മുഴുവൻ വിഷയത്തിനും എ പ്ലസ്‌ നേടിയിട്ടും പ്ലസ്‌ വൺ പ്രവേശനം ലഭിക്കാതെ വിദ്യാർഥിനികൾ

അമ്പലപ്പുഴ: പത്താം ക്ലാസ്‌ പരീക്ഷയിൽ മുഴുവൻ വിഷയത്തിനും എ പ്ലസ്‌ നേടിയിട്ടും പ്ലസ്‌ വൺ പ്രവേശനം ലഭിക്കാതെ രണ്ടു വിദ്യാർഥിനികൾ.
അമ്പലപ്പുഴ കാക്കാഴം ലക്ഷംവീട്ടിൽ സിയാദ്‌-ഷെമി ദമ്പതികളുടെ മകൾ ഫാബിയാസ്‌ എസ്‌. സിയാദ്‌, നീർക്കുന്നം തൈപ്പറമ്പിൽ നവാസ്‌ -മോളി ദമ്പതികളുടെ മകൾ സിംലാ നവാസ്‌ എന്നിവരുടെ തുടർ പഠനമാണ്‌ പ്രതിസന്ധിയിലായത്‌.
ഇരുവരും കാക്കാഴം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണു പഠിച്ചത്‌. എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടിയ ഇരുവരും പ്ലസ്‌ വണ്ണിന്‌ ബയോളജി സയൻസ്‌ ലഭിക്കുന്നതിനായി 11 സ്‌കൂളുകളിൽ അപേക്ഷ നൽകിയിരുന്നു. ഒരിടത്തും പ്രവേശനം ലഭിക്കാതെ വന്നതോടെ ഈ മിടുക്കികളുടെ തുടർപഠനം മുടങ്ങുന്ന അവസ്‌ഥയായി. ഇന്നലെ ആലപ്പുഴ പുന്നപ്രയിലെ സ്‌കൂളിലെത്തിയ വിദ്യാഭ്യാസ മന്ത്രിക്ക്‌ ഇരുവരും പരാതി നൽകി. തങ്ങൾക്ക്‌ പ്ലസ്‌ വൺ പ്രവേശനം ഉറപ്പാക്കണമെന്ന്‌ അഭ്യർഥിക്കുകയും ചെയ്‌തു.

Related posts

Leave a Comment