സാമ്പത്തിക ബാധ്യതഃ സ്റ്റുഡിയോ ഉടമ തൂങ്ങിമരിച്ചു

കൊച്ചിഃ കോവിഡ് പ്രതിസന്ധി മൂലമുള്ള സാമ്പത്തിക ബാധ്യതയില്‍ മനം നൊന്ത് സ്റ്റുഡിയോ ഉടമയായ യുവാവ് തൂങ്ങി മരിച്ചു.

പറവൂര്‍ ഏഴിക്കര തെ​ക്കി​നേ​ഴ​ത്ത് വീ​ട്ടി​ൽ വി​ജി​ൽ കു​മാ​റി​നെ(37) ആ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. രാ​ത്രി വൈ​കി​യും വീ​ട്ടി​ൽ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് അ​യ​ൽ വീ​ട്ടി​ലെ യു​വാ​വ് അ​ന്വേ​ക്ഷി​ച്ചു ചെ​ന്ന​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ഏഴിക്കരയിൽ ലവൻഡർ എന്ന പേരിൽ സ്റ്റുഡിയോ നടത്തുകയായിരുന്നു.

കൊ​വി​ഡ് ബാ​ധി​ത​നാ​യി വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന യു​വാ​വ് സാ​മ്പ​ത്തി​ക​മാ​യി പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നതായി ബന്ധുക്കള്‍ പറഞ്ഞു. സ്റ്റു​ഡി​യോ​യി​ൽ നി​ന്നു​ള്ള വ​രു​മാ​നം വ​ള​രെ കു​റ​ഞ്ഞ​തും ഇ​യാ​ളെ വി​ഷ​മി​പ്പി​ച്ചി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കാന്‍സർ ബാധിതയായിരുന്ന വിജിലിന്റെ അമ്മ രണ്ട് വർഷം മുൻപാണ് മരിച്ചത്. സ​ജ​നയാണ് ഭാര്യ, നാലു വയസുകാരനായ മകനുണ്ട്.

Related posts

Leave a Comment