റഗുലർ അല്ലെങ്കിൽ ഇംപ്രൂവ്മെന്റ് സിബിഎസ്ഇ പരീക്ഷയിലെ മികച്ച മാർക്ക് തിരഞ്ഞെടുക്കാൻ അനുവദിക്കണം: കെ.സുധാകരൻ എംപി

ന്യൂഡൽഹി: സിബിഎസ്ഇ പ്ലസ് ടു വിദ്യാർത്ഥികൾക്ക് റഗുലർ അല്ലെങ്കിൽ ഇംപ്രൂവ്മെന്റ് പരീക്ഷയിലെ
മികച്ച മാർക്കുകളിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ അനുവദിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ലോക്‌സഭയിൽ ഉന്നയിച്ച സബ്മിഷനിലൂടെയാണ് കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ കെ.സുധാകരൻ എംപി വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടത്.

രണ്ട് പരീക്ഷകളിലും ലഭിച്ച മാർക്കുകളിൽ മികച്ചത് സ്വീകരിക്കാനുള്ള ഓപ്ഷൻ സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് നൽകണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ കോടതി വിധിക്ക് കടകവിരുദ്ധമായ നിലപാടാണ് സിബിഎസ്ഇ പിന്തുടരുന്നത്. ഇത് വിദ്യാർത്ഥികളിലുണ്ടാക്കുന്ന മാനസിക സംഘർഷം വലുതാണ്. അക്കാദമിക് തലത്തിൽ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാൻ തന്നെ ഭയം ഉണ്ടാക്കുന്ന നിലപാടാണ് സിബിഎസ്ഇയുടെത്. റഗുലർ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയിട്ടും ഇംപ്രൂവ്മെന്റ് പരീക്ഷയിലെ മോശമായ മാർക്ക് അന്തിമമായി പരിഗണിക്കുന്ന രീതി വിദ്യാർത്ഥിയുടെ അക്കാദമിക് ഭാവി അവതാളത്തിലാക്കുന്നതാണെന്നും സുധാകരൻ ചൂണ്ടിക്കാട്ടി.

Related posts

Leave a Comment