരുചക്ര വാഹന യാത്രക്കാരിയെ തടഞ്ഞ് മോശം വാക്കുകൾ പ്രയോഗിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ച് കുളത്തൂപ്പുഴ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ. ബി രവിയാണ് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

Related posts

Leave a Comment