വിദ്യാർഥി മിനിമം ചാർജ് ആറു രൂപയാക്കണമെന്ന് ഉടമകൾ: ഇന്നു ചർച്ച

തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാ കൺസഷൻ ഒരു രൂപയിൽ നിന്ന് ആറ് രൂപയാക്കണമെന്നു ബസുടമകൾ. ബസ് ചാർജ് വർധനയെ കുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മിഷൻ മിനിമം കൺസഷൻ നിരക്ക് അഞ്ച് രൂപയാക്കണമെന്ന ശുപാർശയാണ് ന‌ൽകിയിട്ടുള്ളത്. ഈ സാഹചര്യത്തിൽ വിദ്യാർഥി സംഘടനകളുമായി ആലോചിച്ച് തീരുമാനിക്കുന്നതിനാണ് ഇന്നത്തെ ചർച്ച.
എല്ലാ യാത്രക്കാർക്കും ബസ് ചാർജ് കൂട്ടാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പള വർധന നടപ്പാക്കാൻ നിരക്ക് വർധന ഇത്തിരി കടുപ്പിക്കാനാണ് സർക്കാർ തീരുമാനി‌ച്ചിരിക്കുന്നത്. മിക്കവാറും അടുത്ത ആഴ്ചയോടെ നിരക്ക് വർധന പ്രഖ്യാപിക്കും. എത്ര രൂപ കൂട്ടണം , വിദ്യാർഥി കൺസഷൻ നിരക്ക് കൂട്ടണമോ തുടങ്ങിയ കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തിലാണ് വിദ്യാർഥി സംഘടനകളുമായും ചർച്ച നടത്തുന്നത്. സെക്രട്ടേറിയേറ്റ് അനക്സ് ലയം ഹാളിൽ വൈകിട്ട് 4 മണിക്കാണ് ചർച്ച. ​ഗതാ​ഗത മന്ത്രി ആന്റണി രാജു, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എന്നിവർ പങ്കെടുക്കും.
ബസ് മിനിമം നിരക്ക് 8 രൂപയിൽ നിന്ന് 12 രൂപയാണ് ബസ് ഉടമകൾ ആവശ്യപ്പെടുന്ന വർധന. വിദ്യാർഥികളുടെ കൺസഷൻ മിനിമം രണ്ടു രൂപയും മറ്റുള്ളവർക്ക് 10 രൂപയും ചുമത്താനാണ് ​ഗതാ​ഗത വകുപ്പിന്റെ നിർദേശം.

Related posts

Leave a Comment