Connect with us
inner ad

Thiruvananthapuram

സർക്കാർ ഫണ്ട് അനുവദിച്ചില്ല, വിദേശരാജ്യങ്ങളിലുൾപ്പടെ വിദ്യാർത്ഥികളുടെ തുടർപഠനം പ്രതിസന്ധിയിൽ; അഡ്വ. ജെയ്സൺ ജോസഫ്‌

Avatar

Published

on

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ വിദ്യാഭ്യാസ വായ്പയുടെ അടുത്ത ഗഡു അനുവദിക്കാത്തതിനാൽ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും ഉപരിപഠനം നടത്തുന്ന നിരവധി വിദ്യാർത്ഥികളുടെ തുടർപഠനം അവതാളത്തിലായിരിക്കുകയാണെന്ന്‌ എഐസിസി അംഗം അഡ്വ. ജെയ്സൺ ജോസഫ്‌. ഏല്ലാ വർഷവും നൂറുകണക്കിന്‌ വിദ്യാർത്ഥികൾക്ക്‌ വിദേശരാജ്യങ്ങളിൽ മികച്ച കോഴ്സുകൾ തിരഞ്ഞെടുത്തു പഠിക്കുന്നതിന്‌ ആവശ്യമായ വായ്പ അനുവദിച്ചുകൊണ്ടിരുന്ന സർക്കാർ സ്ഥാപനമാണ്‌ കോർപ്പറേഷൻ. കോഴ്‌സ്‌ പൂർത്തിയാക്കുന്നതിന്‌ ആവശ്യമായ വായ്പാ തുക വ്യക്തമായ ഈടിന്മേൽ ആദ്യം തന്നെ അനുവദിക്കുകയും ഓരോ അധ്യയന വർഷവും ഗഡുക്കളായി വായ്പാതുക വിദ്യാർത്ഥികൾക്ക്‌ ലഭ്യമാക്കുകയുമാണ്‌ ചെയ്തുകൊണ്ടിരുന്നത്‌. എന്നാൽ ഇക്കൊല്ലത്തെ വായ്പാ തുകയുടെ ഗഡു വിദ്യാർത്ഥികൾക്ക്‌ ഇതുവരെയും ലഭ്യമാക്കിയിട്ടില്ലെന്ന്‌ അഡ്വ. ജെയ്സൺ ജോസഫ്‌ ചൂണ്ടിക്കാട്ടി.

സർക്കാരിൽ നിന്നും കോർപ്പറേഷൻ ആവശ്യമായ ഫണ്ട്‌ അനുവദിച്ച്‌ നൽകാത്തതാണ്‌ വായ്പാ വിഹിതം അപേക്ഷകർക്ക്‌ നൽകാത്തതിന്‌ കാരണമായി പറയുന്നത്‌. വായ്പാ തുക കിട്ടാത്തതിനാൽ ആറു ലക്ഷത്തിലധികം രൂപ വരുന്ന ഇക്കൊല്ലത്തെ ഫീസ്‌ നൽകാൻ കഴിയാതെ വിദ്യാർത്ഥികളുടെ പഠനം പ്രതിസന്ധിയിലായിരിക്കുകയാണ്‌. പണം കിട്ടുമെന്ന വിശ്വാസത്തിലാണ്‌ കൂട്ടികൾ സർക്കാർ സ്ഥാപനത്തിൽ നിന്ന്‌ തന്നെ വായ്പ എടുത്തിട്ടുള്ളത്‌. ഫീസ്‌ അടയ്ക്കാൻ കഴിയാതെ വന്നാൽ തുടർപഠനം മുടങ്ങുമെന്നും ഇതുവരെ ചെലവഴിച്ച പണവും പഠിച്ച കാലയളവും നഷ്ടമാകുമെന്നും വിദ്യാർത്ഥികൾ പറയുന്നു.
വിദ്യാർത്ഥികളുടെ തുടർ പഠനം ഉറപ്പാക്കാൻ വായ്പാ തുകയുടെ ഗഡു ലഭ്യമാക്കുന്നതിന്‌ ആവശ്യമായ ഫണ്ട്‌ അടിയന്തരമായി കോർപ്പറേഷൻ അനുവദിച്ച്‌ വിതരണം ചെയ്യണം. വിഷയത്തിന്റെ ഗൌരവം മനസിലാക്കി ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ മുഖ്യമന്ത്രിയോടും ധനമന്ത്രിയോടും അഡ്വ. ജെയ്സൺ ജോസഫ്‌ ആവശ്യപ്പെട്ടു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പിവി അൻവർ ഗോഡ്സെയുടെ പുതിയ അവതാരം; എംഎം ഹസ്സൻ

