ജെ.ഇ.ഇ പരീക്ഷയിൽ വഞ്ചിക്കപ്പെട്ട വിദ്യാർത്ഥികൾക്ക് നീതി വേണം : കെ.എം അഭിജിത്ത്

മലപ്പുറം : ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ആശ്രയിക്കുന്ന ജോയിന്റ് എൻട്രൻസ് എക്സാമിനേഷനുകളും സ്റ്റാഫ് സെക്ഷൻ പരീക്ഷകളും രാജ്യത്ത് അട്ടിമറിക്കപ്പെട്ടുവെന്നും ഭാവി തുലാസിലായ വിദ്യാർത്ഥികൾക്ക് നീതി വേണമെന്നും കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ കെ.എം അഭിജിത്ത്. ജെ.ഇ.ഇ ചോദ്യപേപ്പറുകൾ പറത്തായതിന്റെ തെളിവുകൾ കഴിഞ്ഞ ദിവസം എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റ് നീരജ് കുന്ദൻ പുറത്ത് വിട്ടിരുന്നു. സർവ്വത്ര അഴിമതിയും കൊള്ളയും കൊള്ളിവയ്പ്പുമായി നരേന്ദ്രമോദി സർക്കാർ ഇന്നീ രാജ്യത്തെ വിദ്യാർത്ഥികളെയും ചെറുപ്പക്കാരെയും വഞ്ചിക്കുന്നു. രാജ്യത്താകമാനം പ്രക്ഷോഭങ്ങൾ നടക്കുന്നുവെങ്കിലും സർക്കാർ മുഖം തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എസ്.യു മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പോസ്റ്റ് ഓഫ്‌സ് മാർച്ചിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ച് കേരളത്തിന്റെ ചുമതലയുള്ള എൻ.എസ്.യു.ഐ ദേശീയ സെക്രട്ടറി ശൗര്യവീർ സിംഗ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂർ അധ്യക്ഷത വഹിച്ചു.

Related posts

Leave a Comment