വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകൾ നൽകി

തൃശ്ശൂർ: കോവിഡ് അതിജീവനത്തിന്റെ ഭാഗമായി മണപ്പുറം ഫൗണ്ടേഷൻ  പൊയ്യ എ.കെ.എം ഹൈസ്കൂളിലെ അർഹരായ  35 വിദ്യാർത്ഥികൾക്കുള്ള മൊബൈൽ ഫോണുകൾ നൽകി.  മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഓ ജോർജ്.ഡി.ദാസ് കൊടുങ്ങല്ലൂർ എം.എൽ.എ വി.ആർ സുനിൽ കുമാറിനു മൊബൈൽ ഫോണുകൾ കൈമാറി.

മണപ്പുറം ഫൗണ്ടേഷൻ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് വി ആർ സുനിൽകുമാർ പറഞ്ഞു.

പൊയ്യ പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്‌കൂൾ ഹെഡ്മിസ്ട്രസ് സി.ടി.സ്റ്റെല്ല സ്വാഗതം പറഞ്ഞു. നോഡൽ ഓഫീസർ ബിജു വി ഡി, വാർഡ് മെമ്പർ ടി കെ കുട്ടൻ, മണപ്പുറം ഫൗണ്ടേഷൻ പി ആർ ഓ കെ.എം.അഷ്‌റഫ്, പി ടി എ പ്രസിഡന്റ് മഞ്ജു ഓ ഡി, അദ്ധ്യാപക പ്രതിനിധി സിജു കെ ജെ എന്നിവർ പങ്കെടുത്തു.

Related posts

Leave a Comment