Published

on

തിരുവനന്തപുരം: രാഹുല്‍ഗാന്ധി എംപിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ നിലമ്പൂർ എംഎല്‍എ പിവി അൻവറിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയെന്ന് കെപിസിസി ആക്ടിങ് പ്രസിഡന്റ് എംഎം ഹസ്സൻ. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാള്‍ മാരകമാണ് അൻവറിന്റെ വാക്കുകളെന്നും നെഹ്റു കുടുംബത്തെയും രാഹുല്‍ഗാന്ധിയെയും നികൃഷ്ടമായ ഭാഷയില്‍ അപമാനിച്ച അൻവറിനെതിരെ പൊലീസ് അടിയന്തരമായി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പി വി അൻവർ ഗോഡ്സെയുടെ പുതിയ അവതാരമാണ്. ഗാന്ധിജിയെ കൊന്ന ഗോഡ്സെയുടെ വെടിയുണ്ടകളെക്കാള്‍ മാരകമാണ് അൻവറിന്റെ വാക്കുകള്‍. ജനപ്രതിനിധിയെന്ന നിലയില്‍ ഒരിക്കലും നാവില്‍ നിന്ന് വീഴാൻ പാടില്ലാത്ത പരാമർശമാണ് അൻവർ നടത്തിയത് എന്നും അദ്ദേഹം പറഞ്ഞു. രാഹുല്‍ഗാന്ധിക്കെതിരെ നിരന്തരം വിമർശനങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയുടെ ചാവേറായാണ് പിവി അൻവർ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ഷാരോൺ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് തിരിച്ചടി

Published

on

ന്യൂഡൽഹി: പാറശാല ഷാരോൺ വധക്കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഒന്നാംപ്രതി ഗ്രീഷ്മ നൽകിയ ഹ‍ര്‍ജി സുപ്രീം കോടതി തളളി. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നായിരുന്നു ഗ്രീഷ്മയുടെ വാദം. സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് മാത്രമേ അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ കഴിയൂവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. നേരത്തെ ഈ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഗ്രീഷ്മയുമായി അടുപ്പത്തിലായിരുന്ന ഷാരോണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിലും ജ്യൂസിലും വിഷം കൊടുത്തു കൊന്നുവെന്നാണ് കേസ്.

Continue Reading

Choonduviral

സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ കള്ളവോട്ട്: ആറ് പേർക്കെതിരെ കേസ്, അഞ്ച് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

Published

on

തിരുവനന്തപുരം: കണ്ണൂരിൽ വീട്ടില്‍ വോട്ട് പ്രക്രിയയ്ക്കിടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കള്ളവോട്ട് ചെയ്ത സംഭവത്തിൽ കർശന നടപടിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ.
മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍. വ്യാഴാഴ്ച കണ്ണൂര്‍ കല്യാശ്ശേരിയില്‍ 164 ാം നമ്പര്‍ ബൂത്തില്‍ 92 വയസ്സുള്ള മുതിര്‍ന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായെന്ന പരാതിയിൽ അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായി അദ്ദേഹം അറിയിച്ചു.

സ്പെഷ്യല്‍ പോളിങ് ഓഫീസര്‍ പൗര്‍ണ്ണമി വിവി, പോളിങ് അസിസ്റ്റന്റ് പ്രജിന്‍ ടി കെ, മൈക്രോ ഒബ്സര്‍വര്‍ ഷീല എ, സിവില്‍ പൊലീസ് ഓഫീസര്‍ ലെജീഷ് പി, വീഡിയോഗ്രാഫര്‍ റിജു അമല്‍ജിത്ത് പിപി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സിപിഎം ബ്രാഞ്ച് സെക്രട്ടറി അഞ്ചാം പീടിക കപ്പോട് കാവ് ഗണേശന്‍ എന്നയാള്‍ വോട്ടിങ് പ്രക്രിയയില്‍ അനധികൃതമായി ഇടപെട്ടിട്ടുണ്ട് എന്നാണ് മനസ്സിലാക്കുന്നത്. ഇത് 1951ലെ ജന പ്രാതിനിധ്യ നിയമത്തിലെ 128(1) വകുപ്പിന്റെ ലംഘനമാണ്. ഇയാള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷ നിയമപ്രകാരവും നടപടി സ്വീകരിക്കും. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറുടെ പരാതിയില്‍ കണ്ണപുരം പൊലീസ് ഈ സംഭവത്തില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് ഐപിസി 171 (സി) 171 (എഫ്) പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിലെ 128 വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്നപൗരന്മാര്‍ക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുള്ള വീട്ടില്‍ വോട്ട് നടപടികള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ അന്തസ്സും അന്തസത്തയും കാത്തുസൂക്ഷിക്കുന്ന വിധം ജാഗ്രതയോടെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured