Death
കൊല്ലം പൂയപ്പിള്ളിയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികള്‍ മരിച്ച നിലയില്‍
കൊല്ലം: പൂയപ്പിള്ളി മയിലോട് സ്വദേശിനി ദേവനന്ദ, അമ്പലംകുന്ന് സ്വദേശി ഷെബീന്‍ഷാ എന്നിവരെയാണ് ശാസ്താംകോട്ട കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ഇന്നലെ മുതലാണ് സ്‌കൂളില്‍ പോയ ദേവനന്ദയെ കാണാതായത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് പൊലീസില്‍ പരാതി നല്‍കി. ഇതിനിടെയാണ് ഷെബിന്‍ഷായെയും കാണാതായതായി വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ മുഴുവന്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചിരുന്നില്ല. ഇന്ന് ശാസ്താംകോട്ട തടാകത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം തടാകത്തില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു.
തുടര്‍ന്ന് പൊലീസെത്തി മൃതദേഹങ്ങള്‍ കരക്കെത്തിച്ചു. വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കൊട്ടാരക്കര ബോയ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഷെബിന്‍ഷാ. ഓടനാവട്ടം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ. സംഭവത്തില്‍ പൂയപ്പള്ളി പൊലീസ് അന്വേഷണം തുടരുന്നു.
Death
മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു
. കോഴിക്കോട് : ചെമ്മാട് സി.കെ നഗര്‍ സ്വദേശി അഴുവളപ്പില്‍ വഹാബ് – കടവത്ത് വീട്ടില്‍ നസീമ എന്നിവരുടെ മകന്‍ മുഹമ്മദ് നിഹാല്‍ (14) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി എട്ടിന് കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടില്‍ വെച്ചാണ് സംഭവം. ഇവര്‍ ഉമ്മയുടെ വീട്ടിലാണ് താമസം. മസാജ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഇതില്‍ നിന്ന് നിഹാലിന് ഷോക്കേല്‍ക്കുകയായിരുന്നു.
വലിയ രീതിയില്‍ യന്ത്രത്തില്‍ നിന്ന് ശബ്ദം കേട്ടതിന് പിന്നാലെ അവശനിലയിലായ 14കാരനെ വീട്ടുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. താനൂര്‍ പോലീസ് ഇന്ന് ഇന്‍ക്വസ്റ്റ് നടത്തും.
തിരൂരങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ്.
Death
സ്കൂള്‍ ബസ് ഇടിച്ച് നാലാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം.
തിരുവനന്തപുരം: മടവൂരിലുണ്ടായ സംഭവത്തില്‍ മടവൂർ ഗവ.എല്‍പിഎസിലെ നാലാം ക്ലാസ് വിദ്യാർഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്.
ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിടെ കാലുവഴുതി വീണ കുട്ടി ബസിന് അടിയിൽ പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൃഷ്ണേന്ദുവിനെ ഇറക്കി സ്കൂള്‍ ബസ് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
Death
പി എൻ പ്രസന്നകുമാർ അന്തരിച്ചു
കൊച്ചി: വീക്ഷണത്തിന്റെ മുൻ സീനിയർ ഡെപ്യൂട്ടി എഡിറ്ററും കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റുമായ കേരളത്തിലെ മുതിർന്ന പത്രപ്രവർത്തകരിൽ ഒരാളുമായ പി എൻ പ്രസന്നകുമാർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതിക ശരീരം പൊതുദർശനം ഞായറാഴ്ച (05.01.2025) വീക്ഷണം കൊച്ചി ആഫീസിൽ വൈകുന്നേരം 3 മണിക്കും, എറണാകുളം പ്രസ് ക്ലബ്ബിൽ വൈകുന്നേരം 4.00 മണിക്കും എറണാകുളം ഡിസിസി ഓഫീസിൽ 5 മുതലും തുടർന്ന് 6.30 മുതൽ വസതിയിലും പൊതുദർശനത്തിന് വെയ്ക്കും. സംസ്കാരം തിങ്കളാഴ്ച (06.01.2025) പച്ചാളം പൊതുശ്മശാനത്തിൽ.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured14 hours ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login